Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായരുടെ നൃത്തശിൽപ്പശാല ടൊറോന്റോയിൽ മൂന്നിന്

പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായരുടെ നൃത്തശിൽപ്പശാല ടൊറോന്റോയിൽ മൂന്നിന്

ജയ്‌സൺ മാത്യു

ടൊറോന്റോ: കേരളത്തിലെ പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ അശ്വതി വി നായർ ജൂലൈ 3 -നു വൈകുന്നേരം 6 മണിക്ക് സ്‌കാർബറോ സിവിക് സെന്ററിൽ മോഹിനിയാട്ട നൃത്ത ശിൽപ്പശാല നടത്തുന്നു.

ടൊറോന്റോ ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡാൻസിങ് ഡാംസെൽസ് സംഘടിപ്പിക്കുന്ന ഈ സൗജന്യ നൃത്ത ശിൽപ്പശാല സ്‌കാർബറോ ആർട്‌സ് കൗൺസിലും ടൊറോന്റോ ആർട്‌സ് കൗൺസിലുമാണ് സ്‌പോൺസർ ചെയ്തിരിക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് www.ddshows.com എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് മിഥുൽ : 647 .344 .5566 , മേരി : 416 .788 .6412 , മിറാ :416.720.1934 എന്നിവരുമായി ബന്ധപ്പെടാം .

ൃപ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയുടെയും പ്രമുഖ മലയാളം എഴുത്തുകാരനും സിനിമാസംവിധായകനും തിരക്കഥകൃത്തുമായ എം .ടി വാസുദേവൻ നായരുടെയും മകളായ അശ്വതി, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ ഒരുപോലെ അവതരണ മികവും അഗാധമായ പാണ്ഡിത്യവുമുള്ള പേരുകേട്ട നർത്തകിയാണ്.

നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൃത്ത ശില്പശാലയുടെയും, ഗായത്രി ദേവി വിജയകുമാർ നിർമ്മിക്കുന്ന നൂപുര ക്രിയേഷൻസിന്റെ 'അവനി ' എന്ന ഡാൻസ് പ്രൊഡക്ഷന്റെയും പ്രവർത്തനങ്ങൾക്കായി ടൊറോന്റോയിലെത്തിയ അശ്വതി ജൂലൈ 6 ശനിയാഴ്ച സ്‌കാർബറോ ആൽബർട്ട് ക്യാമ്പെൽ സ്‌ക്വയറിൽ നടക്കുന്ന ടൊറോന്റോ ഇന്റർനാഷനൽ ഡാൻസ് ഫെസ്റ്റിവലിൽ നൃത്തമവതരിപ്പിക്കുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP