Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിസ്റ്റോളിൽ പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ; ദുർഗ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ബ്രിസ്റ്റോളിൽ പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ; ദുർഗ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും നാളെ ശനിയാഴ്ച മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ദുർഗ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിക്കും. ക്ലബ്ബ് സെക്രട്ടറി ഷാജി കൂരാപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തും. ക്ലബ്ബ് ട്രെഷറർ ടോം ജോർജ് പോയ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപറ്റി സംസാരിക്കും. ആഘോഷത്തോടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപാടികളാണ് കാഴ്ച വയ്ക്കുക. ദേവലാൽ, സിന്ധു, ശീതൾ എന്നിവരുടെ നേതൃത്വത്തിലെ ഓർഗനൈസിങ് കമ്മിറ്റി ആണ് പരിപാടികളുടെ മേൽനോട്ടം വഹിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP