Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രിസ്ബേൻ പ്രേക്ഷകരെ ചിരിപ്പിക്കാനുംചിന്തിപ്പിക്കാനുമായി ഫ്ളവർസ് ടി വി കോമഡി ഉത്സവം ടീംമെയ് ആറാം തിയതി ബ്രിസ്ബനിൽ

ബ്രിസ്ബേൻ പ്രേക്ഷകരെ ചിരിപ്പിക്കാനുംചിന്തിപ്പിക്കാനുമായി ഫ്ളവർസ് ടി വി കോമഡി ഉത്സവം ടീംമെയ് ആറാം തിയതി ബ്രിസ്ബനിൽ

സ്ട്രേലിയയിലെ ഏറ്റവും വലിയ മലയാളായി സംഘടനയായകൈരളി ബ്രിസ്ബേൻ ബ്രിസ്ബണിലെ കലാ പ്രേമികൾക്കായിസംഘടിപ്പിക്കുന്ന 2019 ലെ ആദ്യ മെഗാ ഷൊ 'ആസ്‌ട്രേലിയൻഉത്സവ മേളം ' മെയ് മാസം ആറാം തിയതി വൈകിട്ട് മണിക്ക്‌ബ്രിസ്ബേൻ നോർത്ത് സൈഡിലുള്ള സി 3 ഓഡിറ്റോറിയത്തിൽഅരങ്ങേറും.

ഗിന്നസ് വേൾഡ് റിക്കോർഡ് Flowers TV കിടിലം കോമടി ഉത്സവംഅവതാരകൻ മിഥുൻ, കോമടി ഉത്സവം ഗ്രൂമർ സതീഷ് & ടീമും,Asianet Tv കോമടി സ്റ്റാർസ് പ്രമുഖ താരങ്ങളും കൂടാതെ ചലച്ചിത്രതാരങ്ങളായ ശ്വേത മേനോൻ, ഉണ്ണി മുകുന്ദൻ എന്നിവർഒത്തുചേരുന്ന മെഗാ ഷോ പെർത്ത്, അഡിലൈഡ്, മെൽബൺ എന്നീസിറ്റികൾക്കു ശേഷമാകും ബ്രിസ്ബയിൻ അരങ്ങേറുക. ഷോയുടെഎല്ലാ വിധ ഒരുക്കങ്ങളും പൂർണാമ്യതായി സംഘടകർ
അറിയിക്കുന്നു. ഷോയുടെ സംഗീത സംവിധായകൻ സുനിൽമുണ്ടക്കയം ഒരുക്കിയ വിളംബരഗാനം ചൊവ്വാഴ്ച പുറത്തിറക്കി.

മലയാള സിനിമാതാരങ്ങളായ ഉണ്ണി മുകുന്ദൻ , ശ്വേതാ മേനോൻഎന്നിവർ അടങ്ങിയ കോമഡി ഉത്സവം ടീമിന് മിഥുൻ രമേഷ് നേതൃത്വംകൊടുക്കും . ഈ പരിപാടിയുടെ ഡയറക്ടർ സതീഷും,
കൊറിയോഗ്രാഫർ സന്തോഷ്, മ്യൂസിക് അറേഞ്ചർ സുനിൽഎന്നിവരായിരിക്കുമെന്ന് കൈരളി ബ്രിസ്ബേൻ അറിയിച്ചു .

ടിക്കറ്റ് നിരക്കുകൾ : VIP - $100 , PLATINUM - ADULT $80 & CHILD $20, GOLD-ADULT $50 & CHILD $15 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് .

ഈ പരിപാടിയെകുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാനുംടിക്കറ്റ് ബുക്ക് ചെയ്യുവാനും താല്പര്യമുള്ളവർ സാജു 0421620064 ,ഷിബു 0431953553 എന്നിവരുമായി ബന്ധപ്പെടുക.

കലവറ കാറ്ററിങ് രുചികരമായ നാടൻ /ഇന്ത്യൻ വിഭവങ്ങളുമായിഭക്ഷണ കൗണ്ടർ ഹാളിൽ തുറക്കുന്നതായിരിക്കും .എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുള്ള ഈ
പരിപാടിയിൽ കലാപ്രേമികളായ എല്ലാവരും പങ്കെടുത്തു വൻവിജയമാക്കണെമെന്ന് കൈരളി ബ്രിസ്ബേൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP