Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉണ്ണിക്കൊരു വീൽചെയർ- വേറിട്ട ഓണാഘോഷവുമായി കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ

ഉണ്ണിക്കൊരു വീൽചെയർ- വേറിട്ട ഓണാഘോഷവുമായി കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ

ജോയിച്ചൻ പുതുക്കുളം

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പ്രൊഫഷണൽ സംഘടനയായ കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ (സി.എം.എൻ.എ) സാമൂഹിക പ്രതിബദ്ധത ലക്ഷ്യമാക്കി ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനവുമായി സെപ്റ്റംബർ 14-നു ഓണം ആഘോഷിക്കുന്നു.

കാനഡയിലെ മലയാളി നഴ്സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ സി.എം.എൻ.എ മെമ്പർഷിപ്പ് ഫീസ് ഇല്ലാതെ പ്രവർത്തിക്കുകയും, നിരവധി ജീവകാരുണ്യ, ആരോഗ്യ. സാമൂഹിക, വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.

ഈവർഷത്തെ ഓണാഘോഷത്തിന്റെ മുഖമുദ്ര 'ഉണ്ണിക്കൊരു വീൽചെയർ' എന്നതാണ്. ജന്മനാ ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ ഒരു കുട്ടിക്ക് ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുക എന്നതാണ്. 'മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്നത് അന്വർത്ഥമാക്കുമാറ് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസംപകരാനാകട്ടെ മാവേലി മന്നന്റെ ഓർമ്മ.

ഈവർഷത്തെ ഓണാഘോഷത്തിന്റെ മുഖ്യാതിഥി ബ്രാപ്ടൺ മേയർ പാട്രിക് ബ്രൗണും, ഗസ്റ്റ് സ്പീക്കർ റൂബി സഹോട്ട എംപിയുമാണ്. കാനഡയിലെ സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെ നിരവധി നേതാക്കൾ ഓണാഘോഷത്തിൽ പങ്കാളികളാകും.

കാനഡയിലെ മലയാളി സമൂഹത്തിനു സുപരിചിതമായ സി.എം.എൻ.എയുടെ പ്രവർത്തനങ്ങൾ നിരവധിയാണ്. കനേഡിയൻ ബ്ലഡ് സർവീസുമായി സഹകരിച്ച് ബ്ലഡ് ഡോണർ ക്ലിനിക്കുകൾ സംഘടിപ്പിക്കുക, പുതുതായി എത്തിച്ചേരുന്ന നഴ്സുമാർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക, കാനഡയിൽ ആതുരസേവനം പൂർത്തീകരിച്ച് വിരമിക്കുന്ന നഴ്സുമാരെ ആദരിക്കുക, ഉദ്യോഗാർത്ഥികളായ നഴ്സുമാർക്ക് 'ടിപ്സ് ഫോർ സക്സസ് ഇൻ ഇന്റർവ്യൂസ്' എന്ന പരിപാടി സംഘടിപ്പിക്കുക, ഇന്റർനാഷണൽ മലയാളി നഴ്സിങ് സ്റ്റുഡന്റ്സിനുവേണ്ട സഹായങ്ങൾ ലഭ്യമാക്കുകയും, തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടുത്തുകയും ചെയ്യുക, കേരളത്തിലും കാനഡയിലും ഉള്ള സോഷ്യൽ ഓർഗനൈസേഷനുമായി സഹകരിച്ച് ചാരിറ്റി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുക എന്നിവയും ഹെൽത്ത് ഏഡ്യൂക്കേഷൻ സെഷനുകൾ നടത്തിവരുകയും ചെയ്യുന്നു.

ഓണാഘോഷത്തിന്റെ ഭാഗമായി കേരളത്തനിമയിൽ വസ്ത്രധാരണം ചെയ്യുന്ന ആൺകുട്ടികളിൽ നിന്നും ഓണക്കുറുമ്പനേയും, പെൺകുട്ടികളിൽ നിന്നും ഓണക്കുറുമ്പിയേയും, സീനിയേഴ്സിൽ നിന്നും ഓണത്തപ്പനേയും, ഓണത്തമ്മയേയും, യുവാക്കളിൽ നിന്നും ഓണത്തമ്പുരാനേയും, ഓണത്തമ്പുരാട്ടിയേയും തെരഞ്ഞെടുക്കും. തുടർന്ന് അവർക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

ഈവർഷത്തെ ഓണസദ്യയ്ക്ക് ഇന്റർനാഷണൽ മലയാളി നഴ്സിങ് സ്റ്റുഡന്റ്സിനു സൗജന്യ ടിക്കറ്റുകൾ നൽകുന്നതാണ്. ഓണത്തിന്റെ മെഗാ സ്പോൺസർ വരിക്കണ്ണക്കാട് (ബാരിസ്റ്റർ, സോളിസിറ്റർ, ആൻഡ് നോട്ടറി പബ്ലിക്, 120 ട്രേഡേഴ്സ് ബിൽഡിങ് ഈസ്റ്റ്, യൂണീറ്റ് 202, മിസ്സിസാഗാ) ആണ്.

സെപ്റ്റംബർ 14-നു ടൊറന്റോയിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളിൽ വച്ചാണ് (6890 പ്രൊഫണൽ കോർട്ട്, മിസ്സിസാഗാ) ഈവർഷത്തെ ഓണാഘോഷം വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ തിരുവാതിര ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറും. ഇതിനോടകം കാനഡയിലെ രാഷ്ട്രീയ, സാംസ്‌കാരിക. സാമുദായിക നേതാക്കൾ വേറിട്ട ഈ ഓണാഘോഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണാഘോഷത്തിൽ പങ്കെടുക്കുന്ന സെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക് കമ്യൂണിറ്റി സർവീസ് അവഴ്സ് സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്.

സന്ദർശിക്കുക: www.canadianmna.com

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP