Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാദ് ചില്ല സർഗവേദിയുടെ സംവാദപരിപാടിയായ 'ലെറ്റ്‌ബെയ്റ്റ്' വെള്ളിയാഴ്ച

റിയാദ് ചില്ല സർഗവേദിയുടെ സംവാദപരിപാടിയായ 'ലെറ്റ്‌ബെയ്റ്റ്' വെള്ളിയാഴ്ച

ർഗാത്മകതയുടെയും സംവാദങ്ങളുടെയും അഞ്ചാം വർഷത്തിലേക്ക് കടന്ന റിയാദ് ചില്ല അതിന്റെ 'എന്റെ വായന' എന്ന പ്രതിമാസ വായനാനുഭവപരിപാടിയോടൊപ്പം കൃത്യമായ ഇടവേളകളിൽ ഏകദിന സംവാദങ്ങൾ സംഘടിപ്പിക്കുന്നു. 'ലെറ്റ്‌ബെയ്റ്റ്' എന്ന് നാമകരണം ചെയ്തിട്ടുള്ള പുതിയ പരിപാടി ഏതെങ്കിലും ഒരു വിഷയത്തിലെ വിവിധ ഉപധാരകളുടെ സമഗ്രമായ സംവാദമായിരിക്കും. ലെറ്റ്‌ബെയ്റ്റിന്റെ ഒന്നാം അദ്ധ്യായം ഫെബ്രുവരി 22ന് വെള്ളിയാഴ്ച റിയാദ് ബത്തയിലെ അപ്പോളോ ഡിമോറ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ നടക്കും.

രാവിലെ 9 മണിക്ക് സ്‌പോട്ട് റെജിസ്‌റ്റ്രേഷൻ ആരംഭിക്കും. സുനിൽ സുകുമാരൻ പരിപാടി ഉദ്ഘാടനം ചെയ്യും. നൗഷാദ് കോർമത് ലെറ്റ്‌ബെയ്റ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിക്കും. തുടർന്ന് 'കേരളീയത എന്ന ചരിത്രനിർമ്മിതി' എന്ന വിഷയത്തിൽ മൂന്ന് അവതരണങ്ങളും ഡോകമ്യുമെന്ററി പ്രദർശനവും നടക്കും. ഉദ്ഘാടനശേഷമുള്ള ഒന്നാം അവതരണത്തിൽ കേരളം നടന്ന വഴികൾ: സംസ്‌കാരവും നവോത്ഥാനവും എന്ന ഉപവിഷയം ഇഖ്ബാൽ കൊടുങ്ങല്ലൂർ അവതരിപ്പിക്കും. ബീന മോഡറേറ്ററായിരിക്കും.

ഉച്ചഭക്ഷണത്തിനു ശേഷമുള്ള രണ്ടാം അവതരണത്തിൽ രാഷ്ട്രീയമുന്നേറ്റങ്ങളിലൂടെ രൂപപ്പെട്ട കേരളം എന്ന ഉപവിഷയം ടി ആർ സുബ്രഹ്മണ്യനായിരിക്കും അവതരിപ്പിക്കുക. ജയചന്ദ്രൻ നെരുവമ്പ്രം മോഡറേറ്ററായിരിക്കും. മൂന്നാമത്തെ ഉപവിഷയം ഉൽപ്പാദനബന്ധങ്ങളും കേരളചരിത്രഗതിയും എം ഫൈസൽ അവതരിപ്പിക്കും. നജീം കൊച്ചുകലുങ്ക് മോഡറേറ്ററായിരിക്കും. അവതരണങ്ങൾക്കും സംവാദങ്ങൾക്കും ശേഷം ജോസഫ് അതിരുങ്കൽ ഉപസംഹാരം നടത്തും. ചില്ല പ്രതിവാരം നടത്തുന്ന ബുക്ക്വിസ് സാഹിത്യപ്രശ്‌നോത്തരി സമ്മാനാർഹർക്ക് ചടങ്ങിൽ പുസ്തകങ്ങൾ വിതരണം ചെയ്യുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP