Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെ.എം മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

കെ.എം മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

ടൊറൊന്റോ : വിശ്വാസ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത കാരുണ്യത്തിന്റെ മനോഭാവം എല്ലാ മേഖലകളിലും പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു കെ .എം .മാണിയെന്നു സീറോ മലബാർ മിസ്സിസ്സാഗ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ.തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങൾ നടപ്പാകുന്നതുവരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നു തന്റെ അനുഭവം വിവരിച്ചുകൊണ്ട് പിതാവ് സംസാരിച്ചു.

കാനഡയിലെ പ്രവാസി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കെ .എം .മാണി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്റാറിയ കാത്തലിക് സ്‌കൂൾ ബോർഡ് ഡയറക്ടർ ഡോ.തോമസ് കെ തോമസ് അധ്യക്ഷനായ യോഗത്തിൽ ബ്രാംപ്ടൺ സെന്റ് .ജോർജ് സിറിയക് ഓർത്തഡോക്‌സ് ഇടവക വികാരി ഫാ .എൽദോസ് കക്കാടൻ ,ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കോക്കാടൻ ,ഫൊക്കാന റീജിണൽ പ്രസിഡന്റ് ബൈജു പകലോമറ്റം ,ജോബ്സൺ ഈശോ (കൺസർവേറ്റീവ് പാർട്ടി ),വിനു ദേവസ്യ (കനേഡിയൻ ലയൺസ് )മോൻസി തോമസ് (ടൊറോന്റോ സോഷ്യൽ ക്ലബ് ),ബിൻസ് ജോയ് (മലയാളി truckers അസോസിയേഷൻ ),ഡോൺ ജോർജ് നടയത്തു ,ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു.

ഷീന ബിജു കിഴക്കേപ്പുറം അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിന് സോണി മണിയങ്ങാട്ട് സ്വാഗതവും സിനു മുളയാനിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി .റോഷൻ പുല്ലുകാലയിൽ ,ഫെലിക്‌സ് ജെയിംസ് ,നിർമ്മൽ തോമസ് ,ഷിനോബി സ്‌കറിയ, നോബിൾ സെബാസ്റ്റ്യൻ,ബിനു മാത്യു ,സന്ദീപ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP