Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ന്ത്യൻ സ്വാതന്ത്യ ദിനാഘോഷത്തോട് അനുബന്ധിച്ച് വർഷം തോറും ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തി വരാറുള്ള രക്തദാന ക്യാമ്പ് ഇത്തവണയും ഓഗസ്റ്റ് 27 നു ഹമദ് ബ്ലഡ് ഡോനെഷൻ സെന്റർ ൽ വെച്ച് 130 ഓളം പേര് പങ്കെടുപ്പിച് സംഘടിപ്പിക്കപ്പെട്ടു.

ലോകം മുഴുവൻ മഹാമാരിയുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ഈ ഒരവസരത്തിൽ ജാതി-മത-വർഗ്ഗീയ ചിന്തയിലൂടെ തമ്മിലടിക്കുന്ന ഈ അവസരത്തിൽ ഇതുപോലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുന്ന ജില്ലാ കമ്മിറ്റിയെ ആത്മാർഥമായി പ്രശംസിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് .ഷാഫി പറമ്പിൽ സൂചിപ്പിച്ചു. നാട്ടിൽ നിന്ന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ്  വി.ഡി സതീഷൻ, രമേഷ് ചെന്നിത്തല, കർണ്ണാടക പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് . ഡി.കെ ശിവകൂമാർ, വർക്കിങ് കമ്മറ്റി പ്രസിഡണ്ട് . സലീം അഹമ്മദ്, കെ എസ് യു പ്രസിഡന്റ് കെഎം അഭിജിത്, കെ എസ് യു ജൻ. സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.

കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ്, പ്രോഗ്രാം കമ്മറ്റി ചെയർമാൻ .അസീസ് പുറായിൽ,.ഹരീഷ് തുടങ്ങി നിയോജകമണ്ഡലം കമ്മറ്റി ഭാരവാഹികൾ, പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഇൻകാസ് ഗ്ലോബൽ സെൻട്രൽ നേതാക്കളായ സമീർ ഏറാമല, സിദ്ധീഖ് പുറായിൽ, കെകെ ഉസ്മാൻ, കരീം നടക്കൽ, സിറാജ് പാലൂർ,  വിപിൻ മേപ്പയൂർ എന്നിവർ സന്നിഹിതരായി.

രക്തം ദാനം ചെയ്തും അല്ലാതെയും വന്ന് സഹകരിച്ച നേതാക്കൾക്കും പ്രവർത്തകർക്കും, സ്‌പോൺസർമാർ ഹമദ് ഹോസ്പിറ്റൽ സ്റ്റാഫുകൾ തുടങ്ങി എല്ലാവർക്കും കമ്മിറ്റി പ്രത്യേകം നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP