Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽ.ഡി. എഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

എൽ.ഡി. എഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

എബി പൊയ്ക്കാട്ടിൽ

ബ്രിസ്‌ബൈൻ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ ഉജ്ജ്വല വിജയം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഇടതുപക്ഷ അനുഭാവികൾ ആഘോഷമാക്കി.

അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നടന്ന വേട്ടയാടലുകളെ ജനം തള്ളിക്കളയുന്നതായിരുന്നു ജനവിധിയെന്ന് യോഗം വിലയിരുത്തി. പ്രളയവും കോവിഡും ഉയർത്തിയ പ്രതിസന്ധികളിൽ തളരാതെ ജനങ്ങളെയാകെ ചേർത്ത് നിർത്തുകയും സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ട് പ്രൗഡോജ്വലമായി ഒരു ജനതയെ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാൻ ആത്മവിശ്വാസം നൽകുന്ന ജനവിധിയാണിതെന്നും ഇടതുപക്ഷ അനുഭാവികൾ ചൂണ്ടിക്കാട്ടി.

കേക്ക് മുറിച്ചും പായസം വിതരണം ചെയ്തുമാണ് പ്രവർത്തകർ വിജയമാഘോഷിച്ചത്. കൂട്ടായ്മയിൽ സജീവ് കുമാർ. ജഗജീവ് കുമാർ, റോബിൻ പാല, ലിയോൺസ് ജോർജ്, സൂരി മനു, പോളി എന്നിവർ സംസാരിച്ചു. രാജൻ വീട്ടിൽ, റിജേഷ് കെ.വി , അഫ്ടൽ യൂസഫ് , ജെറിൻ കരോൾ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP