Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാനഡയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന പുസ്തവുമായി ഡോ പി വി ബൈജു; കനേഡിയൻ കാഴ്ചകൾ എന്ന പുസ്തകം പ്രകാശനം നടത്തി

കാനഡയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന പുസ്തവുമായി ഡോ പി വി ബൈജു; കനേഡിയൻ കാഴ്ചകൾ എന്ന പുസ്തകം പ്രകാശനം നടത്തി

സ്വന്തം ലേഖകൻ

കാനഡയെ കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന ഡോ.പി.വി.ബൈജു രചിച്ച, കനേഡിയൻ കാഴ്ചകൾഎന്ന പുസ്തകം,ഗ്രന്ഥ കർത്താവിന്റെ സ്വദേശമായ, ആലുവാക്കടുത് കാഞ്ഞൂർ ആറങ്കാവിൽ വെച്ച് പ്രകാശനം ചെയ്തു. ആറങ്കാവിലെ സാംസ്‌കാരികകൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ സാംസ്‌കാരിക സായാഹ്നത്തിൽ,കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ്അടാട്ട് പുസ്തകം പ്രകാശനം നടത്തിയത്.

ഡോ. സുനിൽ പി.ഇളയിടം പുസ്തകം ഏറ്റുവാങ്ങി. തുടർന്ന് അദ്ദേഹംസാംസ്‌കാരിക പ്രഭാഷണം നടത്തി. കാനഡയിലിരുന്നു കൊണ്ടു,കാനടയേയും, ഇന്ത്യയെയും, കേരളത്തെയും നോക്കികാണാനുള്ള ശ്രമങ്ങൾഅഭിനന്ദർഹമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിസർവകലാശാലയിലെ പ്രഫസർ ഡോ. ഹരികുമാർ ചങ്ങമ്പുഴ പുസ്തകംപരിചയപ്പെടുത്തി. ചരിത്രം, സാമ്പത്തികം, സാമൂഹികം, ആരോഗ്യം,
പരിസ്ഥിതി, രാഷ്ട്രീയം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ച് ലേഖനങ്ങളാണ്
പുസ്തകത്തിലുള്ളത്.

കാനഡയുടെ സമകാലിക പശ്ചാത്തലങ്ങളെകേരളത്തിന്റെയും, ഇന്ത്യയുടേയും പശ്ചാത്തലവുമായി ബന്ധപ്പെടുത്തിയാണ്,ലേഖനങ്ങൾ രച്ചിച്ചീട്ടുള്ളതു. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ്, സെന്റ്മേരീസ് സ്‌കൂളുകളിലെ ഗ്രന്ഥകാരന്റെ അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു.അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൽസ സേവ്യർ,
ഗ്രാമപഞ്ചായത്തംഗം സെബാസ്റ്റ്യൻ പോൾ, ഫാ.സെബാസ്റ്റ്യൻ പൈനാടത്ത്,.
ഡോ. രേഷ്മ ഭരദ്വാജ്, പി. തമ്പാൻ, തോമസ് ശ്രീമൂലനഗരം, സിജോപൈനാടത്ത്, സജി പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു. ഡോ. പി. വി.ബൈജു മറുപടി പ്രസംഗം നടത്തി.

കണ്ണൂർ കൈരളി ബുക്ക്‌സ്പ്രസിദ്ധപെടുത്തിയ പുസ്തകം വി.പി.പി. +918606905639 എന്ന നമ്പറിൽ
ബന്ധപ്പെട്ടാൽ ലഭിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP