Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രവിവരണം തുർക്കിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ യാത്രവിവരണം തുർക്കിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു

അഫ്സൽ കിളയിൽ

ദോഹ. പ്രവാസി മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ യാത്രവിവരണ ഗ്രന്ഥമായ തുർക്കിയുടെ ചരിത്രപഥങ്ങളിലൂടെ പ്രകാശനം ചെയ്തു.

ഇന്ത്യൻ കൾചറൽ സെന്ററിൽ നടന്ന ചടങ്ങിൽ സഫ വാട്ടർ മാനേജിങ് ഡയറക്ടർ മുഹമ്മദ് അഷ്റഫിന് ആദ്യ പ്രതി നൽകി എക്കോൺ ഹോൾഡിങ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂരാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഖത്തറിലെ പ്രമുഖ സംരംഭകനും സൗദിയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എൻ.കെ.എം. മുസ്തഫ സാഹിബ്, അൽ സുവൈദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി.വി. ഹംസ, യൂഗോ പേ വേ സഹ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല, പ്രവാസി സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഡോം ഖത്തർ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാട്, വി വൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂർ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി ജെ. ജോൺ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ ഖത്തർ ജനറൽ സെക്രട്ടറി ഹൻസ് ജേക്കബ്, ഷാജിത അഷ്റഫ് എന്നിവർ സംസാരിച്ചു.

ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും എവൻസ് ട്രാവൽ ആൻഡ് ടൂർസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത് നന്ദിയും പറഞ്ഞു.

തുർക്കി സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കുള്ള ഈ കൈപുസ്തകത്തിന്റെ സൗജന്യ കോപ്പികൾക്ക് 44324853 എന്ന നമ്പറിൽ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP