Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് വിജയമന്ത്രങ്ങൾ. ബ്ലെസി

ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് വിജയമന്ത്രങ്ങൾ. ബ്ലെസി

സ്വന്തം ലേഖകൻ

ദോഹ. ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങളെന്ന് ചലച്ചിത്ര സംവിധായകൻ ബ്ലെസി അഭിപ്രായപ്പെട്ടു. ദോഹയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ഓൺലൈനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലളിതമായ കഥകളിലൂടേയും പ്രഗത്ഭരുടെ ഉദ്ധരണികളിലൂടേയും ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ പ്രചോദിപ്പിക്കുകയും ജീവിതത്തിന്റെ സൗന്ദര്യത്തിലേക്കും ശോഭയിലേക്കും നയിക്കുകയും ചെയ്യുന്നുവെന്നതാണ് വിജയമന്ത്രങ്ങളിലേക്ക് തന്നെ ആകർഷിച്ചത്. വശ്യമനോഹരമായ രീതിയിലുള്ള അവതരണം വിജയമന്ത്രത്തെ കൂടുതൽ ജനകീയമാക്കും. മലയാളം പോഡ്കാസ്റ്റിലൂടേയും റേഡിയോ മലയാളം 98.6 എഫ്. എമിലൂടേയും ജനഹൃദയങ്ങൾ കീഴടക്കിയ പുസ്തകവും സഹൃദയ ലോകം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ശ്രൂതി സുഭഗമായ സ്വരത്തിൽ കേട്ടുപരിചയിച്ച വിജയമന്ത്രങ്ങൾ മലയാളം ന്യൂസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ മികച്ച പ്രതികരണമുണ്ടാക്കിയ ലേഖന പരമ്പരയാണെന്നും മനോഹരമായ അവതരണത്തിലൂടെ എല്ലാ വിഭാഗം വായനക്കാരേയും ആകർഷിക്കുവാൻ പുസ്തകാവിഷ്‌ക്കാരത്തിന് കഴിയുമെന്നും മലയാളം ന്യൂസ് പത്രാധിപർ മുസാഫിർ പറഞ്ഞു.

പ്രചോദനാത്മകമായ ചിന്തകളാൽ ധന്യമായ വിജയമന്ത്രങ്ങൾ ആയിരത്തൊന്നുരാവിലെ ഷഹറാസാദിന്റെ കഥ കേട്ടിരിക്കുന്ന സുൽത്താനെ അനുസ്മരിപ്പിക്കുന്നതാണെന്നും മനസിലെ തൻപോരിമയുടേയും അഹങ്കാരത്തിന്റേയും മറ്റു ചീത്ത വികാരങ്ങളുടേയും കെട്ടുപാടിൽ നിന്ന് നന്മയുടെ ശാദ്വലതീരങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ പോന്ന ആശയങ്ങളുടെ കലവറയാണെന്നും സാഹിത്യകാരനും വടക്കാങ്ങര ടാലന്റ് പബ്ളിക് സ്‌ക്കൂൾ മലയാളം വകുപ്പ് മേധാവിയുമായ ശശികുമാർ സോപാനത്ത് അഭിപ്രായപ്പെട്ടു.

വിജയത്തിന്റെ രഹസ്യമന്വേഷിക്കുന്നവർക്കുള്ള കൈപുസ്തകമാണിതെന്ന് മൈന്റ് ട്യൂണർ സി.എ. റസാഖ് പറഞ്ഞു.

ഖത്തറിലെ റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ലുലു റയ്യാൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഖാലിദ് മിഹ്റാന് ആദ്യ പ്രതി നൽകി പ്രമുഖ വ്യവസായിയും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടറുമായ ഡോ. എംപി. ഹസൻകുഞ്ഞി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു.

കെയർ ആൻഡ് ക്യുയർ മാനേജിങ് ഡയറക്ടർ ഇ.പി. അബ്ദുറഹിമാൻ, ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി.കെ. ജോൺ, ദോഹ ബ്യൂട്ടി സെന്റർ മാനേജിങ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പ്്, സ്റ്റാർ ടെക് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ ഷജീർ പുറായിൽ, ക്യൂ. എഫ്. എം. റേഡിയോ നെറ്റ് വർക് മാർക്കറ്റിങ് & കോർപറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി നൗഫൽ അബ്ദുറഹിമാൻ, സിനിമ നിർമ്മാതാവും കലാസാംസ്‌കാരിക പ്രവർത്തകനുമായ ചന്ദ്രമോഹൻ പിള്ള, ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര എന്നിവർ സംസാരിച്ചു.

നവംബർ 4 ന് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യതയും പ്രോൽസാഹനങ്ങളുമാണ് രണ്ട് മാസത്തിനകം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുവാൻ പ്രേരകമെന്ന് ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുമുയർന്ന നിരന്തരമായ ആവശ്യം പരിഗണിച്ച് പുസ്‌കത്തിന്റെ ഇംഗ്‌ളീഷ് പതിപ്പുകൾ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്‌ളിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ആറാമത് പുസ്തകമാണിത്. ആർ.ജെ. ജിബിൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP