Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങൾ രണ്ടാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങൾ രണ്ടാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു

സ്വന്തം ലേഖകൻ

ദോഹ. ഗൾഫിലെ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ.ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ രണ്ടാം ഭാഗം പ്രകാശനത്തിനൊരുങ്ങുന്നു. ഖത്തർ മലയാളികൾക്കുള്ള പുതുവൽസര സമ്മാനമായി ഡിസംബർ 31 ന് പുസ്തകം പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്. നവംബർ 4 ന് പ്രസിദ്ധീകരിച്ച വിജയമന്ത്രങ്ങളുടെ ഒന്നാം ഭാഗത്തിന് ലഭിച്ച സ്വീകാര്യതയും പ്രോൽസാഹനങ്ങളുമാണ് രണ്ട് മാസത്തിനകം രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുവാൻ ്രേപരകമെന്ന് ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണൽ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്.

സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുമുയർന്ന നിരന്തരമായ ആവശ്യം പരിഗണിച്ച് പുസ്‌കത്തിന്റെ ഇംഗ്ളീഷ് പതിപ്പുകൾ താമസിയാതെ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ളിക്കേഷൻസാണ് പ്രസാധകർ. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി ആറാമത് പുസ്തകമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP