Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള നാദം-2018 പതിപ്പ് സിഡ്‌നിയിൽ പ്രകാശനം ചെയ്തു

കേരള നാദം-2018 പതിപ്പ് സിഡ്‌നിയിൽ പ്രകാശനം ചെയ്തു

ഷിനോജ് കല്ല്യാടൻ

സിഡ്‌നി: ഓസ്‌ട്രേലിയൻ മലയാള സാഹിത്യ രംഗത്തെ നിറസാന്നിധ്യമായ കേരള നാദത്തിന്റെ 2018 പതിപ്പ് പ്രകാശനം ചെയ്തു. ടൂഗാബി സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നിയുക്ത സെവൻ ഹിൽസ് മണ്ഡലം സ്ഥാനാർ ത്ഥി ദുർഗ ഓവൻ ആദ്യ പ്രതി പത്രാധിപസമിതി അംഗം ടി.സി.ജോർ ജിന് നൽകികൊണ്ട് പ്രകാശനം നിർ വ്വഹിച്ചു. ചടങ്ങിൽ മുഖ്യ പത്രാധിപർ ജേക്കബ് തോമസ് സ്വാഗതം പറഞ്ഞു.

പ്രകാശനത്തോടനുബന്ധിച്ച് നടന്ന 'മതങ്ങളിലും വിശ്വാസ സമൂഹങ്ങളിലും സ്ത്രീ പുരുഷ സമത്ത്വം നിലനിൽ ക്കുന്നുവോ' എന്ന വിഷയത്തെ അധികരിച്ചുള്ള സം വാദത്തിൽ സരസ്വതി ശശി, സുഹറ ഫൈസൽ , അന്നന്ദ് ആന്റണി, ഷൈൻ ഓസ് എന്നിവർ വിഷയാവതാരകരായി. സന്തോഷ് ജോസഫ് മോഡറേറ്റർ ആയിരുന്നു.

മലയാളി എഴുത്തുകാരുടെ മലയാളത്തിലും ,ഇം ഗ്ലീഷിലുമുള്ള രചനകൾ പ്രസിദ്ധപ്പെടുത്തിവരുന്ന കേരളനാദം കഴിഞ്ഞ 17 വർ ഷമായി സിഡ്‌നിയിൽ നിന്ന് പ്രസിദ്ധീകരിച്ച് വരുന്നു. സാഹിത്യ സ്‌നേഹികൾ ക്ക് തീർ ത്തും സൗജന്യമായി വിതരണം ചെയ്യുന്ന കേരള നാദത്തിൽ ഓസ്‌ട്രേലിയയിലെ എഴുത്തുകാർക്കു പുറമേ മലയാളത്തിലെ പ്രശസ്തരായ സക്കറിയ, എം .എൻ .കാരശ്ശേരി, ഷൈനി ബെന്ചമിൻ എന്നിവരുടെ രചനകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

സിഡ്‌നി സാഹിത്യ വേദിയും , കേരള നാദവും സംയുക്തമായി നടത്തിയ പ്രകാശന ചടങ്ങിൽ കേരളനാദം -2018 പതിപ്പിലെ എഴുത്തുകാർ ക്കുള്ള കോപ്പികൾ ചടങ്ങിൽ വിതരണം ചെയ്തു. സിഡ്‌നി സാഹിത്യ വേദി സെക്രട്ടറി ലീന മേഴ്‌സി നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP