Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനേഡിയൻ നെഹ്റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടൻ ജലരാജാക്കന്മാരായി

കനേഡിയൻ നെഹ്റുട്രോഫി: തീ പന്തമായി തീവെട്ടി ചുണ്ടൻ ജലരാജാക്കന്മാരായി

ജോയിച്ചൻ പുതുക്കുളം

ബ്രംപ്ടൺ: നെഹ്രുട്രോഫി അതിന്റെ യശസ്സ് പ്രവാസി നാട്ടിലും ഉയർത്തി കൊണ്ട് ആർക്കും തടുക്കാനാകാത്ത ആവേശത്തോടെ നടന്നു.ഓളപ്പരപ്പുകളെ കീറിമുറിച്ച് കാനഡ ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടൻ കുതിച്ചെത്തിയപ്പോൾ കാനഡയിലെ പുന്നമട കായൽ എന്ന് വിശേഷിപ്പിക്കാവുന്ന പ്രഫസേഴ്സ് ലേക്കിന്റെ ഇരുകരകളും ആവേശത്തിമിർപ്പിലാണ്ടു. പത്താമത് കനേഡിയൻ നെഹ്റുട്രോഫി കിരീടത്തിൽ ക്യാനഡ ഗ്ലാഡിയറ്റേഴ്സ് ടീം മുത്തമിട്ടു. സ്ത്രീകൾ മാത്രം തുഴഞ്ഞ ക്യാനഡ ലയൺസ് കുട്ടനാടൻ ചുണ്ടനും വിജയിയായി.

ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടനിൽ വെച്ച് ആണ് നടന്നത്. ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഡിയും കോർത്തിണക്കിയ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടൻ ജലോല്ത്സവം എന്നപേരിൽ പ്രവാസികളുടെ അത്മഭിമാനമായി തല ഉയർത്തി നിൽക്കുന്നു.കഴിഞ്ഞ പത്തു വർഷമായി കാനഡയിൽ നടന്നു വരുന്ന ഈ വള്ളംകളിക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പ്രതിപക്ഷ നേതാവ് ആൻഡ്രൂസ് സച്ചീർ , കേരളസംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ ശ്രീരാമകൃഷ്ണൻ, ധനമന്ത്രി ഡോ.തോമസ് ഐസക്ക് ഉൾപെടെ ജലോത്സവത്തിന് ആശംസകൾ അയച്ച് പിന്തുണ അറിയിച്ചതായി ബ്രംപ്ടൻ മലയാളി സമാജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു.

കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്സ് ലേക്കിൽ 11 മുതൽ 5 മണി വരെ 4 ഹീറ്റ്സിലായി 16 ടീം മുകൾ തുഴയെറിഞ്ഞു. സ്ത്രീകൾ മാത്രം തുഴയുന്ന 8 ടീം വേറേയും ഉണ്ടായിരുന്നു.വള്ളപാട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കാണികൾക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിരുന്നത്.

ബ്രംപ്ടൻ മേയർ പാട്രിക്ക് ബ്രൌൺ ഉദ്ഘാടനം ചെയ്തു. എംപിമാരായ റൂബി സഹോത്ത, രമേശ് സങ്ക, സോണിയ സിന്ദു ,കമൽ കേറാ, ജോൺ ബ്രസാർസ്, എംപി.പി മാരായ അമർ ജ്യോതി സിന്ദു, സാറാ സിങ്ങ് ഡപൂട്ടി പൊലീസ് ചീഫ് മാർക്ക് ആൻഡ്രൂസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഒന്റാറിയോ സ്റ്റേറ്റ് സഹമന്ത്രി പ്രമീദ് സിങ് സർക്കാരിയ സമ്മാനദാനം നിർവഹിച്ചു. മനോജ് കർത്തയായിരുന്നു മുഖ്യ സ്പോൺസർ.

സമാജം വൈസ് പ്രസിഡണ്ട് ഗോപകുമാർ നായർ , എന്റർറ്റൈന്മെന്റ്റ് കൺവീനർ സണ്ണി കുന്നംപള്ളിൽ ,ജനറൽ സെക്രട്ടറി ലതാമേനോൻ സമാജം സെക്രട്ടറി ബിനു ജോഷ്വാ,മജു മാത്യു, തോമസ് വർഗീസ് ,ജോയിന്റ്റ് സെക്രട്ടറി ഉമ്മൻ ജോസഫ്, ഫാസിൽ മുഹമ്മദ്,മത്തായി മാത്തുള്ള, സഞ്ജയ് മോഹൻ സജീവ് കോയ ,ഷിബു ചെറിയാൻ പുന്നശേരിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP