Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിയുടെ ആരവം ഉയരാൻ ഇനി രണ്ട് ദിവസം കൂടി; ബ്രംപ്ടൻ പ്രഫസേഴ്‌സ് ലേക്കിൽ വള്ളംകളി 24 ന്

കനേഡിയൻ നെഹ്രുട്രോഫി വള്ളംകളിയുടെ ആരവം ഉയരാൻ ഇനി രണ്ട് ദിവസം കൂടി; ബ്രംപ്ടൻ പ്രഫസേഴ്‌സ് ലേക്കിൽ വള്ളംകളി 24 ന്

സ്വന്തം ലേഖകൻ

ബ്രംപ്ടൺ: നഹ്‌റു ട്രോഫി ജലോത്സവത്തിനെയും വഞ്ചിപ്പാട്ടിന്റെയും താളം ഓളപരപ്പിൽ മുഴക്കിയും തുഴയെറിഞ്ഞ് മുന്നേറുന്ന ആവേശത്തോടും കൂടി ലോക പ്രവാസി സമൂഹത്തിന്റെ ആത്മാഭിമാനമായ കാനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ഓഗസ്റ്റ് 24 ന് കാനഡയിലെ മലയാളി തലസ്ഥാനമായ ബ്രംപ്ടൻ പ്രഫസേഴ്‌സ് ലേക്കിൽ 11 മുതൽ 5 മണി വരെ നടക്കും.

ആലപ്പുഴയുടെ ആവേശവും പായിപ്പാടിന്റെ മനോഹാരിതയും ആറന്മുളയുടെ പ്രൌഢിയും കോർത്തിണക്കിയ കനേഡിയൻ നെഹ്രുട്രോഫി വള്ളംകളി ബ്രംപ്ടൻ ജലോല്ത്സവം എന്ന പേരിൽ പ്രവാസികളുടെ അത്മഭിമാനമായി തല ഉയർത്തി നിൽക്കുന്നു. കഴിഞ്ഞ പത്തു വർഷമായി പ്രവാസി ലോകത്ത് നടക്കുന്ന ഏറ്റവും വലിയ വള്ളംകളിയായ കനേഡിയൻ നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബ്രംപ്ടൻ മലയാളി സമാജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു. ഒരു കാലത്ത് തുഴയെറിഞ്ഞവർ ഇപ്പോൾ പ്രവാസികൾ ആണെങ്കിലും അവർക്ക് വീണ്ടും തുഴയെറിയാൻ അവസരം ലഭിക്കുകയാണ്.

വള്ളപാട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കാണികൾക്ക് ആവേശവും ആനന്ദവും പകരുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.

ബ്രംപ്ടൻ മേയർ പാട്രിക്ക് ബ്രൌൺ , ബ്രംപ്ടൻ എം പി  റുബി സഹോത്ര , കാനഡയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ആയ ടോം വർഗീസ്, ജോബ്‌സൺ ഈശോ,സമാജം ജനറൽ സെക്രട്ടറി ലതാമേനോൻ സമാജം ജോയിന്റ്‌റ് സെക്രട്ടറി ഉമ്മൻ ജോസഫ്, ഫാസിൽ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ ജലോത്സവ കമ്മിറ്റികൾ അഹോരാത്രം ഇതിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നതായി ഓവർസീസ് മീഡിയ കറസ്‌പോണ്ടന്റ് ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP