Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലാൽസനോടൊപ്പം'കൈ കോർത്ത് ബഹ്‌റിൻ മലയാളികൾ; കേരളീയ സമാജവും നാടകവേദിയും ചേർന്നൊരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി

ലാൽസനോടൊപ്പം'കൈ കോർത്ത് ബഹ്‌റിൻ മലയാളികൾ; കേരളീയ സമാജവും നാടകവേദിയും ചേർന്നൊരുക്കിയ കലാസന്ധ്യ ശ്രദ്ധേയമായി

ഹ്റൈൻ കേരളീയ സമാജവും നാടക കലാകാരന്മാരുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ബഹ്റൈൻ നാടക വേദിയും സംയുക്താമായി സംഘടിപ്പിച്ച ' ലാൽസനോടൊപ്പം' എന്ന കലാസന്ധ്യ ഒരു മികച്ച വിജയമായതായി സമാജം ആക്റ്റിങ് പ്രസിഡന്റ് മോഹൻ രാജ് പി എൻ, ജനറൽ സെക്രട്ടറി, എം പി രഘു എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.

സംഗീതം, നൃത്തനൃത്യങ്ങൾ, തത്സമയ ചിത്രരചന തുടങ്ങിയ വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കലാസന്ധ്യ ലേക് ഷോർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ലാൽസന്റെ രോഗത്തെ ചെറുത്ത് തോൽപ്പിക്കാനും പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിവരാനുള്ള നിശ്ചയ ദാർഢ്യത്തിനും മനകരുത്തിനു ഉള്ള ഒരു കൈത്താങ്ങ് എന്ന ലക്ഷ്യ ത്തോടെയാണു സംഘടിപ്പിച്ചത്.

'ലാൽസനോടൊപ്പം' കൈ കോർത്ത് ഒരിക്കലും വറ്റാത്ത നന്മയുടെ ഉറവിടമാണ് ബഹ്റൈൻ കേരളീയ സമാജം എന്ന് ഒരിക്കൽ കൂടി തെളിയിച്ചതായി സംഘാടകർ അഭിപ്രായപെട്ടു. ബഹ്റൈൻ കേരളീയ സമാജം സബ് കമ്മിറ്റി അംഗങ്ങൾ ,ബഹ്റൈനിലെ നാടക വേദി പ്രവർത്തക ർ ,ഇതര സംഘടനക ൾ, പ്രശസ്തരായ കലാകാരന്മാ ർ കലാകാരിക ൾ കൂടാതെ ഈ പരിപാടിയോട് സഹകരിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നതായി സമാജം ഭരണസമിതി അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP