Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക രക്തദാതൃ ദിനാചരണത്തോടനുബന്ധിച്ച് ക്രിക്കറ്റ് പ്രേമികൾ ബിഡികെയോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ലോക രക്തദാതൃ ദിനാചരണത്തോടനുബന്ധിച്ച് ക്രിക്കറ്റ് പ്രേമികൾ ബിഡികെയോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പ്രഡേറ്റേഴ്‌സ് XI ക്രിക്കറ്റ് ക്ലബ്ബും, ബിഡികെ കുവൈറ്റ് ചാപ്റ്ററും, അമേരിക്കൻ സൊസൈറ്റി ഒഫ് സേഫ്റ്റി പ്രൊഫഷണൽസ് കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ലോക രക്തദാതൃ ദിനാചരണത്തോടനുബന്ധിച്ച് കുവൈത്തിലെ ക്രിക്കറ്റ് പ്രേമികളെ പങ്കെടുപ്പിച്ച് കൊണ്ട് സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും, ഇന്ത്യൻ എംബസിയുടേയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യ-കുവൈറ്റ് നയതന്ത്ര ബന്ധങ്ങളുടെ 60 ാം വാർഷികത്തോടനുബന്ധിച്ചും, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ അകാലത്തിൽ മരണമടഞ്ഞ ബിഡികെ യുഎഇ കോഓർഡിനേറ്റർ നിതിൻ ചന്ദ്രന്റെ സ്മരണാർത്ഥവും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അദാൻ ബ്ലഡ് ബാങ്കിൽ വച്ച് ജൂൺ 11, വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ സംഘടിപ്പിച്ച ക്യാമ്പിൽ; 65 ലധികം പേർ രക്തദാനം നിർവ്വഹിച്ചു.

ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബിഡികെ കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി മനോജ് മാവേലിക്കര നിർവ്വഹിച്ചു. കേവലം കായിക വിനോദമെന്നതിനപ്പുറം, രക്തദാനം പോലെയുള്ള സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന പ്രഡേറ്റേഴ്‌സ് XI ടീമിന്റെയും, സഹടീമുകളുടേയും, പിന്തുണ നൽകിയ അമേരിക്കൻ സെസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽസ് കുവൈറ്റ് ചാപ്റ്ററിന്റെയും സമൂഹത്തോടുള്ള കരുതലിനെ അദ്ദേഹം എടുത്തുപറഞ്ഞു. പ്രഡേറ്റേഴ്‌സ് XI ടീം ക്യാപ്റ്റൻ റോണി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിഡികെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നിമിഷ് കാവാലം രക്തദാതാക്കളെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിന് പ്രഡേറ്റേഴ്‌സ് XI ടീമിനുള്ള പ്രശംസാ ഫലകം ബിഡികെ അഡൈ്വസറി ബോർഡ് മെമ്പർ രാജൻ തോട്ടത്തിലും, അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണൽ സിനുള്ള പ്രശംസാ ഫലകം ക്യാപ്റ്റൻ റോണി ജോസഫും കൈമാറി.ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള രക്തദാതാക്കളേയും, രക്തദാന സംഘടനകളേയും യോഗം അഭിവാദ്യം ചെയ്തു.
ബിഡികെ ക്ക് വേണ്ടി ജിതിൻ ജോസ് സ്വാഗതവും, എഎസ്എസ് പി പ്രതിനിധി സഫ്ദർ അലി ഖാൻ നന്ദിയും രേഖപ്പെടുത്തി. ബിജി മുരളി പരിപാടികൾ നിയന്ത്രിച്ചു.
മുനീർ പിസി, ദീപു ചന്ദ്രൻ, നളിനാക്ഷൻ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കർശ്ശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ശ്രീകുമാർ, സന്തോഷ്, വിനോദ്, സ്റ്റീഫൻ, സായി, റിനോഷ്, ശരത് (പ്രഡേറ്റേഴ്‌സ് XI), ബൽവന്ദ് സിങ് (എഎസ്എസ് പി), ലിനി ജയൻ, ശരത് കാട്ടൂർ, സുരേന്ദ്ര മോഹൻ, തോമസ് ജോൺ അടൂർ , ജയ് കൃഷ്ണൻ, ജോളി, മാർട്ടിൻ, രതീഷ്, ബീന മുരുകൻ, ജോബി ബേബി (ബിഡികെ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP