Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെണ്ടമേളത്തിന്റെയും, പുലിക്കളിയും അകമ്പടിയായി; ബല്ലാരറ്റ് മലയാളികൾ ഒത്തൊരുമയുടെ പൊന്നോണം ആഘോഷിച്ചു

ചെണ്ടമേളത്തിന്റെയും, പുലിക്കളിയും അകമ്പടിയായി; ബല്ലാരറ്റ് മലയാളികൾ ഒത്തൊരുമയുടെ പൊന്നോണം ആഘോഷിച്ചു

ലോകൻ രവി

ഹുജനപങ്കാളിത്തം കൊണ്ടും, വർണ്ണ ശബളമായ ഓണാക്കാഴ്ചകൾ കൊണ്ടും ബല്ലാരറ്റ് മലയാളീ അസ്സോസിയഷന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷം ശ്രദ്ധേയമായി. സെയിന്റ് പാട്രിക് പാരിഷ് ഹാളിൽ സെപ്റ്റംബർ 14 നു രാവിലെ മുതൽ തുടങ്ങിയ ആഘോഷങ്ങൾ രാത്രി വരെ നീണ്ടു നിന്നു.ചെണ്ടമേളത്തിന്റെയും, പുലിക്കളിയുടെയും, താലത്തിന്റെയും അകമ്പടിയോടെ അതിഥികളെ സ്വീകരിച്ചു നടത്തിയ ഘോഷയാത്ര തത്‌ദേശീയർക്കു പുതുമയാർന്ന കാഴ്‌ച്ചാനുഭവമായിരുന്നു.

ഫെഡറൽ മൾട്ടികൾച്വറൽ അസിസ്റ്റന്റ് മിനിസ്റ്റർ ജേസൺ വുഡിന്റെ ആശംസകളോടെ തുടങ്ങിയ പരിപാടിയിൽ വെണ്ടൂരി എംപി.ജൂലിയനാ അഡിസൺ മുഖ്യാതിഥിയായി. മേയറെ പ്രതിനിധീകരിച്ചു കൗൺസിലർ ഗ്രാന്റ് റ്റില്ലെറ്റ്, ഫെഡറേഷൻ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് ഡയറക്ടർ ജെറി വാൻ ഡെൽഫ്ട്, മൾട്ടികൾച്വറൽ അംബാസിഡർ ബോബി മെഹ്താ, മൾട്ടികൾച്വറൽ ഓഫീസർമാരായ ജോൺ ഡ്രെന്നാൻ, ഫ്രാൻസിസ് സലിംഗ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ബി. എം.എ പ്രസിഡന്റ്മാർട്ടിൻ ഉറുമീസ് അധ്യക്ഷനായി.

വൈസ്പ്രസിഡന്റ് ഷീന നെൽസൺ, സെക്രട്ടറി അൻഷു സാം, എക്‌സിക്യൂട്ടീവ് അംഗം രാജേഷ് തങ്കപ്പൻ എന്നിവർ സ്വാഗതവും നന്ദിപ്രസംഗവും നടത്തി. ചടങ്ങിൽ നാനൂറിലധികം പേർ പങ്കെടുത്തു. ബല്ലാരറ് മലയാളീ അസോസിയേഷന്റെ വെബ്‌സൈറ്റ് ഉത്ഘാടനം എംപി ജൂലിയനാ അഡിസൺ നിർവഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും കുടുംബ സംഗമവും നടന്നു. അസ്സോസിയേഷൻ അംഗങ്ങളുടെ കൂട്ടായ്മയിൽ തയാറാക്കിയ സ്വാദേറിയ ഓണസദ്യ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.

പിന്നീട് നടന്ന കസേര കളി, വടം വലിമത്സരം എന്നിവക്ക് ശേഷം കലാകായിക മത്സരങ്ങളുടെയും വിവിധമേഖലകളിൽ മികവ് കാട്ടിവർക്കും ഉള്ള സമ്മാനവിതരണത്തോടെ ഈ വർഷത്തെ ഓണാഘോഷണങ്ങൾക്കു പരിസമാപ്തി കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP