Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ ഡോ. ബാബു പോൾ അനുസ്മരണം നടത്തി

കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ ഡോ. ബാബു പോൾ അനുസ്മരണം നടത്തി

ജോയിച്ചൻ പുതുക്കുളം

കാൽഗറി: കാൽഗറിയിൽ കാവ്യസന്ധ്യയുടെ ആഭിമുഖ്യത്തിൽ ഡോ. ഡി. ബാബുപോൾ അനുസ്മരണം ഏപ്രിൽ 14-നു ഞായറാഴ്ച കാൽഗറിയിൽ നടത്തുകയുണ്ടായി. കാൽഗറിയിൽ കഴിഞ്ഞ ഒമ്പതു വർഷമായി കലാ-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന സഹൃദയരുടെ കൂട്ടായ്മയാണ് കാവ്യസന്ധ്യ.

ഉച്ചയ്ക്ക് രണ്ടു മണിക്ക് ആരംഭിച്ച പൊതുയോഗത്തിൽ കാവ്യസന്ധ്യയുടെ രാജീവ് ചിത്രഭാനു സ്വാഗതം ആശംസിച്ചു. കാൽഗറിയിലെ മുതിർന്ന മലയാളിയും, ആദ്യകാല മലയാളി അസോസിയേഷൻ പ്രസിഡന്റുമായിരുന്ന പി.ഇ. മാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലും, മലയാള സാഹിത്യത്തിനും ബാബു പോൾ നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ഫാ. ജോർജ് മഠത്തിൽകുന്നേൽ, ഫാ. പ്രിൻസ് മൂക്കനോട്ടിൽ, ഡോ. അജിത് കുമാർ, മോൻസി ഏബ്രഹാം, ഏബ്രഹാം ഐസക് എന്നിവർ പ്രസംഗിച്ചു. ബാബു പോൾ സാറിന്റെ കുടുംബാംഗമായ സജി മാത്യു മറുപടി പ്രസംഗവും, കാവ്യസന്ധ്യയുടെ ജോസഫ് ജോൺ നന്ദിയും രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP