Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി ദേവിയായി ഉത്തര തിളങ്ങി; ആസ്വാദകർക്ക് നയന മനോഹരമായ വിസ്മയ കാഴ്ചയൊരുക്കി 'അവനി''

ഭൂമി ദേവിയായി ഉത്തര തിളങ്ങി; ആസ്വാദകർക്ക് നയന മനോഹരമായ വിസ്മയ കാഴ്ചയൊരുക്കി 'അവനി''

ജയ്‌സൺ മാത്യു

മിസ്സിസ്സാഗ: ഭൂമിദേവിക്ക് ഒരു സ്‌നേഹ സമർപ്പണവുമായി നൂപുര ക്രിയേഷൻസ് അവതരിപ്പിച്ച നൃത്തശില്പം അവനി ആസ്വാദകർക്ക് നയന മനോഹരമായ ഒരു വിസ്മയകാഴ്ചയായി !മിസ്സിസ്സാഗായിലുള്ള മെഡോവയിൽ തീയേറ്ററിലെ നിറഞ്ഞ സദസ്സിൽ ശബ്ദ -വെളിച്ച സാങ്കേതിക മികവിൽ 16-ഓളം കലാകാരികൾ ആസ്വദിച്ചു നൃത്തമാടിയപ്പോൾ ആസ്വാദക മനസ്സിൽ അതൊരു അവിസ്മരണീയാനുഭവമായി.

ഇൻഡോ -കനേഡിയൻ കൾച്ചറൽ ഇനീഷ്യേറ്റീവ് വിമൻ ഹീറോ, വാട്ടർ ഫ്രണ്ട് അവാർഡ് തുടങ്ങിയ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള , കാനഡയിലെ അറിയപ്പെടുന്ന നർത്തകിയും നൃത്താധ്യാപികയുമായ ഗായത്രി ദേവി വിജയകുമാറായിരുന്നു പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ നൃത്താവിഷ്‌കാരത്തിന്റെ ശില്പി .

ആശയാവിഷ്‌ക്കാരവും കോറിയോഗ്രഫിയും നിർവ്വഹിച്ചത് ഈ വർഷത്തെ സംസ്ഥാന സംഗീത-നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ നർത്തകിയും കോറിയോഗ്രാഫറുമായ അശ്വതി വി നായരാണ് .പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി , എൻ.കെ മധുസൂദനൻ ചിട്ടപ്പെടുത്തിയിരിക്കുന്ന 'അവനി' യിലെ സംഗീതം പൂർണ്ണമായും പ്രീ-റെക്കോർഡ് ചെയ്തത് ഇന്ത്യയിലായിരുന്നു .

നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിലെ- സാർണിയ, ലണ്ടൻ, സ്‌കാർബൊറോ, മിസ്സിസ്സാഗ, ബ്രാംപ്ടൻ , കേംബ്രിഡ്ജ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള മുതിർന്ന വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളുമാണ് ഇതിൽ പങ്കെടുത്തത് .

ഗായത്രിദേവിയുടെ പുത്രിയും നൃത്ത രംഗത്തു ഇതിനോടകം കഴിവ് തെളിയിച്ചു നിരവധി 'എമേർജിങ് ആർട്ടിസ്റ്റ് ' പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഉത്തരമേനോനായിരുന്നു ഭൂമിദേവിയായി സ്റ്റേജ് നിറഞ്ഞാടിയത് .

എസ് .ജി എക്‌സ്‌പ്രെഷൻസ് മാനേജിങ് ഡയറക്ടറും നൃത്ത -സംഗീത അദ്ധ്യാപികയുമായ സുജാത ഗണേശായിരുന്നു പരിപാടിയുടെ പ്രധാന അവതാരക. നൂപുര സ്‌കൂൾ ഓഫ് മ്യൂസിക് ആൻഡ് ഡാൻസിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടന്ന 'നുപൂരോത്സവ'ത്തിന്റെ ഭാഗമായാണ് 'അവനി ' അവതരിപ്പിച്ചത്. ഈ കലാ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കാനഡയിലെ കലാരംഗത്ത് പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ എത്തിയിരുന്നു. പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണത്തോടെ നൂപൂരോത്സവം സമംഗളം പര്യവസാനിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP