Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുനർനിർമ്മാണത്തിന്റെ ലോഗോ ഒച്ചാക്കണം; അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയിൽ സർക്കാരിനെ ട്രോളി വിഡി സതീശൻ; പ്രളയം ദുരിതം ശാസ്ത്രീയമായി മറികടക്കാൻ മൂന്നുവർഷമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി;തകർന്ന15000ലധികം വീടുകളിൽ ഇതുവരെ സർക്കാർ നിർമ്മിച്ചത് മൂവായിരത്തോളം വീടുകളും സഹകരണസ്ഥാപനങ്ങൾ നിർമ്മിച്ചത് രണ്ടായിരത്തോളം വീടുകളും

പുനർനിർമ്മാണത്തിന്റെ ലോഗോ ഒച്ചാക്കണം; അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയിൽ സർക്കാരിനെ ട്രോളി വിഡി സതീശൻ; പ്രളയം ദുരിതം ശാസ്ത്രീയമായി  മറികടക്കാൻ മൂന്നുവർഷമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി;തകർന്ന15000ലധികം വീടുകളിൽ ഇതുവരെ സർക്കാർ നിർമ്മിച്ചത് മൂവായിരത്തോളം വീടുകളും സഹകരണസ്ഥാപനങ്ങൾ നിർമ്മിച്ചത് രണ്ടായിരത്തോളം വീടുകളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; റീബിൽഡ് കേരള ലോഗോയായി ഒച്ചിന്റെ ചിത്രം കൊണ്ടുവരണമെന്ന് വി.ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയിലാണ് സതീശന്റെ പരിഹാസം. അതേസമയം പ്രളയദുരിതം ശാസ്ത്രീയമായി മറികടക്കാൻ മൂന്നുവർഷമെങ്കിലും വേണമെന്ന് മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. നാശനഷ്ടം നേരിട്ട ഒരു കുടുംബത്തെയും ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡുകൾ സമയബന്ധിതമായി പുനർമിക്കും. റീബിൽഡ് കേരള പ്രളയദുരന്തനിവാരണപ്രവർത്തനം മാത്രമല്ല, നവകേരള നിർമ്മാണമാണ്. റീബിൽഡ് കേരള പദ്ധതി പരാജയമാണന്ന അടിയന്തരപ്രമേയ നോട്ടിസിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തനിവാരണത്തില് നിന്ന് മാറി നിന്നവരാണ് റീബിൽഡ് കേരള പരാജയമാണെന്ന് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തിൽ പൂർണമായി തകർന്ന 15,394 വീടുകളിൽ 2,995 വീടുകൾ സർക്കാരും 1,990 വീടുകൾ സഹകരണ സ്ഥാപനങ്ങളും നിർമ്മിച്ചു നൽകിയെന്ന് റവയൂമരിയെ സഭയെ അറിയിച്ചു. എന്നാൽ പ്രളയത്തിൽ തകർന്ന മൂന്നിലൊന്ന് വീടുകൾ പോലും പുനർ നിർമ്മിച്ചിട്ടില്ലെന്ന് നോട്ടീസ് നൽകിയ വി.ഡി. സതീശൻ ആരോപിച്ചു. പൂർണമായി തകർന്ന വീടുകളുടെ എണ്ണം കുറയ്ക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP