Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മ കാന്റീൻ മോഡലിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആയിരം ഹോട്ടലുകൾ തുറക്കും; 25 രൂപയ്ക്ക് ഉച്ചയൂൺ ലഭിക്കും; വിശപ്പ് രഹിത സംസ്ഥാനം പദ്ധതിയിലെ ആശയം നടപ്പിലാക്കുക സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം; കിടപ്പുരോഗികൾക്ക് സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്നും തോമസ് ഐസക്കിന്റെ ബജറ്റിൽ വാഗ്ദാനം; വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളം യാഥാർത്ഥ്യമാക്കുമെന്നും പ്രഖ്യാപനം

അമ്മ കാന്റീൻ മോഡലിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം കഴിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആയിരം ഹോട്ടലുകൾ തുറക്കും; 25 രൂപയ്ക്ക് ഉച്ചയൂൺ ലഭിക്കും; വിശപ്പ് രഹിത സംസ്ഥാനം പദ്ധതിയിലെ ആശയം നടപ്പിലാക്കുക സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം; കിടപ്പുരോഗികൾക്ക് സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്നും തോമസ് ഐസക്കിന്റെ ബജറ്റിൽ വാഗ്ദാനം; വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളം യാഥാർത്ഥ്യമാക്കുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിറ്റായ അമ്മ കാന്റീൻ മാതൃകയിൽ കേരളത്തിലും കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം നൽകാൻ പദ്ധതി പ്രഖ്യാപിച്ചു ധനമന്ത്രി തോമസ് ഐസക്ക്. വിശപ്പു രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാൻ പദ്ധതി തയ്യാറാക്കിയത്. ഇതിനായി 20 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികൾ തയാറാക്കി. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്നും പ്രഖ്യാപനമുണ്ട്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ 25 രൂപക്ക് ഊണ് നൽകുന്ന 1000 ഹോട്ടലുകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തെരഞ്ഞെടുത്താൽ റേഷൻ വിലക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും. ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം പദ്ധതി മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. കുടുംബശ്രീക്കായി 250 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടുംബശ്രീക്കായി പുതിയ പദ്ധതികൾ കൊണ്ടുവരും. കുടുംബശ്രീയുടെ നേതൃത്വത്തിൽ പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കൻ വിപണിയിലെത്തി. ആയിരം കോഴി വളർത്തൽ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.

കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിൽ 200 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കും.കൂടുതൽ ഹരിതസംരഭങ്ങൾ കൊണ്ടുവരും. 20000 ഏക്കർ ജൈവകൃഷിക്ക് സഹായം നൽകും. 500 ടോയ്‌ലറ്റ് കോപ്ലക്‌സുകൾ സ്ഥാപിക്കും. കോഴിക്കോട് 'വനിത മാൾ' മാതൃകയിൽ സ്വന്തമായി ഷോപ്പിങ് മാളുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഈ വർഷത്തോടെ വാട്ടർ അഥോറിറ്റിയുടെ കുപ്പിവെള്ളം യാഥാർഥ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാട്ടർ അഥോറിറ്റിക്ക് 625 കോടിയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 4383 കോടിയുടെ കുടിവെള്ള പദ്ധതികൾ നടപ്പാക്കും. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ കൂടി നൽകുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് നെൽകൃഷിക്കായി 118 കോടി രൂപ വകയിരുത്തിയിട്ടുണ്ട് ധനമന്ത്രി തോമസ് ഐസക്ക്. കൃഷിവകുപ്പ് ഹെക്ടറിന് 5500 രൂപ സബ്സിഡിയായി നൽകും. കോൾ കൃഷിക്കും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികൾ കൊണ്ടുവരും. പാലക്കാട്ടെ റൈസ് പാർക്ക് 2021-ൽ പ്രവർത്തനസജ്ജമാക്കും. കേരളത്തിൽ രണ്ട് റൈസ് പാർക്കുകൾ കൂടി സ്ഥാപിക്കും. നാളികേര വികസനത്തിന് കേരം തിങ്ങും കേരളനാട് പദ്ധതി കൊണ്ടുവരും. എല്ലാ വാർഡുകളിലും 75 തെങ്ങിൻ തൈകൾ വിതരണം ചെയ്യും. വെളിചെണ്ണെയുമായി ബന്ധപ്പെട്ട സംരഭങ്ങൾക്ക് 25 ശതമാനം സബ്‌സിഡി നൽകും. കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും. പ്ലാൻേറഷനുകളുടെ അഭിവൃദ്ധിക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.

വാഴക്കുളത്തെ പൈനാപ്പിൾ സംസ്‌കരണകേന്ദ്രത്തിന് മൂന്നു കോടി രൂപ അനുവദിച്ചു. വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാർക്കിലും പഴങ്ങളിൽ നിന്നും വൈനുണ്ടാക്കാൻ സജ്ജീകരണം ഒരുക്കും. വയനാട്ടിൽ കാപ്പി മേഖലയുടെ വികസനത്തിനായി കൃഷിവകുപ്പിന് 13 കോടി രൂപ വകയിരുത്തും. വയനാട് പദ്ധതിക്ക് കിൻഫ്രയുടെ 100 ഏക്കറിൽ ഫുഡ് പാർക്ക് ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ ചെലവഴിക്കും. ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും. പാലുത്പാദനത്തിന് കൂടുതൽ പദ്ധതികൾ കൊണ്ടുവരും. ഡയറി ഫാമുകൾക്ക് 40 കോടി അനുവദിക്കുമെന്നും ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP