Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്ന സ്വാതന്ത്ര്യത്തിന്റെ ചുള്ളിക്കടൻ നിർവചനത്തിനൊപ്പം സഞ്ചരിച്ച് തോമസ് ഐസക്; വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ തുടങ്ങുന്നത് ഹോട്ടൽ മാഫിയയുടെ ചൂഷണം തടയാൻ; 200 കേരളാ ചിക്കൻ ഔട്ട് ലെറ്റുകളും കുടുംബശ്രീ തുടങ്ങും; അമ്പലപ്പുഴ- ചേർത്തല താലൂക്കുകൾ വിശപ്പ് രഹിത മേഖലകളാകും; പട്ടിണി മാറ്റാൻ ബജറ്റും

വിശക്കുന്നവന് ഭക്ഷണവും ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും തളരുന്നവന് കിടപ്പും എന്ന സ്വാതന്ത്ര്യത്തിന്റെ ചുള്ളിക്കടൻ നിർവചനത്തിനൊപ്പം സഞ്ചരിച്ച് തോമസ് ഐസക്; വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ തുടങ്ങുന്നത് ഹോട്ടൽ മാഫിയയുടെ ചൂഷണം തടയാൻ; 200 കേരളാ ചിക്കൻ ഔട്ട് ലെറ്റുകളും കുടുംബശ്രീ തുടങ്ങും; അമ്പലപ്പുഴ- ചേർത്തല താലൂക്കുകൾ വിശപ്പ് രഹിത മേഖലകളാകും; പട്ടിണി മാറ്റാൻ ബജറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹോട്ടലുകളുടെ ചൂഷണത്തിൽ ഇടപെടലുമായി ധനമന്ത്രി തോമസ് ഐസക്. 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീക്ക് പുതിയ പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചു. 200 കേരള ചിക്കൻ ഔട്ട്‌ലെറ്റുകൾ, കൂടുതൽ ഹരിതസംരഭങ്ങൾ, അൻപത് ഹോട്ടലുകൾ, ആയിരം വിശപ്പുരഹിത ഹോട്ടലുകൾ എന്നിവയാണ് അതിൽ പ്രധാനം.

സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നൽകുന്ന 1000 ഭക്ഷണ ശാലകൾ ആരംഭിക്കുന്നത്. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നൽകിയ നിർവചനം. ഈ കാഴ്ചപ്പാടാണ് സർക്കാരിന്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പോകുന്ന രാജ്യത്തിൽ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു.

വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികൾ തയ്യാറാക്കി. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികൾക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച് നൽകും. അതല്ലെങ്കിൽ പരമാവധി 25 രൂപയ്ക്ക് ഊണ് നൽകുന്ന ഭക്ഷണ ശാലകൾ തുടങ്ങും. 10 ശതമാനം ഊണുകൾ സൗജന്യമായി സ്പോൺസർമാരെ ഉപയോഗിച്ച് നൽകണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താൽ റേഷൻ വിലയ്ക്ക് സാധനങ്ങൾ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നൽകും.

ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ- ചേർത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രിൽ മാസം മുതൽ പ്രഖ്യാപിക്കും. 2020-21 വർഷം ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.

കുടുംബ ശ്രീയെ കൂടുതൽ ശക്തിപ്പെടുത്തും. 500 ടോയ്‌ലറ്റ് കോപ്ലക്‌സുകൾ, 20000 ഏക്കർ ജൈവകൃഷി, കോഴിക്കോട് മാതൃകയിൽ സ്വന്തമായി ഷോപ്പിങ് മാളുകൾ എന്നിവയും പ്രഖ്യാപിച്ചു. കുടുംബശ്രീക്കായി 250 കോടി ബജറ്റിൽ വകയിരുത്തി. പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ കേരള ചിക്കൻ വിപണിയിലെത്തിയെന്നും ഇതിനായി ആയിരം കോഴി വളർത്തൽ കേന്ദ്രങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടിയും വിശപ്പുരഹിത കേരളം പദ്ധതിക്ക് ഇരുപത് കോടിയും വകയിരുത്തി.

ഹൗസിങ് ബോർഡിന് 45 കോടി വകയിരുത്തി. നദീ പുനരുജ്ജീവനത്തിന് 20 കോടി, ക്ലീൻ കേരള കമ്പനിക്ക് 20 കോടി, നിർഭയ ഹോമുകൾക്ക് 10 കോടിയും പ്രഖ്യാപിച്ചു. അരലക്ഷം കിലോമീറ്റർ തോടുകൾ പുനരുദ്ധരിക്കുമെന്നും മന്ത്രി അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട് ശുചിയാക്കും. യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്റെ ശേഷി വർധിപ്പിക്കും. ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായൽ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും. ജനകീയപങ്കാളത്തതോടെ വേമ്പനാട് കായലിന്റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും. ആലപ്പുഴ നഗരത്തിലെ കായൽ, കനാൽ ശുചീകരണ പദ്ധതി ഈ വർഷം പൂർത്തിയാകും. കുട്ടനാട് ജലസേചന പദ്ധതിക്ക് 75 ലക്ഷം വകയിരുത്തിയിട്ടുണ്ട്.

ചെട്ടി-പരപ്പനങ്ങാടി ഹാർബർ നിർമ്മാണം ഈ വർഷം ആരംഭിക്കും. റീബിൽഡ് കേരളയിലൂടെ മത്സ്യത്തൊഴിലാളി കുടുംബത്തിന് പത്ത് ലക്ഷം വീതം സഹായം നൽകും. ഓഖി ഫണ്ടിൽ സോഷ്യൽ ഓഡിറ്റിങ് നടത്തുമെന്നും പ്രഖ്യാപിച്ചു. മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാർക്കറ്റുകളിലും സംഭരണകേന്ദ്രങ്ങൾ സ്ഥാപിക്കും. പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നൽകി. പദ്ധതിയുടെ പ്രവർത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനവ്യാപകമാക്കും. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും. ആശ പ്രവർത്തകരുടെ ഓണറേറിയം 500 രൂപ വർധിപ്പിച്ചു. കുട്ടികളെ സർഗ്ഗാത്മകായി പരിഷ്‌കരിക്കുന്ന രീതിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും. 2021ൽ 500 പഞ്ചായത്തുകളും തിരുവനന്തപുരം അടക്കം 50 നഗരസഭകളും ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ സമ്പൂർണ ശുചിത്വ പദ്ധതി കൈവരിക്കും.

ബ്രാൻഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിൻഫ്രാ പാർക്കിൽ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു. സൂഷ്മജലസേചന പദ്ധതികളുടെ നടത്തിപ്പിന് നാല് കോടി രൂപ മാറ്റി വച്ചു. മീനങ്ങാടി പഞ്ചായത്ത് മാതൃകയിൽ മരമൊന്നിന് അൻപത് രൂപ വച്ച് നൽകും കാർബൺ എമിഷൻ ഫ്രീ പദ്ധതി വയനാട്ടിൽ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP