Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പി ജയരാജൻ മരണ ദൂതൻ! സിപിഎം രക്തദാഹം തീരാത്ത പാർട്ടി; സഭയിൽ ആഞ്ഞടിച്ച് ചെന്നിത്തല; ഇസ്ഹാഖ് വധം ജയരാജൻ താനൂരിൽ വന്നുപോയതിന് ശേഷമെന്ന് എംകെ മുനീർ; പ്രതിരോധിക്കാൻ തയാറാവാത്ത മുഖ്യമന്ത്രി ജയരാജനെതിരെയുള്ള ആരോപണങ്ങളിൽ മറുപടി പറഞ്ഞില്ല; മൂന്നുപ്രതികളെ പിടികൂടി മൂന്നു പേരെ തിരിച്ചറിഞ്ഞു കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമെന്നും പിണറായി വിജയന്റെ വിശദീകരണം

പി ജയരാജൻ മരണ ദൂതൻ! സിപിഎം രക്തദാഹം തീരാത്ത പാർട്ടി; സഭയിൽ ആഞ്ഞടിച്ച് ചെന്നിത്തല; ഇസ്ഹാഖ് വധം ജയരാജൻ താനൂരിൽ വന്നുപോയതിന് ശേഷമെന്ന് എംകെ മുനീർ; പ്രതിരോധിക്കാൻ തയാറാവാത്ത മുഖ്യമന്ത്രി ജയരാജനെതിരെയുള്ള ആരോപണങ്ങളിൽ മറുപടി പറഞ്ഞില്ല; മൂന്നുപ്രതികളെ പിടികൂടി മൂന്നു പേരെ തിരിച്ചറിഞ്ഞു കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യമെന്നും പിണറായി വിജയന്റെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം നേതാവ് പി.ജയരാജൻ മരണദൂതനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജയരാജൻ താനൂരിൽ വന്നതിന് പിന്നാലെ കൗൺഡൗൺ തുടങ്ങി. എന്നിട്ടും മുഖ്യമന്ത്രി ജയരാജനെപ്പറ്റി മിണ്ടുന്നില്ല. എത്രകൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎമ്മെന്നും ചെന്നിത്തല ആഞ്ഞടിച്ചു. താനൂർ ഇസ്്ഹാഖ് കൊലക്കേസ് പരാമർശിച്ചായിരുന്നു ചെന്നിത്തലയുടെ ആരോപണം. പി.ജയരാജന്റെ പങ്കെന്താണെന്ന് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .

താനൂർ ഇസ്്ഹാഖ് കൊലക്കേസിൽ നിയമസഭയിൽ വലിയ ബഹളമാണ് അരങ്ങേറിയത്. സിപിഎം നേതാവ് പി.ജയരാജൻ താനൂരിൽ വന്നുപോയതിന് ശേഷമാണ് കൊലയെന്ന് എം.കെ മുനീർ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിക്കണം. രാഷ്ട്രീയകൊലപാതകമെങ്കിൽ സിപിഎമ്മിന് പങ്കുണ്ടെന്നതാണ് സ്ഥിതിയെന്നും എം.കെ മുനീർ പറഞ്ഞു.

മൂന്നുപ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൂന്നുപേരെ തിരിച്ചറിഞ്ഞു. മുൻവൈരാഗ്യമാണ്് ആക്രമണത്തിന് കാരണമെന്നും പിണറായി പറഞ്ഞു. പി.ജയരാജനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. ജയരാജനെതിരായ പ്രതിപക്ഷ ആരോപണങ്ങളിൽ മറുപടി പറഞ്ഞില്ല. കേസിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സമാധാന അന്തരീക്ഷം വേണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

മുഖ്യമന്ത്രി എന്തുകൊണ്ടാണ് സിപിഎം പ്രവർത്തകരോട് കൊലക്കത്തി താഴെയിടാൻ പറയാത്തതെന്നു ചോദിച്ച ചെന്നിത്തല ചെറിയ കാര്യങ്ങൾക്ക് പോലും സിപിഎം കൊലപാതകങ്ങൾ നടത്തുകയാണെന്നും കൂട്ടിച്ചേർത്തു.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂർ അഞ്ചുടിയിൽ വച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്. സ്വന്തം വീടിന് സമീപത്തു വച്ച് വെട്ടേറ്റ ഇസഹാക്ക് തിരൂർ ജില്ലാ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു.ഒമ്പത് പ്രതികളുള്ള കേസിൽ നിലവിൽ മൂന്ന് പേരെയാണ് പിടികൂടിയിട്ടുള്ളത്. അബ്ദുൾ മുഫീസ്, മഷൂദ്, താഹമോൻ എന്നിവരാണ് പിടിയിലായ പ്രതികൾ. കേസിലെ പ്രതികളെല്ലാം സിപിഐ പ്രവർത്തകരാണെന്നാണ് റിപ്പോർട്ട്.

ട്രാൻസ്ഗ്രിഡ് പദ്ധതിയെ ചൊല്ലിയും പ്രതിപക്ഷ ബഹളമുണ്ടായി. ടെൻഡർ തുക കൂട്ടിയതിൽ വൻ അഴിമതിയുണ്ടെന്ന് ആരോപിച്ചു കൊണ്ടാണ് പ്രതിപക്ഷം സഭയിൽ ചോദ്യങ്ങൾ ഉയർത്തിയത് . പദ്ധതി ശാസ്ത്രീയ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 150 കോടിയുടെ പദ്ധതി 375 കോടിയിലേക്ക് ഉയർത്തിയത് വൻ അഴിമതിയാണെന്ന് വി.ഡി.സതീശൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചുവയ്ക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ മറുപടി. സർക്കാർ അഴിമതി മറക്കാൻ ശ്രമിക്കുകയാണെന്നും ഇത് സഭയിൽ ഉന്നയിക്കാൻ അനുവദിക്കുന്നില്ലെന്നും കാണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP