Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിയാസിന്റെ മുകളിലേക്ക് വളരാൻ 'ഷംസീറിനെ' അനുവദിക്കില്ലേ? ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി ''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?'' എന്ന് മുഖ്യമന്ത്രി ചോദിച്ചത് രണ്ടു തവണ; ഷംസീറിനെ പിണറായി വിരട്ടിയോ? പ്രതിപക്ഷ ആരോപണം ചർച്ചകളിൽ നിറയുമ്പോൾ

റിയാസിന്റെ മുകളിലേക്ക് വളരാൻ 'ഷംസീറിനെ' അനുവദിക്കില്ലേ? ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി ''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?'' എന്ന് മുഖ്യമന്ത്രി ചോദിച്ചത് രണ്ടു തവണ; ഷംസീറിനെ പിണറായി വിരട്ടിയോ? പ്രതിപക്ഷ ആരോപണം ചർച്ചകളിൽ നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷം ഇല്ലാതെയും നിയമസഭ നടത്താമെന്ന മനോഭാവത്തിലേക്കാണോ സർക്കാർ. നിയമസഭയിലെ സംഘർഷങ്ങളിൽ ഞെട്ടുന്നത് പ്രതിപക്ഷമാണ്. സ്പീക്കർ എഎൻ ഷംസീറിന്റെ നിലപാടും അവരെ ഞെട്ടിക്കുന്നു. സഭാ ചട്ടം അനുസരിച്ച് സഭ നടത്തിയ ഷംസീർ പെട്ടെന്ന് പിന്നോട്ട് മാറുന്നു. ജനകീയ സ്പീക്കറെന്ന പേരും വേണ്ടെന്ന് വയ്ക്കുന്നു. സഭയിൽ പ്രതിപക്ഷത്തിന്റെ അവകാശമായി കരുതുന്ന ചട്ടം 50 പ്രകാരമുള്ള അടിയന്തര പ്രമേയ നോട്ടിസുകൾക്ക് ഈ സഭാ സമ്മേളനത്തിൽ 4 തവണ അവതരണാനുമതി നിഷേധിച്ചു. എല്ലാം നിർണ്ണായക വിഷയങ്ങൾ. ഇതിന് പിന്നിൽ പ്രതിപക്ഷം സംശയിക്കുന്നത് മുഖ്യമന്ത്രിയുടെ ഇടപെടലാണ്.

പ്രതിപക്ഷത്തോട് അനുഭാവത്തോടെ ഇടപെട്ടിരുന്ന സ്പീക്കർ എ.എൻ.ഷംസീർ നിലപാട് മാറ്റിയത് മുഖ്യമന്ത്രിയുടെ ശാസനയ്ക്കു ശേഷമെന്ന് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ സമ്മേളനത്തിനിടെ മുൻ സ്പീക്കറായ മന്ത്രി എം.ബി.രാജേഷിന്റെ പ്രസംഗം നീണ്ടപ്പോൾ ചുരുക്കാൻ സ്പീക്കർ എ.എൻ.ഷംസീറിന്റെ കർശന ഇടപെടൽ ഉണ്ടായി. ഡിസംബർ 13 ന് സർവകലാശാലാ ബിൽ ചർച്ചയ്ക്കിടെ എൽഡിഎഫിലെ കെ.ടി.ജലീലിന്റെ പ്രസംഗം നീണ്ടപ്പോൾ സ്പീക്കർ മൈക്ക് ഓഫ് ചെയ്തു. ഫെബ്രുവരി 7ന് നിയമസഭയിൽ സത്യഗ്രഹമിരുന്ന പ്രതിപക്ഷ എംഎൽഎമാരെ സന്ദർശിച്ച് അവർക്കൊപ്പം സമയം ചെലവിട്ട് സ്പീക്കർ. അതേ ദിവസം നിയമസഭാ സമ്മേളനം നടക്കുമ്പോൾ വാട്ടർ ചാർജ് കൂട്ടി ഉത്തരവിറക്കിയതിന് മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങും എത്തി.

പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ ഭരണപക്ഷം ബഹളം വച്ചപ്പോൾ സ്പീക്കർ: ''ഭരണപക്ഷം മിണ്ടാതിരിക്കണം. മര്യാദ കാണിക്കണം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്നതാണ്'. പിന്നീട് ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ മാത്യു കുഴൽനാടൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെ സ്പീക്കറെ നോക്കി 2 തവണ മുഖ്യമന്ത്രി: ''അങ്ങ് ഇതൊന്നും കേൾക്കുന്നില്ലേ?''. അതിന് ശേഷമാണ് സ്പീക്കറുടെ മനസ്സ് മാറിയത്. അതിന് ശേഷം മുഖ്യമന്ത്രി അതിശക്തമായി സ്പീക്കറെ നിയന്ത്രിക്കുന്നുവെന്നാണ് പ്രതീക്ഷ ആരോപണം. ഇത് മനസ്സിലാക്കിയാണ് മന്ത്രി മുഹമ്മദ് റിയാസിനെ കൂടി ചേർത്തുള്ള പ്രതിപക്ഷ ആരോപണം.

മാർച്ച് 1 ന് ഐജിഎസ്ടി പിരിവ് സംബന്ധിച്ച റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. മുഖ്യമന്ത്രി ഭയപ്പെടുത്തിയതിനാലാണ് സ്പീക്കറിൽ ഈ മാറ്റമെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. മാർച്ച് 3ന് തുടർച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. പിന്നീട് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടന്റെ പരാമർശങ്ങൾ സഭാരേഖകളിൽനിന്ന് സ്പീക്കർ നീക്കി. മാർച്ച് 14ന് കൊച്ചി കോർപറേഷനിൽ യുഡിഎഫ് അംഗങ്ങളെ പൂട്ടിയിട്ട സംഭവത്തിൽ അടിയന്തര പ്രമേയ നോട്ടിസ് തള്ളി. പ്രതിഷേധിച്ചപ്പോൾ: ''ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കും.''. ഇത് സോഷ്യൽ മീഡിയയിൽ അടക്കം ട്രോളുകളായി.

തർക്കങ്ങളുടെ പേരിൽ സഭ പ്രക്ഷുബ്ധമാകുമ്പോൾ തൽക്കാലത്തേക്കു നിർത്തിവച്ച് ഭരണപ്രതിപക്ഷ നേതാക്കളെ ചേംബറിൽ വിളിച്ച് ഒത്തുതീർപ്പിനു സ്പീക്കർ ശ്രമിക്കുന്ന മുൻകാലരീതി ഈ സഭാ സമ്മേളനത്തിലുണ്ടായില്ല. പ്രതിപക്ഷത്തെ കേൾക്കാനില്ലെന്ന മനോഭാവമാണ് ഇതുവഴി സർക്കാർ വ്യക്തമാക്കിയത് ഇന്ന് സ്പീക്കർ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ സ്പീക്കറുടെ നിലപാടുകൾ നിർണ്ണായകമാകും. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും അവരെ കൂടുതൽ പ്രകോപിപ്പിക്കാനും ഭരണപക്ഷം നേരിട്ടു മുതിരുന്ന കാഴ്ചയും ഈ സമ്മേളന കാലത്ത് കണ്ടു കഴിഞ്ഞു.

ഇതിനിടെയാണ് നിയമസഭാ മന്ദിരത്തിലെ സംഘർഷത്തിൽ കക്ഷി നേതാക്കളുടെ യോഗം വിളിക്കാനുള്ള തീരുമാനം. സ്പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ യോഗത്തിലാണ് തീരുമാനം. നിയമസഭയിൽ നടന്ന പ്രതിഷേധത്തിൽ പൊലീസിൽ പരാതി നൽകുന്നതിൽ തീരുമാനമായില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതിനാൽ ഇന്ന് ചേരേണ്ട കാര്യോപദേശക സമിതി യോഗം നടന്നില്ല. നിയമസഭ പിരിഞ്ഞതിന് ശേഷം സ്പീക്കറുടെ ചേംബറിൽ മുഖ്യമന്ത്രി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ അഡീഷണൽ ചീഫ് മാർഷൽ ഉൾപ്പെടെ എട്ട് നിയമസഭാ ജീവനക്കാരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഴഞ്ഞുവീണ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും ചികിത്സയിലാണ്. സനീഷ് കുമാറിനെ കാണുന്നതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജനറൽ ആശുപത്രിയിലെത്തിയിരുന്നു. കെകെ രമ എംഎൽഎയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP