Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങൾ ഉയർത്തി സഭയെ സ്തംഭിച്ച് പ്രതിപക്ഷം; പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ആവശ്യം; ചേദ്യോത്തരവേള നിർത്തി വച്ച് വിഷയം ചർച്ച ചെയ്യാനാവില്ലെന്ന് സ്പീക്കർ; പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നടുതളത്തിൽ; അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ഇ.പി.ജയരാജൻ; കെഎസ് യുക്കാർ പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി

ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങൾ ഉയർത്തി സഭയെ സ്തംഭിച്ച് പ്രതിപക്ഷം;  പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി വിശദീകരണം നൽകണമെന്നും ആവശ്യം; ചേദ്യോത്തരവേള നിർത്തി വച്ച് വിഷയം ചർച്ച ചെയ്യാനാവില്ലെന്ന് സ്പീക്കർ; പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നടുതളത്തിൽ;  അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ഇ.പി.ജയരാജൻ;  കെഎസ് യുക്കാർ പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരള സർവ്വകലാശാ മാർക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്കെതിരായ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധമുയർത്തിയതോടെ സഭ പ്രക്ഷുബ്ധം. മർദന ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷാംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിച്ചു. ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു അൻവർ സാദത്ത് എംഎൽഎയുടെ പ്രതിഷേധം. പൊലീസ് അതിക്രമത്തെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടിസ് നൽകി. വി.ടി.ബൽറാം എംഎൽഎയാണ് നോട്ടിസ് നൽകിയത്.

്.പ്രതിപക്ഷ പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളികളുടെയും ഇടയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. ചേദ്യോത്തരവേള നിർത്തി വർച്ച് വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ചോദ്യോത്തര വേള നിർത്തിവെയ്ക്കാൻ ആവില്ലെന്നും ഇതേവിഷയത്തിൽ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി.

മാർച്ചിനു നേരെ പൊലീസ് അക്രമം അന്വേഷിക്കാൻ ഉത്തരവ്. അഡീ. ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. കെഎസ്‌യുക്കാർ പൊലീസിനെ ആക്രമിച്ചെന്നും മന്ത്രി. അതിക്രൂരമായ മർദനമെന്ന് വി.ടി.ബലറാം, മന്ത്രി പറഞ്ഞത് പൊലീസ് ഭാഷ്യമെന്നും ബൽറാം തുറന്നടിച്ചു.

ഇതോടെ പ്ലക്കാർഡും ബാനറുമായി പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കുകയാണ്. കേരളസർവകലാശാല മാർക്ക് ദാനത്തിനെതിരെ കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎ, സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്. പി ടി തോമസ് എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തശേഷം പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ഇവരെ പിരിച്ച് വിടാൻ പൊലീസ് ജലപീരങ്കിയും 3 പ്രാവശ്യം കണ്ണീർവാതകവും പ്രയോഗിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ വിശദീകരണം നൽകണമെന്നുമാണ് ആവശ്യം.ഇന്നലെ നടന്ന നിയമസഭാ മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്കേറ്റത്. വിഷയം പ്രതിപക്ഷം നിയമസഭ ഉന്നയിച്ചപ്പോൾ പരിശോധിക്കാമെന്നാണ് മന്ത്രി എകെ ബാലൻ മറുപടി നൽകിയത്.

ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അടിച്ച് തലപൊട്ടിച്ച് പ്രകോപനം ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് സഭയിൽ നിന്ന് വന്നത്. പൊലീസിനോട് പറഞ്ഞത് സംഘർഷത്തിലേക്ക് പോകരുതെന്നാണ്. പ്രവർത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ സർവകലാശാല മാർക്ക് ദാന വിവാദത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്ന സമീപനമുണ്ടാകരുതെന്ന് വൈസ് ചാൻസലർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.മന്ത്രി കെ ടി ജലീൽ ഉൾപ്പടെ പങ്കെടുത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ചില സർവ്വകലാശാലകൾ സമൂഹത്തിന് മുന്നിൽ അപഹാസ്യരായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ തല്ലിച്ചതച്ച സംഭവത്തിനും മുഖ്യമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP