Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദി അറിയുന്ന തരത്തിൽ സമരം ചെയ്യണം; രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്; അതിൽ 62 ശതമാനവും മുസ്‌ലിം സഹോദരങ്ങളാണ്; മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കില്ല; എൻഡിഎ പാളയം വിട്ട പി സി ജോർജ്ജും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു രംഗത്ത്; പൂക്കോയ തങ്ങളേയും ആലിമുസ്ലിയാരേയും ഓർമ്മിപ്പിച്ച് എം സ്വരാജും

മോദി അറിയുന്ന തരത്തിൽ സമരം ചെയ്യണം; രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ? ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്; അതിൽ 62 ശതമാനവും മുസ്‌ലിം സഹോദരങ്ങളാണ്; മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കില്ല; എൻഡിഎ പാളയം വിട്ട പി സി ജോർജ്ജും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു രംഗത്ത്; പൂക്കോയ തങ്ങളേയും ആലിമുസ്ലിയാരേയും ഓർമ്മിപ്പിച്ച് എം സ്വരാജും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഡിഎ പാളയംവിട്ട ജനപക്ഷം നേതാവ് പി സി ജോർജ്ജ് ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിൽ ഒരു സമരം ചെയ്യാൻ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾക്ക് സാധിച്ചിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്ന് പി.സി ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പാണ് ജനങ്ങളിലുള്ളത്. കേന്ദ്ര സർക്കാറിന് മനസിലാക്കുന്ന തരത്തിലുള്ള സമരത്തിന് സംസ്ഥാനം തയാറാകണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്‌ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി.സി. ജോർജ് ചോദിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വലിയ സംഭാവന നൽകിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലിയർപ്പിച്ചവരുടെ പേരുകൾ ഇന്ത്യാ ഗേറ്റിൽ കൊത്തി വെട്ടിട്ടുണ്ട്. അതിൽ 62 ശതമാനവും മുസ് ലിം സഹോദരങ്ങളാണ്. ഇന്ത്യ എന്ന് പറയുന്നത് മോദിയെ പോലുള്ളവർ ചിന്തിക്കുന്ന ജനവിഭാഗത്തിന്റെ മാത്രമല്ല. മുസ് ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. ജനാധിപത്യ, മതേതര വിശ്വാസികളുടെ ശവത്തിൽ ചവിട്ടി നിന്നല്ലാതെ മോദിക്കും ബിജെപിക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ സാധിക്കൂവെന്നും പി.സി ജോർജ് ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമം ചർച്ച ചെയ്യാൻ ചേർന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കേന്ദ്രത്തിനെതിരെ കടുത്ത വിമർശനവുമായാണ് എം സ്വരാജും രംഗത്തുവന്നത്. ആർ.എസ്.എസും ബിജെപിയും ഇന്ത്യയുടെ ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെയാണ് ഇല്ലാതാക്കുന്നതെന്നും പൗരത്വ നിയമത്തെ കുറിച്ച് പച്ചക്കള്ളമാണ് സംഘപരിവാരം ഇന്ത്യ മുഴുവൻ ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്ന് എം സ്വരാജ് എഎൽഎ നിയമസഭയിൽ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യൻ മണ്ണിൽ ജീവിച്ച ഇന്ത്യയുടെ പ്രഥമ പൗരനായി തിരഞ്ഞെടുക്കപ്പെട്ട ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കുടുംബം എങ്ങനെ ഇന്ത്യൻ പൗരന്മാർ അല്ലാതായി കാർഗിലിൽ അതിർത്തി കാത്തതിന് പ്രസിഡന്റിന്റെ മെഡൽ വാങ്ങിയ മുഹമ്മദ് സനാവുള്ള ഖാൻ എങ്ങിനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനം നടത്തിയ മുഹമ്മദ് അസ്മൽ ഹക്ക് എങ്ങനെ ഇന്ത്യൻ പൗരനല്ലാതായി മാറി ഇതിനെല്ലാം നിങ്ങൾ മറുപടി പറയണം. ബോധപൂർവം ഈ രാജ്യത്തെ ഗണ്യമായ വിഭാഗത്തെ ആട്ടിയോടിക്കാനും തടങ്കൽ പാളയത്തിലേക്ക് ആനയിക്കാനും കൊണ്ടുവന്ന നിയമമാണ് ഇത്. സ്വരാജ് പറഞ്ഞു.

സ്വരാജിന്റെ വാക്കുകൾ ഇങ്ങനെ: ബഹുമാനപ്പെട്ട നിയമാംഗമായ രാജഗോപാലിനോട്, 90 ാമത്തെ ഈ വയസിലെങ്കിലും മനുഷ്യത്വത്തിന്റെ സ്പർശമുള്ള ഒരു വാക്ക് ഇവിടെ പറയാൻ സാധിക്കാതെ പോകുന്നുണ്ടെങ്കിൽ അങ്ങയുടെ രാഷ്ട്രീയം എത്രമാത്രം മലീമസവും ഹിംസാത്മകയവുമാണ് എന്ന് ഭയത്തോട് കൂടി തിരിച്ചറിയുകയാണ് ഞങ്ങൾ. ഇവിടെ ജീവിക്കുന്നവരോട് രേഖ ചോദിക്കുകയാണ്. പതിറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിക്കുന്നവരോട് പൗരത്വം ചോദിക്കുകയാണ്. എല്ലാ മതവിഭാഗത്തിലും പെട്ട വീരശൂരപരാക്രമികളായ എത്രയെത്ര രക്തസാക്ഷികൾ ഇവിടെയുണ്ട് കേരളത്തിൽ എത്ര അനുഭവമുണ്ട്

മുസ്ലിം സമുദായത്തെയാകെ തുടച്ചുനീക്കാനും ആട്ടിപ്പായിക്കാനും ഉതകുന്ന ഈ നിയമം തയ്യാറാക്കുമ്പോൾ നിങ്ങൾ മലബാറിലെ സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചിട്ടുണ്ടോ എത്രയെത്ര അനുഭവങ്ങളാണ് അവിടെയുള്ളത്. 1852 ൽ ബ്രിട്ടൻ നാടുകടത്തിയ സയ്യദ് ഫസൽ പൂക്കോയ തങ്ങളുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ നിങ്ങൾ മമ്പുറം എന്നൊരു നാടിനെ കുറിച്ച് അറിയുമോ വാഴക്കാടിനടുത്തുകൊന്നാരയെന്നൊരു ഗ്രാമമുണ്ട്. ആ കൊന്നാര മഖാം ഇന്നും ചരിത്രസ്മാരകമായി നിലനിൽക്കുന്നു. മുസ്ലിം ദേവാലയമായിരുന്നു. ബ്രിട്ടൻ വെടിവെച്ചു തകർത്തതാണ്.

അന്നത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു കേന്ദ്രം അതായിരുന്നു. ഇന്നും അത് വഴി കടന്നുപോകുമ്പോൾ കൊന്നാര മഖാമിന്റെ വാതായനങ്ങളിൽ പതിഞ്ഞിട്ടുള്ള നീക്കം ചെയ്യാത്ത വെടിയുണ്ടകൾ നിങ്ങൾ കാണണം. അവിടെ നിന്നും ബ്രിട്ടൻ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത സയ്യിദ് മുഹമ്മദ് കോയ തങ്ങളെ കോയമ്പത്തൂരിൽ കൊണ്ടുപോയി തൂക്കിലേറ്റുകയാണ് ചെയ്തത്.

നിങ്ങൾക്ക് വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന പേരറിയുമോ ബ്രിട്ടന്റെ സൈനികാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തമായി ഒരു രാഷ്ട്രം സ്ഥാപിച്ച ആളായിരുന്നു. തന്റെ റിപ്പബ്ലിക്കിന് അദ്ദേഹമിട്ട പേര് മലയാള രാജ്യമെന്നായിരുന്നു. ബലംപ്രയോഗിച്ച് ബ്രിട്ടൻ അദ്ദേഹത്തെ കീഴ്പ്പെടുത്തി. മൃഗീയമായ മർദ്ദനത്തിലൂടെ പരിണിത പ്രജ്ഞനാക്കി. മീശയിലെ ഓരോ രോമങ്ങളും പിഴുതെടുത്ത് അവസാനം ഒരു ഓഫർ മുന്നോട്ടുവെച്ചു. നിങ്ങൾ മാപ്പപേക്ഷ എഴുതി തന്നാൽ നിങ്ങൾ സ്വാതന്ത്ര്യ സമരം അവസാനിപ്പിച്ചാൽ, നിങ്ങളെ മക്കയിൽ സുഖമായി ജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിത്തരാം എന്നായിരുന്നു ബ്രിട്ടീഷ് സൈനിക മേധാവി പറഞ്ഞത്.

ആ ഓഫറിന് മുന്നിൽ മൃതപ്രായനായെങ്കിലും പുഞ്ചിരിമായാത്ത മുഖവുമായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മറുപടി പറഞ്ഞുവ്രേത മക്കയെനിക്ക് ഇഷ്ടമാണ്, പക്ഷേ നിങ്ങൾ അറിയണം, ഞാൻ പിറന്നുവീണത് മക്കയിലല്ല, സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ ഉറങ്ങുന്ന ഏറനാടാണ്. ഈ മണ്ണിൽ ഞാൻ മരിച്ചുവീഴും. ഈ മണ്ണിൽ ഞാൻ ലയിച്ചുചേരും. ഈ വാക്കാണ് അദ്ദേഹം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP