Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടി

നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിപക്ഷം; പ്രതിഷേധം ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ; മുഖ്യമന്ത്രിയുടെ മൗനം ഭയമുള്ളത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ്; പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകേണ്ടതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്ന് ധനമന്ത്രിയുടെ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡോളർകടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തുടരുന്ന മൗനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം.പ്രതിഷേധത്തിന്റെ ഭാഗമായി നിയമസഭയ്ക്ക് മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്തു.ഗുരുതരമായ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി മറുപടി പറയാത്തതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം അഴിമതി വിരുദ്ധ മതിൽ തീർത്ത് പ്രതിഷേധിച്ചത്.

ഡോളർക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.തുടർന്നാണ് സഭയ്ക്ക് മുന്നിൽ മതിൽ തീർത്തത്.

ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. ഡോളർക്കടത്തു കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷം നിയമസഭാ നടപടികൾ പൂർണമായും ബഹിഷ്‌കരിച്ചിരുന്നു.

സഭയ്ക്കകത്തും കവാടത്തിലും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷം പുറത്ത് പ്രതീകാത്മക നിയമസഭ ചേർന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയുണ്ടായി.ഇന്നും മുഖ്യമന്ത്രി മൗനം തുടർന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കിയത്.

അഴിമതിവിരുദ്ധമതിൽ പതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടിക്ക് ഇല്ലാത്ത നീതി എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നുവെന്ന് സതീശൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ എടുത്ത കേസ് പിണറായിക്കു സ്വയം മുഖത്തടിയായെന്നും സതീശൻ പറഞ്ഞു. ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശൻ ആരോപിച്ചു.

അതേസമയം പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളതുകൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരിഹസിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP