Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം'; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

'ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം'; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭയിൽ പങ്കെടുക്കാതെ ബിസിനസിനായി വിദേശത്തേയ്ക്ക് പോയിരിക്കുന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പ്രതിപക്ഷം രംഗത്ത്. സഭയിൽ നിന്നു തുടർച്ചയായി വിട്ടുനിൽക്കുന്ന അൻവറിനെതിരെ രൂക്ഷവിമർശനമാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉയർത്തിയിരിക്കുന്നത്. ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ലെന്ന് വിഡി സതീശൻ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവച്ചു പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം- സതീശൻ പറഞ്ഞു

നിയമസഭയുടെ മൂന്നാം സമ്മേളനമാണ് തിങ്കളാഴ്‌ച്ച ആരംഭിച്ചത്. പതിനഞ്ചാം നിയമസഭയിൽ ഇതുവരെ ആകെ അഞ്ച് ദിവസമാണ് അൻവർ നിയമസഭയിൽ ഹാജരായത്. ഈ സാഹചര്യത്തിലാണ് അൻവറിനെതിരെ രൂക്ഷവിമർശനുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്ത് വന്നത്.

ഏതെങ്കിലും ഒരു അംഗം അറുപത് ദിവസം തുടർച്ചയായി സഭയിൽ ഹാജരാകാതിരുന്നാൽ പരാതി ലഭിച്ചില്ലെങ്കിലും അയാളുടെ നിയമസഭാംഗത്വം റദ്ദാവും എന്നാണ് നിയമസഭയുടെ 194/4 ചട്ടത്തിൽ പറയുന്നത്. ഈ ചട്ടം നിയമസഭയിൽ അൻവറിനെതിരെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം വിദേശത്തുള്ള അൻവർ ഈ മാസം 15-ന് തിരിച്ചെത്തുമെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്.

വിഡി സതീശന്റെ വാക്കുകൾ

എന്തുകൊണ്ടാണ് അൻവർ സഭയിലേക്ക് വരാത്തതെന്ന് വ്യക്തമാക്കേണ്ടത് സർക്കാരും പാർട്ടിയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപുള്ള മൂന്ന് മാസം അദ്ദേഹം സ്ഥലത്തില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്ന് മാസമായിട്ടും അദ്ദേഹം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കിൽ അദ്ദേഹം രാജിവച്ചു പോകുന്നതാണ് നല്ലത്. അസുഖം കാരണം ഒരാൾ നീണ്ടകാലം വിട്ടു നിന്നാൽ നമ്മുക്ക് മനസ്സിലാക്കാം. എന്നാൽ ബിസിനസ് നടത്താനായി ഒരാൾ നിയമസഭ ഒഴിവാക്കുകയാണേൽ അദ്ദേഹം എംഎൽഎയായി ഇരിക്കേണ്ട കാര്യമില്ല. ഇക്കാര്യത്തിൽ അൻവറാണ് തീരുമാനമെടുക്കേണ്ടത്. അല്ലെങ്കിൽ എൽഡിഎഫൊരു നിലപാട് എടുക്കണം. നിയമസഭാ ചട്ടപ്രകാരവും ഭരണഘടനയും അനുസരിച്ച് ഈ വിഷയത്തിൽ പ്രതിപക്ഷം നീങ്ങും. വേണ്ട നടപടികൾ കൃത്യസമയത്ത് തുടങ്ങും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP