Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേട്ടന്റെ സ്റ്റൈൽ എപ്പോഴും വ്യത്യസ്തം! പ്രതിപക്ഷത്തോടൊപ്പം സഭവിടാതെ ഒ രാജഗോപാൽ; കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ടിരുന്നു; കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയത്തിലെ നിലപാടിൽ രാജ്യം ശ്രദ്ധിച്ചതിന് പിന്നാലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി ബിജെപി എംഎൽഎ

രാജേട്ടന്റെ സ്റ്റൈൽ എപ്പോഴും വ്യത്യസ്തം! പ്രതിപക്ഷത്തോടൊപ്പം സഭവിടാതെ ഒ രാജഗോപാൽ; കേന്ദ്ര സർക്കാറിനെതിരായ പരാമർശങ്ങൾ അടങ്ങിയ ഗവർണറുടെ പ്രസംഗം മുഴുവൻ കേട്ടിരുന്നു; കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭ പ്രമേയത്തിലെ നിലപാടിൽ രാജ്യം ശ്രദ്ധിച്ചതിന് പിന്നാലെ വീണ്ടും ശ്രദ്ധാകേന്ദ്രമായി ബിജെപി എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങൾ അടക്കം ഉൾക്കൊള്ളിച്ചുള്ള പ്രസംഗമായിരുന്നു ഇക്കുറി നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വായിച്ചത്. കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങൾ വിട്ടുകളായാൻ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറായിരുന്നില്ല. ഗവർണറുടെ നിലപാടു തന്നെയായിരുന്നു നിയമസഭയിൽ ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാലിനും. സർക്കാരിനെതിരെ പ്രതിഷേധിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്തേക്കിറങ്ങിയപ്പോൾ സഭയിൽ തുടരുകയായിരുന്നു രാജഗോപാൽ. ഗവർണറുടെ പ്രസംഗം അവസാനിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ രാജഗോപാൽ മാത്രമാണുണ്ടായത്.

കേന്ദ്ര ഏജൻസികൾക്കെതിരെയും കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെയുമുള്ള പരാമർശങ്ങളായിരുന്നു ഗവർണറുടെ പ്രസംഗത്തിലേറെയും. ഈ സമയത്തെല്ലാം പ്രതിഷേധമൊന്നുമില്ലാതെ രാജഗോപാൽ പ്രതിപക്ഷ നിരയിൽ തുടരുകയായിരുന്നു. നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിന് രാജഗോപാൽ പിന്തുണ നൽകിയത് ചർച്ചയായിരുന്നു. കോവിഡ് മൂലമുള്ള സാമ്പത്തിക മാന്ദ്യം നേരിടാനുള്ള കേന്ദ്ര സഹായം പോരെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിച്ചിരുന്നു.
കാർഷിക നിയമഭേദഗതിക്കതിരായ വിമർശനവും ഗവർണർ വായിച്ചു.

കേന്ദ്രത്തിന്റെ കാർഷിക നിയമഭേദഗതി കുത്തകകളെ സഹായിക്കുന്നതാണ്. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തുനിൽപ്പാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിതെന്നും ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കാതിരിക്കാൻ സർക്കാരിനായെന്നും നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവർണർ പറഞ്ഞിരുന്നു.

നയപ്രഖ്യാപന പ്രസംഗത്തിന്യാ സഭ സമ്മേളിച്ചത് മുതൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. പ്ലക്കാർഡുകളും ബാനറുകളുമായി സഭയിൽ പത്തുമിനുട്ടോളം പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കൾ പിന്നീട് സഭയ്ക്ക് പുറത്തേക്കിറങ്ങി സഭാ ഹാളിന് മുന്നിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാക്കൾക്കൊപ്പം ആദ്യം പുറത്തിറങ്ങാതിരുന്ന പിസി ജോർജ്ജ് പിന്നീട് സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. സഭയിൽനിന്നിറങ്ങി പ്രതിപക്ഷ എംഎൽഎമാരുടെ പ്രതിഷേധം നടക്കുന്ന നിയമസഭാ ഹാളിന് മുന്നിലേക്കാണ് അദ്ദേഹം പോയത്. എന്നാൽ പ്രതിഷേധത്തിൽ എംഎൽഎമാർക്കൊപ്പം ചേരാൻ അദ്ദേഹം തയ്യാറായില്ല. രമേശ് ചെന്നിത്തലയോടും പിജെ ജോസഫിനോടും അദ്ദേഹം സൗഹൃദം പങ്കുവെച്ചു. എന്നാൽ പ്രതിഷേധ നിരയിൽ അദ്ദേഹം ഇരുന്നില്ല. പകരം പ്രതിഷേധം നടക്കുന്നതിന് മുമ്പിലുള്ള നിലവിളക്കിൽ ചാരിനിന്ന് പ്രതിഷേധം കാണുകയാണ് ചെയ്തത്.

പ്രതിപക്ഷ നിരയിലേക്ക് കടന്നുവരാൻ പിജെ ജോസഫ് പിസി ജോർജ്ജിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം ഇല്ലെന്ന് തലയാട്ടി നിരസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിസി ജോർജ്ജിന്റെ ജനപക്ഷം യുഡിഎഫിൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് സർക്കാരിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് പിന്നാലെ പിസി ജോർജ്ജും സഭ വിട്ടത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ ഇനി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് രാജഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ കുമ്മനം രാജശേഖരനെയാണ് ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ബിജെപിയുടെ ഏറ്റവും പ്രിയപ്പെട്ട ജനകീയ സ്ഥാനാർത്ഥിയായി പല പ്രാവശ്യം മത്സരിച്ചു തോറ്റെങ്കിലും ആർക്കും പ്രവചിക്കാനാവാത്ത 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് രാജഗോപാൽ നേടിയ വിജയം രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ഒ രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള എൻട്രി. രാജഗോപാലിനെതിരെ സിപിഎം കളത്തിലിറക്കിയ സിറ്റിങ് എംഎൽഎ വി ശിവൻകുട്ടിക്ക് 59,142 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. രാജഗോപാലിന് 67,813 വോട്ടും ലഭിച്ചു.

പ്രായത്തിന്റെ അവശതകൾ കാരണം ഇനി മത്സരിക്കാനില്ല. വയസ് 92 ആയി. ഇനി വിശ്രമജീവിതം നയിക്കണം. കുറെ പുസ്തകങ്ങൾ എഴുതി തീർക്കണ ഇതായിരുന്നു രാജഗോപാൽ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP