Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്ലിഫ് ഹൗസിലെ നീന്തൽ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാൽ അത് നാണക്കേടാണ്; സർക്കാരിന്റെ കൈയിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം; കേരളം ശ്രീലങ്ക ആകാതിരിക്കാൻ കൂട്ടായി ചർച്ച ചെയ്യാം; സാമ്പത്തിക വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ

ക്ലിഫ് ഹൗസിലെ നീന്തൽ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാൽ അത് നാണക്കേടാണ്; സർക്കാരിന്റെ കൈയിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം; കേരളം ശ്രീലങ്ക ആകാതിരിക്കാൻ കൂട്ടായി ചർച്ച ചെയ്യാം; സാമ്പത്തിക വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം സഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാമ്പത്തികാവസ്ഥയിൽ കുറ്റപ്പെടുത്തലുമായി പ്രതിപക്ഷം. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവുകളിലൂടെ , ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നീക്കി വച്ചിരിക്കുന്ന തുക വെട്ടിക്കുറച്ചതും, സർക്കാരിന്റെ അനാസ്ഥ കാരണം, സാമ്പത്തിക വർഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വാർഷിക പദ്ധതി രൂപീകരിക്കാൻ സാധിക്കാത്തതു മൂലം ഉണ്ടായിട്ടുള്ള അതീവ ഗുരുതര സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ പദ്ധതി പ്രവർത്തനം തുടങ്ങാൻ സ്വാഭാവിക കാലതാമസമുണ്ടായെന്ന് മന്ത്രി എംവി ഗോവിന്ദൻ വിശദീകരിച്ചു..മുൻപും ഇത്തരത്തിൽ കാലതാമസം ഉണ്ടായിട്ടുണ്ട്.തദേശ സ്ഥാപനങ്ങൾ പൂർണ പദ്ധതി സമർപ്പിച്ചു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ 25ാം വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം വെട്ടിക്കുറച്ച് നോക്കുകുത്തിയാക്കുന്നുവെന്ന് നജീബ് കാന്തപുരം കുറ്റപ്പെടുത്തി. ബജറ്റ് അനുവദിച്ച തുക രണ്ട് ഉത്തരവിലൂടെ തിരികെ പിടിച്ചു.

സാമ്പത്തിത്തിക വർഷം 4 മാസം പിന്നിട്ടിട്ടും ഇതുവരെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അന്തിമ അംഗീകാരം ആയിട്ടില്ലതദ്ദേശ സ്ഥാപനങ്ങളെ ജനങ്ങൾക്ക് മുന്നിൽ അപമാനിതരാക്കുന്നു.സർക്കാർ ഉത്തരവിനെ വിശ്വസിച്ച് തയാറാക്കിയ പദ്ധതി പിൻവലിക്കേണ്ടി വരുന്നു.. ക്ലിഫ് ഹൗസിലെ നീന്തൽ കുളം ജനം കയ്യേറുന്ന അവസ്ഥ ഉണ്ടായാൽ അത് നാണക്കേട്.സർക്കാരിന്റെ കൈയിൽ പണം ഇല്ലങ്കിൽ അത് പുറത്ത് പറയണം.കേരളം ശ്രീലങ്ക ആകാതിരിക്കാൻ നമുക്ക് കൂട്ടായി ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

പരാതി വന്നപ്പോഴാണ് റോഡ് മെയിന്റനൻസ് ഗ്രാന്റ് പുനഃക്രമീകരിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദൻ മറുപടി നൽകി.ഇപ്രകാരം പുനഃക്രമീകരിക്കുമ്പോൾ ബജറ്റ് വിഹിതമായ 1749.65 കോടിയിൽ കുറവ് വരാതെ നോക്കും.തദ്ദേശസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുത്തിട്ടില്ല.ജനകീയാസൂത്രണം ശക്തിപ്പെടുത്തലാണ് പ്രഖ്യാപിത നയം.20 വർഷത്തിനകം വികസിത രാജ്യങ്ങളോട് കിടപിടിക്കും വിധം കേരളം വളരുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ കെടുകാര്യസ്ഥത കാരണം നാല് മാസം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബജറ്റിൽ വിഹിതത്തിൽ ഗുരുതര ക്രമക്കേടെന്നാണ് മന്ത്രി പറഞ്ഞതിൽ നിന്ന് വ്യക്തമാകുന്നത്.പദ്ധതി പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് സമയം കിട്ടാത്ത അവസ്ഥയാണ്.ബജറ്റിനെ സർക്കാർ അവഹേളിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP