Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സലാം എംഎൽഎ ചവിട്ടി; വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിച്ചു; ഭരണപക്ഷത്തിനെതിരെ കെ കെ രമ; പ്രതിഷേധത്തിനിടെ ബോധംകെട്ടു വീണ സനീഷ് കുമാർ ജോസഫിനെ എടുത്തുമാറ്റി വാച്ച് ആൻഡ് വാർഡുമാർ; എംഎൽഎ ആശുപത്രിയിലേക്ക് മാറ്റി

സലാം എംഎൽഎ ചവിട്ടി; വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു, ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിച്ചു; ഭരണപക്ഷത്തിനെതിരെ കെ കെ രമ; പ്രതിഷേധത്തിനിടെ ബോധംകെട്ടു വീണ സനീഷ് കുമാർ ജോസഫിനെ എടുത്തുമാറ്റി വാച്ച് ആൻഡ് വാർഡുമാർ; എംഎൽഎ ആശുപത്രിയിലേക്ക് മാറ്റി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പരസ്പരം ആക്രോശിച്ച് ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ രംഗത്തുവന്നത് അസാധാരണ കാഴ്‌ച്ചയായി മാറി. വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും ഭരണപക്ഷ എംഎൽഎമാർ മോശമായി മുദ്രാവാക്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും കെ കെ രമ എംഎൽഎ പ്രതികരിച്ചു.

സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വച്ച് ആൻഡ് വാർഡ് അപമര്യാദയായി പെരുമാറുകയും തട്ടികയറുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വച്ച് ആൻഡ് വാർഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നുവെന്ന് കെ കെ രമ പറഞ്ഞു. വച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചെന്നും സലാം എംഎൽഎ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു.

അതിനിടെ ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎൽഎ സനീഷ് കുമാർ ജോസഫ് ബോധം കെട്ട് വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. പിന്നീട് ആശുപത്രിയിലേക്കും എംഎൽഎയെ മാറ്റി. അതേസമയം എംഎൽഎയെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു.

ഭരണപക്ഷ എം എൽ എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിൻ ദേവ് , അൻസലൻ തുടങ്ങിയവർ ഓഫിസിന് മുന്നിലെത്തിയിരുന്നു. പരസ്പരം ആക്രോശിച്ചു ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇവിടെ വാക്‌പോരും നടന്നു. അതിനിടെ സ്പീക്കർ പ്രതിപക്ഷ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു. ഇതോടെ സംഘർഷ സാഹചര്യങ്ങൾക്ക് അയവു വന്നു. പ്രതിഷേധം നടക്കുന്നതിനാൽ സ്പീക്കർ എഎൻ ഷംസീർ തന്റെ ഓഫീസിലേക്ക് വന്നിരുന്നില്ല.

വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. തന്നെ കയ്യേറ്റം ചെയ്‌തെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സ്പീക്കർ നീതിപാലിക്കണമെന്ന ബാനറുമായാണ് പ്രതിപക്ഷം എത്തിയത്. സ്പീക്കർക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. സ്ത്രീകൾക്ക് നേരെ അതിക്രമം വർധിക്കുന്നുവെന്ന വിഷയത്തിലാണ് പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. ഉമാ തോമസാണ് നോട്ടീസ് നൽകിയത്. നോട്ടീസിന് അനുമതി നൽകിയില്ല. ഭരണസിരാകേന്ദ്രത്തിന്റെ താഴെ സ്ത്രീകൾ ആക്രമിക്കപ്പെടുന്നുവെന്നും ഇത് ചർച്ച ചെയ്തില്ലെങ്കിൽ എന്തിനാണ് സഭയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP