Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; അതിനാൽ നയം വിയോജിപ്പോടെ വായിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരായ നിലപാടും നിയമസഭയിൽ വായിച്ച് ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് ആദ്യം താരമായത് പ്രതിപക്ഷം; നയപ്രഖ്യാപനത്തിന് ഒടുവിൽ ഗവർണ്ണർ മടങ്ങുന്നത് റിയൽ ഹീറോയയൂം; കേരളാ നിയമസഭയിൽ ഇന്ന് സംഭവിച്ചതെല്ലാം അത്യപൂർവ്വം

ഇനി 18-ാം പാര; അതും ഞാൻ വായിക്കും; വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി; എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു; അതിന് വിലകൊടുക്കുന്നു; അതിനാൽ നയം വിയോജിപ്പോടെ വായിക്കുകയാണ്; പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാരിനെതിരായ നിലപാടും നിയമസഭയിൽ വായിച്ച് ഗവർണ്ണർ; ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് ആദ്യം താരമായത് പ്രതിപക്ഷം; നയപ്രഖ്യാപനത്തിന് ഒടുവിൽ ഗവർണ്ണർ മടങ്ങുന്നത് റിയൽ ഹീറോയയൂം; കേരളാ നിയമസഭയിൽ ഇന്ന് സംഭവിച്ചതെല്ലാം അത്യപൂർവ്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏവരേയും ഞെട്ടിച്ച് നിയമസഭയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സർക്കാർ നിലപാടും വായിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഏവരേയും ഞെട്ടിച്ചാണ് സഭയിൽ നയപ്രഖ്യാനം ഗവർണ്ണർ വായിച്ചത്. മലയാളത്തിലാണ് ആമുഖം വായിച്ചത്. അതിന് ശേഷം ഇംഗീഷിൽ. 18-ാം പാരയിലായിരുന്നു വിവാദങ്ങൾ ഒളിച്ചു വച്ചിരുന്നത്. ഇവിടെ എത്തിയപ്പോൾ ഒന്ന് നിർത്തി. പിന്നെ ഗവർണ്ണർ പറഞ്ഞു. ഇനി 18-ാം പാര. അതും ഞാൻ വായിക്കും. സർക്കാരുമായി വിയോജിപ്പിൽ കത്തിടപാടുകൾ നടത്തി. എന്നാൽ ഇത് സർക്കാരിന്റെ വ്യൂവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഞാൻ വിലകൊടുക്കുന്നു. അതിനാൽ സർക്കാരിന്റെ നയം വിയോജിപ്പോടെ വായിക്കുകയാണ്. അങ്ങനെ അതും വായിച്ചു. ഭരണപക്ഷം പോലും ഇതോടെ വെട്ടിലായി.

നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയ്ക്കുള്ളിൽ എത്തിയ ഗവർണ്ണറെ വഴിയിൽ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. പൗരത്വ ഭേദഗതിയിലെ പ്രതിഷേധങ്ങളിലെ ആത്മാർത്ഥ പ്രതിപക്ഷം തെളിയിക്കുകയായിരുന്നു ഇത്. ഇതെല്ലാം കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ എന്തു ചെയ്യണമെന്ന് അറിയാതെ നിന്നു. ഗവർണ്ണർ പുഞ്ചിരിച്ചു കൊണ്ട് നിന്നു. ഇതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്പീക്കർക്ക് കിട്ടി.. ഇതോടെ വാച്ച് ആൻഡ് വാർഡ് ഓടിയെത്തി. എംഎൽഎമാരെ മാറ്റി സ്പീക്കർ മുമ്പോട്ട്. പിന്നെ ഏവരേയും ഞെട്ടിച്ച് ഗവർണ്ണറുടെ നയപ്രഖ്യാപനം. എല്ലാം നന്നായി എന്ന് സർക്കാർ കരുതുമ്പോഴും നേട്ടം പ്രതിപക്ഷത്തിനാണ്. താനൊരു പിടിവാശിക്കാരനല്ലെന്ന് സന്ദേശം ജനങ്ങൾക്ക് നൽകാൻ ഗവർണ്ണർക്കുമായി. അങ്ങനെ നിയമസഭയിലെ റിയൽ ഹീറോയായി ഗവർണ്ണർ മടങ്ങി.

നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലേക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു. നിയമസഭയെ അവഹേളിച്ച ഗവർണറെ തിരിച്ചുവിളിക്കണമെന്നും ഗവർണർ ഗോബാക്ക് എന്നും എഴുതിയ ബാനറുകളും പ്ലാകാർഡുകളും ഉയർത്തി ബഹളത്തോടെയാണ് ഗവർണറെ തടഞ്ഞത്. സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ പി ശ്രീരാമകൃഷ്ണനും പൂചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് സഭയിലേക്ക് വരുമ്പോഴാണ് പ്രതിപക്ഷം തടഞ്ഞത്. അഞ്ച്മിനിറ്റിലേറെ പ്രതിപക്ഷം ഗവർണറെ തടഞ്ഞുനിർത്തി. പിന്നീട് വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷാംഗങ്ങളെ മാറ്റി ഗവർണർക്ക് വഴിയൊരുക്കി. നയപ്യൊപന പ്രസംഗം തുടങ്ങിയപ്പോഴും പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. അതിന് ശേഷമായിരുന്നു നയപ്രഖ്യാപനം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനങ്ങൾ വായിക്കില്ലെന്നറിയിച്ച ഗവർണർ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് വായിച്ചത്. തന്റെ അഭിപ്രായമല്ലെന്നും പറഞ്ഞ ശേഷമാണ് ഗവർണർ പരാമർശം വായിച്ചത്. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരെ വിമർശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാടാണ് ഇപ്പോൾ ഗവർണർ മാറ്റിയത്. ഇത് തീർത്തും നാടകീയമായി. ആരും പ്രതീക്ഷിക്കാത്ത ക്ലൈമാക്‌സ്. വായിക്കാതെ വിട്ടുകളയുമെന്നായിരുന്നു പ്രതീക്ഷ. പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കില്ലെന്ന് സർക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവർണർ അറിയിക്കുകയായിരുന്നു. വിയോജിപ്പുള്ള ഭാഗങ്ങൾ ഗവർണർമാർ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുൻകൂട്ടി അറിയിക്കാറില്ല. സർക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അതിനാൽ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവർണർ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.

ഭരണഘടനയുടെ 176 (1) വകുപ്പുപ്രകാരം സർക്കാരിന്റെ നയവും പരിപാടികളുമാണു സഭയിൽ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമായതിനാൽ ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കാം. നയം, പരിപാടി, കാഴ്ചപ്പാട് എന്നീ വാക്കുകളുടെ അർഥവും അരുണാചൽപ്രദേശ് ഡപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും സർക്കാരിനെ ഗവർണ്ണർ അറിയിച്ചിരുന്നു. എന്നാൽ, പൗരത്വ വിഷയത്തിലെ സമരപരിപാടികൾ പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായിരുന്നതിനാൽ അതെങ്ങനെ വെറും കാഴ്ചപ്പാട് ആകുമെന്നാണു സർക്കാരിന്റെ മറുചോദ്യം. നയപ്രഖ്യാപനത്തിൽ നിന്നു ഗവർണർ വ്യതിചലിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഓരോരുത്തർക്കും തങ്ങളുടേതായ ഭരണഘടനാ ബാധ്യതകളുണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്ന ു.മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ഗവർണർ പൗരത്വ നിയമത്തിനെതിരെയുള്ള വിമർശനം വായിക്കുമെന്ന് അറിയിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP