Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണ്ണറെ നിയമസഭയിൽ തടഞ്ഞ് പ്രതിപക്ഷം; മുഖ്യമന്ത്രിയും സ്പീക്കറും ആനയിച്ചു കൊണ്ടു വന്ന ഗവർണ്ണറെ പ്രതിപക്ഷം തടഞ്ഞത് ഗോ ബാക്ക് വിളികളുമായി; ഗവർണ്ണറെ ഒരു വാക്ക് സംസാരിക്കാൻ പോലും അനുവദിക്കാത്ത തരത്തിൽ പ്രതിഷേധത്തിന് രമേശ് ചെന്നിത്തലയും യുഡിഎഫും; ഭരണ ഘടനയുടെ ആമുഖം ഉയർത്തിപ്പിടിച്ചും പ്രതിഷേധം; നയപ്രഖ്യാപനത്തിൽ നിയമസഭ സാക്ഷിയായത് ഇതുവരെ കണ്ടിട്ടില്ലാത്ത രംഗങ്ങൾക്ക്; ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപനം തടസ്സപ്പെടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞു. സഭയ്ക്കുള്ളിൽ എത്തിയ ഗവർണ്ണറെ വഴിയിൽ നിരന്ന് നിന്ന് തടയുകയാണ് പ്രതിപക്ഷം ചെയ്തത്. ഇതുവരെ നിയമസഭ സാക്ഷ്യം വഹിക്കാത്ത സംഭവങ്ങാണ് നടന്നത്. അങ്ങനെ 71-ാം നയപ്രഖ്യാപനം പ്രതിസന്ധിയിലുമായി. നയപ്രഖ്യാപനത്തോടെയാണ് സഭാ സമ്മേളനം തുടങ്ങേണ്ടത്.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിലെത്തിയത് കൃത്യസമയത്താണ്. വാച്ച് ആൻഡ് വാർഡ് ഗാർഡ് ഓഫ് ഓർണർ നൽകി. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണ്ണറെ സ്വീകരിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രി ബാലനും ഗവർണ്ണറെ നിയമസഭയിലേക്ക് ആനയിച്ചു. സൗഹൃദപരമായിരുന്നു ഗവർണ്ണർക്ക് നൽകിയ സ്വീകരണം. ഗവർണ്ണർ നടുത്തളത്തിൽ എത്തുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം നടുത്തളത്തിൽ എത്തി.

ഗവർണ്ണറെ തിരിച്ചു വിളിക്കുകയെന്ന പ്ലക്കാർഡും മുദ്രാവാക്യവും അവർ ഉയർത്തി. നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ നേരത്തെ തന്നെ യുഡിഎഫ് നിയമസഭാ കക്ഷി നേതൃയോഗം തീരുമാനിച്ചിരുന്നു. അതാണ് നടപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP