Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാജരല്ലാത്തതു കൊണ്ട് സമയം ഘടകകക്ഷി എംഎൽഎയ്ക്ക് നൽകി സഭയിലെ ഏക ബിജെപി എംഎൽഎ; ഇതേകാരണത്താൽ തന്റെയും രാജഗോപാലിന്റേയും സമയം മുസ്ലിം ലീഗിന് നൽകി പൂഞ്ഞാർ സിംഹത്തിന്റെ മറ്റൊരു തന്ത്രം; നിയമസഭയിൽ മോദിക്കായി പിണറായി വിജയനെ കടന്നാക്രമിച്ചത് 'പച്ച പതാക' പിടിക്കുന്ന എൻ ഷംസുദ്ദീൻ; പി.സി.ജോർജിന്റെ നീക്കം ചർച്ചയാക്കുന്നത് പഴയ കോ-ലീ-ബി സഖ്യമോ? നിയമസഭയിലെ പുതിയ സഹകരണം ചർച്ചയാക്കി ഇടതുപക്ഷവും

ഹാജരല്ലാത്തതു കൊണ്ട് സമയം ഘടകകക്ഷി എംഎൽഎയ്ക്ക് നൽകി സഭയിലെ ഏക ബിജെപി എംഎൽഎ; ഇതേകാരണത്താൽ തന്റെയും രാജഗോപാലിന്റേയും സമയം മുസ്ലിം ലീഗിന് നൽകി പൂഞ്ഞാർ സിംഹത്തിന്റെ മറ്റൊരു തന്ത്രം; നിയമസഭയിൽ മോദിക്കായി പിണറായി വിജയനെ കടന്നാക്രമിച്ചത് 'പച്ച പതാക' പിടിക്കുന്ന എൻ ഷംസുദ്ദീൻ; പി.സി.ജോർജിന്റെ നീക്കം ചർച്ചയാക്കുന്നത് പഴയ കോ-ലീ-ബി സഖ്യമോ? നിയമസഭയിലെ പുതിയ സഹകരണം ചർച്ചയാക്കി ഇടതുപക്ഷവും

എം മനോജ് കുമാർ

തിരുവനന്തപുരം: നിയമസഭയിൽ ധനാഭ്യർത്ഥന വേളയിൽ ഇന്നു കണ്ടത് കോലീബി സഖ്യമെന്നു സിപിഎം. നിഷേധിച്ച് എൻഡിഎ അംഗങ്ങളായ പി.സി.ജോർജും ഒ.രാജഗോപാലും. എന്നാൽ ധനാഭ്യർത്ഥന വേളയിൽ കണ്ടത് കോലീബി സഖ്യമെന്ന് ആവർത്തിച്ച് സിപിഎമ്മും. ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുക്കാൻ എൻഡിഎ അംഗങ്ങളുടെ സമയം കൂടി മുസ്ലീ ലീഗ് അംഗത്തിന് നൽകിയതാണ് കോലീബി ആരോപണം സഭാതലത്തിൽ ഉയരാൻ കാരണം. മുസ്ലിം ലീഗിന്റെ എൻ ഷംസുദ്ദീനാണ് എൻഡിഎ അംഗങ്ങളുടെ സമയം നൽകിയത്. ഇത് ബിജെപിയും മുസ്ലിം ലീഗും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്ന് സിപിഎം ആരോപിച്ചു.

ധനവിനിയോഗ ബില്ലിന്റ ചർച്ചയിലാണ് ഷംസുദ്ദീന് വേണ്ടി എൻഡിഎ സമയം നൽകിയത്. പി സി ജോർജ് എംഎൽഎയാണ് എൻ ഡിഎ അംഗങ്ങളുടെ സമയം ഷംസുദ്ദീന് നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. തുടർന്ന് ജോർജിന്റെയും ഒ.രാജഗോപാലിന്റെയും സമയം ഷംസുദ്ദീന് നൽകുകയായിരുന്നു. സിപിഎം ആരോപണം വന്നപ്പോൾ തന്നെ സഭാതലത്തിൽ ഹാജരില്ലാതിരുന്ന ഒ.രാജഗോപാൽ ആരോപണം മറുനാടനോട് നിഷേധിച്ചു. ധനാഭ്യർത്ഥന വേളയിൽ താൻ ഹാജരില്ലാതിരുന്ന കാരണം സമയം എൻഡിഎ അംഗം പി.സി.ജോർജിനാണ് നൽകിയത് എന്നാണ് രാജഗോപാൽ പറഞ്ഞത്. ഈ സമയം മുസ്ലിം ലീഗിന് തീർച്ചയായും താൻ അനുവദിച്ച് നൽകിയില്ലെന്നും രാജഗോപാൽ പറഞ്ഞു.

എന്നാൽ സഭാതലത്തിൽ പൂഞ്ഞാർ എംഎൽഎയും എൻഡിഎ അംഗവുമായ പി.സി.ജോർജും
ഹാജരുണ്ടായിരുന്നില്ല. വേറെ പരിപാടി ഉള്ളതിനാൽ ജോര്ജും സഭ വിട്ടിരുന്നു. അതിനാൽ എൻഡിഎ അംഗങ്ങളുടെ സമയം ലീഗ് എംഎൽഎ ഷംസുദ്ദീന് നൽകണമെന്ന് പറഞ്ഞു പി.സി.ജോർജ് കത്ത് നൽകി. ഇതാണ് കോലീബി സഖ്യമാക്കി സിപിഎം മാറ്റിയത്. ലീഗിന് താൻ സാമ്യം അനുവദിച്ച് നൽകിയത് തന്നെയാണെന്ന് ജോർജ് മറുനാടനോട് പറഞ്ഞു. എനിക്ക് സമയമുണ്ട്, സംസാരിക്കാൻ, താൻ സ്ഥലത്തില്ല. അതിനാൽ ആ സമയം ഞാൻ ലീഗിന് അനുവദിച്ച് നൽകി. രാജഗോപാൽ സമയം എനിക്ക് നൽകി പോയതാണ്. ഞാൻ സ്ഥലത്തില്ല. മുസ്ലിം ലീഗുമായി ഞാൻ നല്ല ബന്ധമാണ്. ന്യൂനപക്ഷത്തിനു ഇരിക്കട്ടെ സമയം എന്ന് ഞാൻ കരുതി. അവർ സംസാരിക്കട്ടെ എന്ന് ഞാനും കരുതി. സമയം ഞാൻ മനഃപൂർവം നൽകിയതാണ്. ഞാൻ എഴുതിക്കൊടുത്തതാണ് ലീഗിന് സമയം അനുവദിക്കണം എന്ന്. അത് പ്രകാരമാണ് സമയം ലീഗിന് അനുവദിച്ചു നൽകിയത്-ജോർജ് പറഞ്ഞു.

എല്ലാ കാലത്തും സിപിഎമ്മിന് തിരിച്ചടിയും പേടി സ്വപ്നവുമാണ് കോലീബി സഖ്യം. കോൺഗ്രസ്-ലീഗ്-ബിജെപി സഖ്യം വന്നാൽ തങ്ങൾക്ക് പണി കിട്ടും എന്ന് അറിയാവുന്നതുകൊണ്ടാണ് കോലീബി സഖ്യത്തെ സിപിഎം എല്ലാ കാലവും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാനത്ത് കോൺഗ്രസ് -ലീഗ്- ബിജെപി സഖ്യം ആവർത്തിക്കുമെന്ന് കേരളത്തിലെ അഞ്ച് മണ്ഡലങ്ങളെ സൂചിപ്പിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർരോപിച്ചിരുന്നു. . അഞ്ച് മണ്ഡലങ്ങളിൽ ദുർബലരെ നിർത്തി യുഡിഎഫിനെ സഹായിക്കാനാണ് ആർ എസ്എസ് നിർദ്ദേശം. വടകര, കൊല്ലം, കണ്ണൂർ , കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളിലാണ് കോലീബി സഖ്യം നടപ്പാക്കുന്നത് എന്നാണ് കോടിയേരി ആരോപിച്ചത്. ഈ മണ്ഡലങ്ങളിലെല്ലാം ജയം യുഡിഎഫിന് ആകുകയും ചെയ്തിരുന്നു. പക്ഷെ ആലപ്പുഴ ലോക്‌സഭാ സീറ്റ് ഒഴിച്ച് മറ്റൊരു സീറ്റും സിപിഎമ്മിന് പിടിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കോലീബി സഖ്യം എന്ന പതിവ് ആരോപണം സിപിഎം പിൻവലിക്കുകയായിരുന്നു.

1991-ലെ മലബാറിൽ ബേപ്പൂരിലും വടകരയിലുമൊക്കെ മുൻപ് നടന്ന കോലീബി സഖ്യത്തെ എതിർത്ത അനുഭവ പരിചയവും സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ കോലീബി സഖ്യത്തിന്റെ ലാഞ്ചന എവിടെ കണ്ടാലും സിപിഎം എതിർക്കും. നിനച്ചിരിക്കാതെ ഇന്നു സഭയിൽ ധനാഭ്യർത്ഥന വേളയിൽ കോലീബി സഖ്യം എന്ന ആരോപണം സിപിഎം ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP