Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തിരിച്ചു വരുന്ന മലയാളികൾക്കായി സ്വാഗതം പദ്ധതി; പ്രവാസി ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും ഉറപ്പാക്കും; നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി; 10000 നഴ്‌സുമാർക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നൽകാൻ അഞ്ച് കോടിയും; ലോകകേരളസഭയ്ക്കും ലോകസാംസ്‌കാരികമേളയ്ക്കുമായി 13 കോടി; പ്രവാസികൾക്കായും തോമസ് ഐസക്കിന്റെ ബജറ്റിൽ കരുതലുകൾ

തിരിച്ചു വരുന്ന മലയാളികൾക്കായി സ്വാഗതം പദ്ധതി; പ്രവാസി ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും ഉറപ്പാക്കും; നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി; 10000 നഴ്‌സുമാർക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നൽകാൻ അഞ്ച് കോടിയും; ലോകകേരളസഭയ്ക്കും ലോകസാംസ്‌കാരികമേളയ്ക്കുമായി 13 കോടി; പ്രവാസികൾക്കായും തോമസ് ഐസക്കിന്റെ ബജറ്റിൽ കരുതലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റിൽ പ്രവാസികൾക്കായും കരുതലുകൾ ഏറെ. ലോകകേരളസഭയ്ക്കും ലോകസാംസ്‌കാരികമേളയ്ക്കുമായി 13 കോടി രൂപ മാറ്റി വച്ച ബജറ്റിൽ പ്രവാസി ചിട്ടിക്കൊപ്പം ഇൻഷുറൻസും പെൻഷനും ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തിയിട്ടുണ്ട്. തിരിച്ചു വരുന്ന മലയാളികൾക്കായി സ്വാഗതം പദ്ധതിയും പ്രഖ്യാപിച്ചു.

വയോജനങ്ങൾക്കായി കെയർഹോമുകൾ നിർമ്മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന് രണ്ട് കോടി രൂപ വകയിരുത്തി. 10000 നഴ്‌സുമാർക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നൽകാൻ അഞ്ച് കോടിയും നീക്കി വച്ചു. അങ്ങനെ പ്രവാസികൾക്കും വിദേശ ജോലി സ്വപ്‌നം കാണുന്ന നഴ്‌സുമാർക്കും തങ്ങാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. എയർപോർട്ട് ആംബുലൻസിനും എയർഇവാക്വേഷനും വേണ്ടി ഒന്നരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ജനകീയാസൂത്രണപദ്ധതിയുടെ 25-ാം വാർഷികം വിപുലമായി ആഘോഷിക്കും. അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്ഡിപിയിലൂടെ ആരംഭിക്കും. 250 പ്രതിദിനം ചെലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്ഡിപി ലഭ്യമാക്കും. ക്യാൻസറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാർക്ക് സജ്ജമാക്കും. ഓട്ടോകാസ്റ്റിൽ ബോഗി നിർമ്മാണത്തിനായി പുതിയ സംവിധാനങ്ങളും വരും. കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാകുമെന്നാണ് പ്രതീക്ഷ. കേരളബാങ്ക് ലയനം പൂർണായും പൂർത്തിയായി വരുന്നു. സോഫ്റ്റ് വെയർ ഏകോപനവും ജീവനക്കാരുടെ പുനർവിന്യാസവും പൂര്ത്തിയായി വരുന്നു. ചുരുങ്ങിയ ചെലവിൽ മികച്ച ബാങ്കിങ് സേവനം നൽകാൻ കേരള ബാങ്കിനാവുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ.

കുട്ടികളെ സർഗ്ഗാത്മകായി പരിഷ്‌കരിക്കുന്ന രീതിയിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിഷ്‌കരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും. ഘട്ടം ഘട്ടമായി എല്ലാ സ്‌കൂളുകളിലും സൗരോർജ്ജപാനലുകൾ സ്ഥാപിക്കും. ലാബുകൾ നവീകരിക്കും. യൂണിഫോം അലവൻസ് 400 രൂപയിൽ നിന്നും 600 രൂപയായി ഉയർത്തും. ആയമാരുടെ അലവൻസ് 500 രൂപ വർധിപ്പിക്കും. പാചകതൊഴിലാളികളുടെ വേതനം 50 രൂപ ഉയർത്തുമെന്നും ബജറ്റ് പറയുന്നു. എൽഡിഎഫ് സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കർഷകർക്കും ജലസേചനത്തിനും വൻ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. കർഷകർക്ക് കൈത്താങ്ങായായും കേരളത്തിന്റെ കുടിവെള്ള പ്രശ്നം പരിഹരിക്കാനും ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചു.

നെൽകൃഷി കർഷകർക്ക് വേണ്ടി 40 കോടി രുപയാണ് മാറ്റി വെച്ചിരിക്കുന്നത്. നെൽകൃഷി കർഷകർക്ക് റോയൽറ്റി നൽകാനായി 40 കോടി മാറ്റി വെച്ചു. കാർഷിക വളർച്ചാ നിരക്കിൽ കുറവുണ്ടായതായി നേരത്തേ ധനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് നെൽകൃഷി 1.7 ലക്ഷം ഹെക്ടറിൽ നിന്നും 2.03 ഹെക്ടറായി കൂടിയെന്നും പറഞ്ഞു. 4384 കോടിയുടെ കുടിവെള്ളപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ പുതിയതായി നൽകും. 2450 കിലോമീറ്റർ ജല വിതരണപൈപ്പുകൾ വരും. തീരദേശ വികസനത്തിന് 380 കോടി വകയിരുത്തിയിട്ടുണ്ട്. തീരദേശ പാക്കേജിന് മൊത്തം വകയിരുത്തിയത് ആയിരം കോടി രൂപയായിരുന്നു. ലൈഫ് മിഷനിൽ ഒരു ലക്ഷം വീടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രധർത്തനത്തെ നാലു വർഷം കൊണ്ട് ഈ സർക്കാർ മറികടന്നെന്നും ഒരു വർഷം ബോണസായെന്നും ധനമന്ത്രി വ്യക്തമാക്കി.

ഭയം ഒരു രാജ്യമാണ്..നിശബ്ദത ഒരു ആഭരണമാണ്.. എന്ന കവിതാശകലം ഉദ്ധരിച്ചുകൊണ്ടാണ് രാജ്യത്തിനു മേൽ നിഴലിച്ചു നിൽക്കുന്ന അസ്വസഥതയുടെ സാഹചര്യം ധനമന്ത്രി തോമസ് ഐസക് വിവരിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന്റെയും എൻആർസിയേയും പരാമർശിച്ച് കൊണ്ടാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കേന്ദ്രത്തിനു മേൽ വൻ വിമർശന ശരം ചൊരിഞ്ഞുകൊണ്ടാണ് സംസ്ഥാന ബജറ്റ് ആരംഭിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ വിമർശിച്ച് പൗരത്വ പ്രക്ഷോഭങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാലമെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് ജനജീവിതം ദുരിതപൂർണമാണ്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ 2009 ലേതിന് സമാനമായ തകർച്ചയിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ സർവകാല റെക്കോർഡിലേയ്ക്കുയർന്നു. കോർപറേറ്റുകൾക്ക് നികുതിയിളവുകളും തൊഴിലാളിവിരുദ്ധ നിലപാടുകളും ഇന്ത്യയ്ക്ക് തിരിച്ചടിയാവുകയാണ്.

പ്രതീശീർഷ ഉപഭോഗം 2012 ലേതിനെക്കാൾ താഴെയെത്തി. വിലക്കയറ്റം 14 ശതമാനത്തിലെത്തി. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചില്ല. കേന്ദ്ര സർക്കാരിൽ നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചുവെന്നും കേന്ദ്രത്തിനെതിരെ കുറ്റപ്പെടുത്തലുണ്ടായി. കേന്ദ്ര വിഹിതത്തിൽ 8330 കോടിയുടെ കുറവാണുണ്ടായത്. പ്രളയ സഹായം നിഷേധിച്ചതും ധനമന്ത്രി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP