Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രധാന പ്രശ്നം തൊഴിലില്ലായ്മ; വ്യവസായങ്ങളെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്നും ഒ രാജ​ഗോപാൽ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്നും ബിജെപി എംഎൽഎ

പ്രധാന പ്രശ്നം തൊഴിലില്ലായ്മ; വ്യവസായങ്ങളെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും എന്നും ഒ രാജ​ഗോപാൽ; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്നും ബിജെപി എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതിക്കൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബിജെപി. നേതാവ് ഒ. രാജഗോപാൽ എംഎൽഎ. കൂട്ടായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ‌ക്ക് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വേദികളെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായാണ് ഉപയോ​ഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അവിശ്വാസപ്രമേയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് താൻ സമീപിക്കുന്നതെന്ന് രാജ​ഗോപാൽ പറഞ്ഞു. ഒരുഭാഗം ചിലത് പറയുമ്പോൾ മറുഭാഗം മറ്റുചിലത് പറയുന്നതാണ് ഇവിടെ കാണുന്നത്. നമ്മളെല്ലാം ജനങ്ങളുടെ പ്രതിനിധികളാണ്. ഇത്തരം വേദികൾ ജനങ്ങളുടെ പ്രശ്നങ്ങൾ പറയാനുള്ളതാണ്. കൂട്ടായ്മയുടെ മനോഭവാണ് വേണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പലകാര്യങ്ങളും പരസ്പരം ചർച്ചചെയ്യുന്നു പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നു. ഇതൊക്കെയല്ലേ നല്ലതെന്നും അദ്ദേഹം ചോദിച്ചു.

യുവാക്കൾക്ക് തൊഴിലില്ല എന്നതാണ് പ്രധാനപ്രശ്നമെന്നും രാജഗോപാൽ ചൂണ്ടിക്കാണിച്ചു. തൊഴിലവസരങ്ങൾ വർധിക്കണം, വ്യവസായങ്ങൾ വരണം. അതിനെ ആക്ഷേപിക്കുന്നതാണ് പുരോഗമനമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. വിമാനത്താവളത്തെ നന്നാക്കാൻ വരുമ്പോൾ ആട്ടിയോടിക്കാൻ ശ്രമിക്കുന്നതായുള്ള ധ്വനി ഉണ്ടാകുന്നത് നല്ലതല്ലെന്നും രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

പിണറായി സർക്കാറിനെതിരായ അവിസ്വാസ പ്രമേയം കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ എംഎൽഎയാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സ്വർണക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വി ഡി സതീശൻ ആരോപിച്ചു. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയെറ്റിൽ അന്വേഷണ ഏജൻസികൾ കയറി ഇറങ്ങുകയാണ്. എന്ത് അറിഞ്ഞാണ് മുഖ്യമന്ത്രി ഭരിച്ചതെന്നും അദ്ദേഹം ഉയർത്തി. ലൈഫ് മിഷനിൽ നടന്നത് റെക്കോർഡ കൈക്കൂലി ആണെന്നും സതീശൻ ആരോപിച്ചു.

ഭരണത്തിന്റെ കപ്പിത്താനായ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന കപ്പലിനെ അദ്ദേഹത്തിന് നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് വി.ഡി സതീശൻ എംഎ‍ൽഎ. കപ്പിത്താന്റെ ക്യാബിനിൽ തന്നെയാണ് കള്ളന്മാർ. സ്വർണക്കടത്തിന്റെ ആസ്ഥാനം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ കള്ളക്കടത്ത് സംഘം വരുതിയിലാക്കി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്ത് സംഘം ഹൈജാക്ക് ചെയ്തു. സെക്രട്ടേറിയേറ്റിൽ എൻഫോഴ്സ്മെന്റ് അടക്കമുള്ള അന്വേഷണ ഏജൻസികൾ കയറിയിറങ്ങുകയാണ്. മുഖ്യമന്ത്രിക്ക് എന്ത് ചോദിച്ചാലും ഒന്നും അറിയില്ല. എല്ലാം അറിയുന്ന ഒരാളിനെ എല്ലാ മന്ത്രിമാരും ചേർന്ന് കുറ്റപ്പെടുത്തുകയാണെന്നും സതീശൻ പരിഹസിച്ചു.

കള്ളക്കടത്തുകാർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മറയാക്കി. പിൻവാതിലിലൂടെ സെപ്യ്‌സ് പാർക്കിൽ ജോലിക്ക് കയറി. ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ നിയമനം അറിഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കണോ എന്നും വി ഡി സതീശൻ ചോദിച്ചു. ലൈഫ് പദ്ധതിയിൽ എന്താണ് നടക്കുന്നത്? റെഡ്ക്രസന്റും ലൈഫ് മിഷനും തമ്മിൽ ധാരണയുണ്ടാക്കുന്നു. പിന്നെ ഒരു കരാറും ഉണ്ടാക്കിയില്ല. ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി മാറ്റി. 46 ശതമാനാണ് ലൈഫ് പദ്ധതിയിൽ കൈക്കൂലി വാങ്ങിയതെന്നും വി ഡി സതീശൻ ആരോപിച്ചു.

സ്വപ്നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാകില്ല. വ്യക്തമായ പദ്ധതിയുമായാണ് സ്വർണക്കടത്ത് സംഘം എത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ധാരണപത്രം ഒപ്പിട്ട ശേഷം സർക്കാർ ഒന്നും ചെയ്തില്ല. ബെവ്കോ ആപ്പിൽ അഴിമതിയാണ്. എല്ലാം ശിവശങ്കറിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ്. പാവങ്ങളുടെ ലൈഫ് മിഷൻ സർക്കാർ കൈക്കൂലി മിഷൻ ആക്കി. വിദേശ നിയമങ്ങളെയും ചട്ടങ്ങളെയും ബൂർഷ്വാ നിയമങ്ങളെന്ന് പറഞ്ഞ് കെ.ടി ജലീൽ വാട്സാപ്പിലൂടെ ബദലുണ്ടാക്കി. സക്കാത്ത് സ്വന്തം പോക്കറ്റിൽ നിന്നാണ് കൊടുക്കേണ്ടത്. കള്ള തട്ടിപ്പിന് മന്ത്രി വിശുദ്ധ ഗ്രന്ഥത്തിനെ മറയാക്കി. 15 തവണയാണ് ജലീൽ സ്വർണക്കടത്ത് പ്രതിയെ ഫോണിൽ വിളിച്ചതെന്നും സതീശൻ പറഞ്ഞു.

എല്ലാ നിയമങ്ങളെയും ജലീൽ കാറ്റിൽപറത്തി. കൺസൾട്ടൻസി സർക്കാരിന്റെ വീക്ക്‌നെസാണ്. ലൈഫിൽ നാലേകാൽ കോടിയല്ല ഒമ്പതേകാൽ കോടിയാണ് കമ്മീഷൻ. ഈ കെട്ടകാലത്ത് ഏജന്റുമാരും മൂന്നാമന്മാരും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങുകയാണ്. 51 വെട്ടുവെട്ടി മാധ്യമസ്വാതന്ത്ര്യത്തെയും ജമാധിപത്യത്തെയും കൊല്ലരുത്. കൺസൾട്ടൻസി രാജിനെ കുറിച്ച് ഒരു ധവളപത്രം ഇറക്കാൻ സഹായം യാത്രയാക്കണം. ധനകാര്യമന്ത്രിയും ധനകാര്യവകുപ്പും നോക്കുകുത്തിയായി. ഈ നാടിന്റെ സമ്പദ്വ്യവസ്ഥ കുട്ടിച്ചോറായി.

കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ അമർഷത്തിന്റെ തീ പുകയുകയാണ്. പ്രളയ പുനർനിർമ്മാണം തകർന്ന് തരിപ്പണമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് എട്ട് കോടി രൂപ സഖാക്കന്മാർ തട്ടിയെടുത്തു. പ്രളയഫണ്ട് തട്ടിച്ചവരെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് സാധിച്ചില്ല. ക്യാബിനറ്റ് കൂടുമ്പോൾ മന്ത്രിമാർ എന്തെങ്കിലും തുറന്ന് സംസാരിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല. ഈ സർക്കാരിന്റെ തല അമിത്ഷായുടെ കക്ഷത്തിലാണ്. കേരളത്തിന്റെ മാനാഭിമനത്തിന് മേൽ സർക്കാർ മുറിവേൽപ്പിച്ചുവെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് നിയമന നിരോധനമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഉദ്യോഗാർത്ഥികളെ വഞ്ചിച്ചുവെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ തട്ടി എടുത്തിട്ടും നടപടി ഇല്ലെന്നും സതീശൻ ആരോപിച്ചു. കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണമെന്നും  സതീശൻ പരിഹാസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP