Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിൽ ഉണ്ടെന്ന് കെ.ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ജോജു എന്ന് അൻവർ സാദത്ത്; നിയമസഭയിൽ നടനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ രോഷപ്രകടനം

'മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്; അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിൽ ഉണ്ടെന്ന് കെ.ബാബു; അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ജോജു എന്ന് അൻവർ സാദത്ത്; നിയമസഭയിൽ നടനെതിരെ കോൺഗ്രസ് എംഎൽഎമാരുടെ രോഷപ്രകടനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച സംഭവത്തിൽ ജോജു ജോർജിനെതിരെ വീണ്ടും കോൺഗ്രസ് എംഎൽഎമാർ രംഗത്ത്. ജോജുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് അൻവർ സാദത്തും കെ ബാബുവും ഇന്ന് നിയമസഭയിൽ നടത്തിയത്. ജോജുവിന് എന്തു സാമൂഹിക പ്രതിബദ്ധതയുണ്ടെന്നാണ് അൻവർ ചോദിച്ചത്.

'സംഭവസമയത്ത് ബൈ റോഡ് വഴി പോകാൻ വോളന്റിയർമാർ ജോജുവിനോട് പറഞ്ഞതാണ്. എന്നിട്ടും സമരത്തിനിടയിലേക്ക് കയറി ജോജു ആക്രോശിച്ചു. ആ ജോജുവിന് എന്ത് സാമൂഹ്യപ്രതിബദ്ധതയാണുള്ളത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ പിൻബലമുണ്ട്. നടൻ വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോർജ്. വിഷയത്തിൽ കോൺഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ജോജുവിനെതിരായ കോൺഗ്രസ് വനിതാ പ്രവർത്തകരുടെ പരാതിയിൽ ഇതുവരെ നടപടി ഇല്ല.''

കേസ് പോലും പൊലീസ് എടുക്കുന്നില്ലെന്ന് അൻവർ സാദത്ത് ആരോപിച്ചു.ജോജു കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അസഭ്യം നടത്തിയതിന് തെളിവുണ്ടെന്ന് കെ ബാബു സഭയിൽ പറഞ്ഞു. മലയാളത്തിൽ തെറിയും തമിഴിൽ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയത്. അതിന്റെ തെളിവ് തന്റെ പക്കലുള്ള പെൻഡ്രൈവിലുണ്ടെന്ന് കെ ബാബു പറഞ്ഞു. മുൻപ് ജോജു ചാവക്കാട് നടത്തിയ പ്രശ്നങ്ങളുടെ ദൃശ്യങ്ങളും തന്റെ കൈവശമുണ്ടെന്ന് ബാബു സഭയിൽ പറഞ്ഞു.

അതേസമയം, കോൺഗ്രസ് സമരത്തിനെതിരെ പ്രതികരിച്ചതിന് നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത കേസിൽ പ്രതികളായ മുൻ മേയർ ടോണി ചമ്മിണി അടക്കമുള്ളവർ മരട് പൊലീസിൽ കീഴടങ്ങി. ടോണി ചമ്മിണി ഉൾപ്പടെയുള്ള നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. 143, 147, 149, 283, 188, 109, 341, 323,294 b, 427, 506 ഇവയ്ക്കു പുറമെ പിഡിപിപിയുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മനു ജേക്കബ്, ജോസ് മാളിയേക്കൽ, ജർജസ് എന്നിവരാണ് ടോണിക്കൊപ്പം അറസ്റ്റിലായത്.

പ്രകടനമായി എത്തിയാണ് ടോണി ചമ്മിണിയും മറ്റു പ്രതികളും കീഴടങ്ങിയത്. പ്രതികളെ അഞ്ചുമണിക്ക് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് വൈദ്യപരിശോധനകൾ നടത്തുന്നത്. ഇതിനു ശേഷം കോടതിയിൽ ഹാജരാക്കും.അതേസമയം, ജോജുവിനെതിരെ രൂക്ഷവിമർശനങ്ങളാണ് ടോണി ചമ്മിണി നടത്തിയത്. ജോജുവിന്റേത് വ്യാജപരാതിയാണ്. കേസിൽ നിയമപരമായി നേരിടുമെന്ന് ടോണി മാധ്യമങ്ങളോട് പറഞ്ഞു.

''ജോജു സമരത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്. കോൺഗ്രസിന്റെ സമരമാണെന്ന് അറിഞ്ഞതോടെയാണ് ജോജു പ്രതികരിച്ചത്. സിപിഐഎം ഓശാരം വാങ്ങിയാണോ ജോജു പ്രവർത്തിച്ചത്. അദ്ദേഹം സിപിഎമ്മിന്റെ ചട്ടുകമായി മാറി. ജോജുവിനെ സിപിഐഎം കരുവാക്കുകയായിരുന്നു. അതിൽ ഖേദമുണ്ട്. കേസ് ഒത്തുതീർക്കാൻ ശ്രമമുണ്ടായിരുന്നു. എന്നാൽ സിപിഐഎം നേതാക്കൾ അത് അട്ടിമറിക്കുകയായിരുന്നു. ബി ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമായി അറിയാം. ഉണ്ണിക്കൃഷ്ണൻ സിപിഐഎം കുഴലൂത്തുകാരനായി മാറി. '' ടോണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP