Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈക്കം എംഎൽഎ സി.കെ.ആശ നിയമസഭയിൽ കുഴഞ്ഞുവീണു; സഭാനടപടികൾ നാലുമിനിറ്റോളം തടസ്സപ്പെട്ടു

വൈക്കം എംഎൽഎ സി.കെ.ആശ നിയമസഭയിൽ കുഴഞ്ഞുവീണു; സഭാനടപടികൾ നാലുമിനിറ്റോളം തടസ്സപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വൈക്കം എംഎൽഎ സി.കെ.ആശയ്ക്ക് നിയസഭയിൽ വച്ച് ദേഹാസ്വാസ്ഥ്യം. ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് സി.കെ.ആശയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചർച്ചയിൽ ഐ.ബി.സതീഷ് സംസാരിച്ചുകൊണ്ടിരിക്കെ, സഭയിലേക്ക് കടന്നുവന്ന ആശയുടെ കാൽ മേശയിൽ തട്ടുകയായിരുന്നു. തുടർന്നാണ് അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശയെ പുറത്തേക്ക് മാറ്റി. അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ നാലുമിനിറ്റോളം സഭാനടപടികൾ തടസ്സപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP