Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ തിരുവനന്തപുരത്തിനു സ്വർണക്കപ്പ്; തലസ്ഥാന നഗരി വിജയം എത്തിപ്പിടിച്ചത് 370 പോയിന്റോടെ; തൃശ്ശൂർ ജില്ല രണ്ടാമത് എത്തിയപ്പോൾ കാസർകോട് മൂന്നാം സ്ഥാനത്ത്; തുടർവിദ്യാഭ്യാസ കലോത്സവം സമാപിക്കുന്നത് പുതു ചരിത്രത്തിനു തുടക്കം കുറിച്ച്

സാക്ഷരതാമിഷൻ  തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ തിരുവനന്തപുരത്തിനു സ്വർണക്കപ്പ്;  തലസ്ഥാന നഗരി വിജയം എത്തിപ്പിടിച്ചത്  370 പോയിന്റോടെ; തൃശ്ശൂർ ജില്ല രണ്ടാമത് എത്തിയപ്പോൾ  കാസർകോട് മൂന്നാം സ്ഥാനത്ത്; തുടർവിദ്യാഭ്യാസ കലോത്സവം സമാപിക്കുന്നത് പുതു ചരിത്രത്തിനു തുടക്കം കുറിച്ച്

എം മനോജ് കുമാർ

തിരുവനന്തപുരം: സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്ന തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ തിരുവനന്തപുരത്തിനു സ്വർണക്കപ്പ്. ട്രാൻസ്ജെൻഡർ, ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിപത്യത്തിൽ കലാകീരീടം നേടുന്ന ജില്ലയെന്ന ബഹുമതിയും ആതിഥേയരായ തിരുവനന്തപുരത്തിന് തന്നെ സ്വന്തമാവുകയും ചെയ്തു. ഏഴ് വിഭാഗങ്ങളിൽ 144 ഇനങ്ങളിലായി നടന്ന മത്സരത്തിൽ 1400 പേരോളം മാറ്റുരച്ച മത്സരത്തിലാണ് കിരീടം തലസ്ഥാന നഗരി സ്വന്തമാക്കിയത്. 370 പോയിന്റോടെയാണ് തിരുവനന്തപുരം ജില്ല സ്വർണ്ണക്കപ്പ് എത്തിപ്പിടിച്ചത്. 188 പോയിന്റോടെ തൃശ്ശൂർ ജില്ല രണ്ടാമതെത്തി. 160 പോയിന്റ് നേടിയ കാസർകോട് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.സഹകരണ-ദേവസ്വം മന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരം ജില്ലയ്ക്ക് സ്വർണ്ണക്കപ്പ് സമ്മാനിച്ചു. ദേശം,ഭാഷ, ലിംഗ വ്യത്യാസങ്ങളെ മാച്ചുകൊണ്ട് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന കലോത്സവം രാജ്യത്തിന് മാതൃകയാണ്. കേവലം അക്ഷരങ്ങളെ അറിയുക മാത്രമല്ല, മറിച്ച് മനുഷ്യരെയും മാനവികതയെയും അറിയുകയാണ്. സാക്ഷരതാമിഷന്റെ തുടർവിദ്യാഭ്യാസ കലോത്സവം അത്തരമൊരു സന്ദേശമാണ് നൽകുന്നത് - ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്ത് ട്രാൻസ്ജെൻഡറുകൾ നേടിയത് 128 പോയിന്റാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ വിഭാഗം നേടിയത് 106 പോയിന്റ്. മൊത്തം ഇരുവിഭാഗങ്ങളും ചേർന്ന് നേടിയത് 234 പോയിന്റ്. മൊത്തം പോയിന്റിന്റെ പകുതിയിലേറെ തലസ്ഥാന നഗരി നേടുകയും ചെയ്തു. .ഇതാണ് തിരുവനന്തപുരത്തെ വിജയകിരീടത്തിലേക്ക് എത്തിച്ചത്. മലപ്പുറം (115), കോഴിക്കോട് (105), പാലക്കാട് (75), വയനാട് (60), കണ്ണൂർ (34) , കോട്ടയം (32), എറണാകുളം (25), പത്തനംതിട്ട (18), കൊല്ലം (17), ആലപ്പുഴ (6), ഇടുക്കി (5) എിങ്ങനെയാണ് പോയിന്റ് നില. ട്രാൻസ്ജെൻഡറുകൾ 15 ഇനങ്ങളിലും ഇതര സംസ്ഥാനതൊഴിലാളികൾ 18 ഇനങ്ങളിലുമാണ് മത്സരിച്ചത്.

വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായവരുടെ പേര് വിവരം: കൃഷ്ണൻ പി.കെ ( 16 പോയിന്റ്, കാസർകൊട്), അനീഷ്‌കുമാർ എം.കെ 13 പോയിന്റ്, കോഴിക്കോട്), സുബിദ എംപി 16 പോയിന്റ്, പാലക്കാട്), ഷിജു എസ് (ട്രാൻസ്ജെൻഡർ 10 പോയിന്റ്, തിരുവനന്തപുരം), ലച്ചു (ട്രാൻസ്ജെൻഡർ 20 പോയിന്റ്, തൃശ്ശൂർ), മുദാദ് രേവതി (ഇതരസംസ്ഥാനതൊഴിലാളി 20 പോയിന്റ്, തിരുവനന്തപുരം), ഫസീല കെ.കെ (ഇൻസ്ട്രക്ടർ, 11 പോയിന്റ്, കോഴിക്കോട്). നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ സുദർശനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി ബാബു, സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല, സാക്ഷരതാമിഷൻ അസി.ഡയറക്ടർമാരായ ഡോ.ജെ.വിജയമ്മ, കെ.അയ്യപ്പൻനായർ, സന്ദീപ്ചന്ദ്രൻ, ഡോ.മനോജ് പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP