Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിനിമ: കലയും പ്രത്യയശാസ്ത്രവും; അഞ്ചുദിവസത്തെ ദേശീയ സെമിനാർ; പത്തൊമ്പത് പ്രബന്ധങ്ങൾ..ആറ് സംവാദങ്ങൾ..രണ്ട് പ്രഭാഷണങ്ങൾ; ജനു.7 മുതൽ 11 വരെ സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രത്തിൽ

സിനിമ: കലയും പ്രത്യയശാസ്ത്രവും; അഞ്ചുദിവസത്തെ ദേശീയ സെമിനാർ; പത്തൊമ്പത് പ്രബന്ധങ്ങൾ..ആറ് സംവാദങ്ങൾ..രണ്ട് പ്രഭാഷണങ്ങൾ; ജനു.7 മുതൽ 11 വരെ സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രത്തിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: 'സിനിമ, കലയും പ്രത്യയ ശാസ്ത്രവും' എന്ന വിഷയത്തിൽ അഞ്ചുദിവസത്തെ ദേശീയ സെമിനാറിന് അരങ്ങൊരുങ്ങുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയാണ് ജനുവരി ഏഴ്, എട്ടു, ഒൻപത്, പത്ത്, പതിനൊന്ന് തീയതികളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. സംസ്‌കൃത സർവകലാശാലയുടെ ഏറ്റുമാനൂർ കേന്ദ്രമാണ് സംഘാടകരായി രംഗത്തുള്ളത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും യുജിസിയുടെയും ധന സഹായത്തോടെയാണ് ഈ ദേശീയ സെമിനാർ.

കലാപഠനത്തിന്റെയും സാംസ്‌കാരിക പഠനത്തിന്റെയും സാമൂഹ്യ പഠനത്തിന്റെയും രീതി ശാസ്ത്രങ്ങൾ സമന്വയിപ്പിച്ച് കൊണ്ട് സിനിമ എന്ന വ്യവഹാരത്തെ സവിശേഷമായി സമീപിക്കുന്ന സെമിനാർ ആണിത്. ചലച്ചിത്ര കലയുടെ ലാവണ്യ പ്രത്യയശാസ്ത്രം അപഗ്രഥിക്കുകയാണ് സെമിനാർ ലക്ഷ്യം. കേരളത്തിനകത്തും നിന്നും പുറത്തു നിന്നുമുള്ള പ്രശസ്തരായ സംവിധായകരും തിരക്കഥാകൃത്തുകളും സാങ്കേതിക പ്രവർത്തകരും നിരൂപകരും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്. ചലച്ചിത്ര പഠനത്തിന്റെ അക്കാദമികവും സൗന്ദര്യാത്മകവുമായ മാനങ്ങളെ കൂട്ടിയിണക്കുന്ന സെമിനാർ എന്നാണ് ഈ അക്കാദമിക സെമിനാർ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രശസ്ത സംവിധായകനായ അടൂർ ഗോപാലകൃഷ്ണനാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ചലച്ചിത്ര നിരൂപകൻ എം.മാധവ പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. സംവിധായകൻ ശ്യാമപ്രസാദ്, ബൈജു ചന്ദ്രൻ, വിധു വിൻസെന്റ്, ടി.ടി.ശ്രീകുമാർ, ഡോക്ടർ മീനാപിള്ള, വിപിൻ വിജയ്, അജു.കെ.നാരായണൻ, രാജേഷ് കെ.എരുമേലി, ജോസ്.കെ.മാനുവൽ, ആർ.വി എം.ദിവാകരൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP