പട്ടാളക്കാരനാകാൻ മോഹിച്ചപ്പോൾ തടസ്സമായി അടിയന്തരാവസ്ഥയിലെ കേസ്; പലതവണ ബോംബേറുകളെ അതിജീവിച്ച കടത്തനാടൻ കരുത്ത്; ബോംബേറിൽ കത്തിപ്പോയ കാറിന് പകരം പാർട്ടിക്കാർ പണം പിരിച്ച് കാർ വാങ്ങി കൊടുത്തത് ബോംബെറിഞ്ഞ അതേ സ്ഥലത്ത് വച്ച്; ഗുണ്ടയെന്ന് വിളിച്ച അഴീക്കോടിനെ കൊണ്ട് 'തന്റേടമുള്ളവൻ' എന്ന് വിളിപ്പിച്ചതും സുധാകരൻ മാജിക്ക്
വിഷ്ണു ജെ ജെ നായർ
കണ്ണൂർ: പട്ടാളക്കാരനാകാൻ മോഹിച്ചു നടന്ന ചെറുപ്പക്കാരന് മോഹഭംഗം സംഭവിക്കുകയും ഒടുവിൽ അതിലും വലിയ പദവികളിലെത്തുകയും ചെയ്ത കഥയാണ് നിയുക്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പറയാനുള്ളത്. സ്വന്തം സഹോദരനെ പോലെ പട്ടാളത്തിൽ ചേരാൻ പോയ സുധാകരന് അതിന് കഴിയാതെ പോയത് 1975 ൽ അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ സംഘടനാ കോൺഗ്രസുകാരനായ സുധാകരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് കാരണമാണ്. പട്ടാളക്കാരനാകാൻ കഴിയാതെ മുഴുവൻ സമയ പൊതുപ്രവർത്തനത്തിൽ തുടർന്ന സുധാകരൻ പിന്നെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്റെ പ്രിയ ശിഷ്യനായതും എംഎൽഎയും എംപിയും മന്ത്രിയുമൊക്കെ ആയതുമെല്ലാം ചരിത്രം.
പട്ടാളക്കാരനായ മൂത്ത സഹോദരൻ അവധിക്ക് വരുമ്പോൾ പറയുന്ന പട്ടാളക്കഥകളൊക്കെ അന്ന് കെ. സുധാകരന്റെ ചോരയെ ചൂടു പിടിപ്പിച്ചിരുന്നു, ആ യുവാവിന്റെ ദേശസ്നേഹത്തെ ആളിക്കത്തിച്ചിരുന്നു. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുക എന്നതായിരുന്നു പട്ടാളത്തിൽ ചേരാൻ സുധാകരന്റെ പ്രേരണ. രാജ്യത്തിന് വേണ്ടി മരിക്കാനും സുധാകരന് മടിയില്ലായിരുന്നു. എന്നാൽ പട്ടാളത്തിൽ ചേരാൻ കഴിഞ്ഞില്ലെങ്കിലും ദിനംപ്രതി യുദ്ധം നടക്കുന്ന കണ്ണൂരിലെ രാഷ്ട്രീയ യുദ്ധഭൂമിയിൽ പോരാട്ടം നയിക്കാനായിരുന്നു സുധാകരന്റെ നിയോഗം. അപ്പുറവും ഇപ്പുറം നിൽക്കുന്ന പടയാളികൾ കൊല്ലപ്പെടുന്നത് കണ്ടുനിൽക്കേണ്ടി വന്ന സേനാനായകന്റെ നിസഹായതയും വാശിയുമാണ് സുധാകരനെന്ന പൊളിറ്റിക്കൽ ഫൈറ്ററെ സൃഷ്ടിച്ചതും രാഷ്ട്രീയ എതീരാളികളോട് നോ കോംപ്രമൈസ് എന്ന് പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുന്നതും.
നിരവധി കൊലപാതകശ്രമങ്ങളെ അതിജീവിച്ച ചരിത്രമാണ് കെ. സുധാകരന് പറയാനുള്ളത്. മിക്കതും കാറിൽ യാത്ര ചെയ്യുമ്പോഴുള്ള ബോംബാക്രമണങ്ങൾ. അക്കൂട്ടത്തിൽ ഒരു ആക്രമണത്തെ പറ്റി സുധാകരന്റെ വിദ്യാർത്ഥി കാലഘട്ടം മുതലുള്ള സന്തത സഹചാരിയും കണ്ണൂർ ഡിസിസി ഉപാധ്യക്ഷനുമായ വിവി പുരുഷോത്തമൻ ഓർക്കുന്നതിങ്ങനെ അതൊരു വൈകുന്നേര സമയമായിരുന്നു. കണ്ണൂരിൽ നിരന്തര സംഘർഷങ്ങൾ നിലനിൽക്കുന്ന കാലം. സുധാകരൻ വീട്ടിൽ നിന്നും കാറിൽ പുറത്തേയ്ക്ക് വരുന്നെന്ന് എതിരാളികൾക്ക് വിവരം ലഭിച്ചു. കാറ് മേലെ ചൊവ്വ എത്തിയപ്പോൾ അവർ റെയിൽവേ ക്രോസിങ് ഗേറ്റ് അടച്ചു.
എന്നിട്ട് കാറിന് നേരെ ചറപറാ ബോംബെറിഞ്ഞു. എന്നാൽ കാറിൽ സുധാകരൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരനും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അവർ ഇറങ്ങി ഓടി. നിരവധി ബോംബുകൾ വീണതിന്റെ ശക്തിയിൽ കാറ് മുഴുവൻ കത്തി നശിച്ചു. ഇതറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർക്ക് വാശിയായി. അവർ തിരിച്ചടിക്കാൻ ഒന്നും പോയില്ല. നാട്ടിലിറങ്ങി പിരിച്ച് പുതിയൊരു കാറ് വാങ്ങി. മേലേ ചൊവ്വയിൽ വലിയൊരു സമ്മേളനം സംഘടിപ്പിച്ച് അവിടെ വച്ചുതന്നെ ലീഡർ കരുണാകരനെ കൊണ്ട് സുധാകരന് കാറിന്റെ താക്കോൽ കൈമാറി.
കണ്ണൂരിൽ മാർക്സിസ്റ്റുകാരുടെ തല്ലുകൊണ്ട് മാത്രം ശീലിച്ച കോൺഗ്രസിനെ തിരിച്ചടിക്കാൻ പഠിപ്പിച്ചത് എൻ. രാമകൃഷ്ണനാണ്. എൻആറിന്റെ നിരന്തരമായ നിർബന്ധം മൂലമാണ് സംഘടനാ കോൺഗ്രസ് വഴി ജനതാപാർട്ടിയിൽ പോയ സുധാകരൻ കോൺഗ്രസിലേയ്ക്ക് തിരിച്ചുവരുന്നത്. എൻആറിന്റെ കാലത്തും എൻആറിന് ശേഷവും കണ്ണൂരിലെ പാർട്ടിപ്രവർത്തകരുടെ ആവേശമായി നിലകൊണ്ട സുധാകരൻ ഗുണ്ടയാണെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പ്രസംഗിച്ചു. ഉടൻതന്നെ സുധാകരൻ അദ്ദേഹത്തെ നേരിൽ കാണാൻ പോയി. താൻ ഗുണ്ടയല്ല എന്നു തെളിയിക്കാനല്ല സുധാകരൻ അഴീക്കോടിനെ സന്ദർശിച്ചത്.
'എന്റെ പ്രവർത്തകരുടെ സുരക്ഷിതത്വം അങ്ങ് ഉറപ്പാക്കിയാൽ അങ്ങ് പറയും പ്രകാരം ഞാൻ പ്രവർത്തിക്കാം' എന്നായിരുന്നു സുധാകരന്റെ വിശദീകരണം. ആ സംഭാഷണം ഏതാണ്ടൊരു മണിക്കൂർ നീണ്ടു നിന്നു. സുധാകരൻ പോയിക്കഴിഞ്ഞപ്പോൾ അഴീക്കോട് പറഞ്ഞത് 'ആ പോയത് ആത്മാഭിമാനത്തിന്റെയും ധൈര്യത്തിന്റെയും ആൾ രൂപമാണ് ' എന്നായിരുന്നു.
കെ.എസ്.യു തലശ്ശേരി താലൂക്ക് പ്രസിഡന്റായിരുന്ന സുധാകരൻ കോൺഗ്രസ്സ് പിളർന്നപ്പോൾ സംഘടന കോൺഗ്രസ്സായി. അതിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ എൻ.എസ് (ഒ)യുടെ സംസ്ഥാന നേതാവായിരുന്നു കെ സുധാകരൻ. അവിടെ നിന്ന് ജനതാ പാർട്ടിയിലുമെത്തി. ജനതാപാർട്ടിയായിരിക്കെ 1980ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ജന്മനാടായ എടക്കാട്ട് നിന്ന്. പിണറായി വിജയൻ മൽസരിച്ച് മുഖ്യമന്ത്രിയായ ധർമ്മടം മണ്ഡലത്തിന്റെ ആദിരൂപമായിരുന്നു എടക്കാട്. 1980, 82ലും എടക്കാട്ട് നിന്ന് മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. 1987 ൽ തലശ്ശേരിയിൽ നിന്ന് കോടിയേരിയെ നേരിട്ടെങ്കിലും തോൽവിയായിരുന്നു ഫലം.
1991ൽ എടക്കാട് മണ്ഡലത്തിൽ സിപിഎമ്മിലെ ഒ ഭരതനും സുധാകരനും തമ്മിൽ നടന്നത് അക്ഷരാർത്ഥത്തിൽ ജീവന്മരണ പോരാട്ടമായിരുന്നു. എന്തു വിലകൊടുത്തും ജയിച്ചേ തീരുവെന്ന വാശിയിൽ സുധാകനും സംഘവും, എന്തു സംഭവിച്ചാലും വിജയം വിട്ടു കൊടുക്കരുതെന്ന വീറിൽ സിപിഎമ്മും. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നേരിയ വോട്ടിന് ഒ ഭരതൻ ജയിച്ചുകയറി. എന്നാൽ സുധാകരന്റെ പോരാട്ടം യഥാർത്ഥത്തിൽ അവിടെ നിന്നായിരുന്നു ആരംഭിച്ചത്. ഒ ഭരതൻ കള്ളവോട്ടിലാണ് ജയിച്ചതെന്ന് ഹൈക്കോടതിയിൽ പരാതിപ്പെട്ടു. കോടതി തിരഞ്ഞെടുപ്പ് രേഖകൾ പരിശോധിച്ച് കെ സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. അണികൾ സുധാകരനെ ആനയിച്ച് ആഹ്ലാദ പ്രകടനം നടത്തി. അങ്ങിനെ ആദ്യമായി നിയമസഭയിലേക്ക്. ജയിച്ച് നിമയസഭ കയറുന്നത് സുധാകരനായതുകൊണ്ടു തന്നെ സിപിഎമ്മിന് സഹിക്കാനാവുമായിരുന്നില്ല. അവർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഒ ഭരതന്റെ വിജയം അംഗീകരിച്ചു.
അവിടുന്നങ്ങോട്ട് സുധാകരനും സിപിഎമ്മും തമ്മിലെ പോരാട്ടമായിരുന്നു കണ്ണൂരിൽ. കൊണ്ടും കൊടുത്തും എത്രയെത്ര സംഭവങ്ങൾ. നാൽപ്പാടി വാസു വധം, സേവറി ഹോട്ടലിലെ ബോംബെറ്, ഇ പി ജയരാജന് നേരെയുള്ള വെടിവെയ്പ്പ്, എകെജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പ്. സുധാകരൻ നേരിട്ട് നയിച്ച രാഷ്ട്രീയ യുദ്ധങ്ങൾ. അതും സംസ്ഥാന നേതാക്കളുടെ യാതൊരു പിന്തുണയുമില്ലാതെ. സുധാകരനൊപ്പം എം വി രാഘവനും കൂടി ചേർന്നപ്പോൾ രക്തരൂക്ഷിത സംഘർഷമാണ് 1991-1995 കാലയളവിൽ കണ്ണൂരിൽ നടന്നത്. ആ ചൂടിലും ചൂരിലും കത്തിയാളിയത് പറശ്ശിനിക്കടവ് സ്നേക് പാർക്കിലെ മിണ്ടാപ്രാണികളും കൂടിയായിരുന്നു. അവസാനം ആ പോര് കൂത്തുപറമ്പ് വെടിവെയ്പ്പിൽ കലാശിച്ചാണ് അടങ്ങിയത്.
സംഘടന കോൺഗ്രസ്സിലും അവിടെ നിന്ന് ജനതാപാർട്ടിയിലും പ്രവർത്തിച്ച് കോൺഗ്രസ്സിലേക്ക് സുധാകരൻ തിരിച്ചെത്തുന്നത് 1984ലാണ്. പാർട്ടിയിൽ കെ കരുണാകരനും എ കെ ആന്റണിയും പടവെട്ടുന്ന കാലത്ത്. വിദ്യാർത്ഥി-യുവജന നേതാവായി കണ്ണൂരിൽ പേരെടുത്ത സുധാകരനെ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരാൻ ഐയോ എയോ തയ്യാറായില്ല. ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും വേണ്ടി കെ പി നുറൂദ്ദീനും കെ കരുണാകരന് വേണ്ടി എൻ രാമകൃഷ്ണനും കണ്ണൂരിൽ ഗ്രൂപ്പ് പോര് നയിച്ച് കൊണ്ടിരിക്കുന്ന കാലത്ത്, ഇരുഗ്രൂപ്പുകാരും സുധാകരനെ അകറ്റിനിർത്തുന്നതിൽ തന്ത്രപരമായ ഐക്യം പുലർത്തി.
ഗ്രൂപ്പില്ലാതെ പാർട്ടിയിൽ നിലനിൽപ്പില്ലെന്ന് ബോധ്യമായ സുധാകരൻ പലതവണ കെ കരുണാകനെ കണ്ട് തന്നെ ഐ ഗ്രൂപ്പിലെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. എന്നാൽ, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ബലിയാടുകളായി തീരുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകർക്കു വേണ്ടി സുധാകരൻ ശബ്ദിച്ചു കൊണ്ടിരുന്നു ഈയവസരത്തിലും. ഇന്നും കണ്ണൂരിൽ ഐ ഗ്രൂപ്പ് എന്നതിനേക്കാളേറെ സുധാകരന്റെ ഗ്രൂപ്പ് എന്നു പറയുന്നതായിരിക്കും രാഷ്ട്രീയ ശരി.
നൂറുദ്ദീനും പി രാമകൃഷ്ണനും എ ഗ്രൂപ്പിൽ നിന്നും എൻ രാമകൃഷ്ണനും എ പി ജയശീലനും ഐ ഗ്രൂപ്പിൽ നിന്നും സുധാകരന്റെ മേലോട്ടേക്കുള്ള വരവ് തടഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ, 1991 ലെ സംഘടനാ തിരഞ്ഞെടുപ്പ് ഇരുഗ്രൂപ്പുകാർക്കും കനത്ത പ്രഹരമുണ്ടാക്കി. കണ്ണൂരിലെങ്കിലും സുധാകരനെ അംഗീകരിക്കാതെ മുന്നോട്ടുപോവാനാവില്ലെന്ന് ഗ്രൂപ്പ് നേതാക്കൾക്ക് വ്യക്തമായി. അണികളുടെ പിന്തുണയോടെ സംഘടന തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായി സുധാകരൻ കോൺഗ്രസ്സിന്റെ ഓദ്യോഗിക നേതൃസ്ഥാനത്തെത്തി. 10 വർഷമാണ് ആ സ്ഥാനത്ത് സുധാകരൻ തുടർന്നത്. അതോടെ സുധാകരൻ ലീഡറുടെ ആളായി അറിയിപ്പെട്ടു.
അവിടെ കൂടുതൽ കാലം തുടരാൻ ആയില്ല. ഭൈമീകാമുകന്മാർ ഏറെയുള്ള ഐ ഗ്രൂപ്പിൽ സുധാകരന്റെ സാന്നിധ്യം അവർക്കൊക്കെ ഉറക്കം നഷ്ടപ്പെടുത്തി. അങ്ങിനെയാണ് വയലാർ രവിയുടെ പക്ഷത്തേക്ക് സുധാകരനെത്തുന്നത്. 2001-2006 ൽ ആന്റണി മന്ത്രിസഭയിൽ വനം-സ്പോർട്സ് വകുപ്പ് മന്ത്രിയായി. എന്നാൽ, മന്ത്രി പദവിയിൽ അഞ്ചുവർഷം തികയ്ക്കാൻ പാർട്ടിയിലെ രാഷ്ട്രീയ അസ്ഥിരത സമ്മതിച്ചില്ല. ആന്റണി മന്ത്രിസഭയെ രാജിവയ്പ്പിച്ച് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോൾ കോൺഗ്രസ്സിലെ മന്ത്രിമാരുടെ തലകളൊക്കെ ഉരുണ്ടു; കൂട്ടത്തിൽ സുധാകരന്റെയും.
താൻ നേതൃസ്ഥാനത്ത് എത്തുന്നത് തടയാൻ മുന്നിൽ നിന്ന എൻ രാമകൃഷ്ണനെയാണ് സുധാകരൻ 1996ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുത്തുന്നത് എന്നത് മറ്റൊരു രാഷ്ട്രീയ കഥ. രാമകൃഷ്ണൻ റിബലും സുധാകരൻ ഔദ്യോഗിക സ്ഥാനാർത്ഥിയുമായതോടെ രാമകൃഷ്ണന് പിന്തുണയുമായി സിപിഎമ്മും രംഗത്തെത്തി. പക്ഷെ വിജയം സുധാകരനൊപ്പം നിന്നു.
ലീഡറുടെ മരണത്തോടെ ശിഥിലമായ ഐ ഗ്രൂപ്പിനെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കേഡർ സംവിധാനത്തിൽ ചലിക്കുന്ന എ ഗ്രൂപ്പിനൊപ്പം കട്ടയ്ക്ക് നിർത്താൻ സുധാകരൻ കഠിന പ്രയത്നം ചെയ്തു. ഇതിനായി രമേശ് ചെന്നിത്തലയെയും കെ മുരളീധരനെയും തമ്മിൽ കൂട്ടിയിണക്കി. അവർ ഇണങ്ങിയോ എന്ന് ഉറപ്പുമില്ല. കടവുർ ശിവദാസനും പി പി തങ്കച്ചനും കൂടെ നിന്നെങ്കിലും സുധാകരനെ ഗ്രൂപ്പ് നേതാവായി കാണാൻ ഇവരാരും താൽപ്പര്യപ്പെട്ടില്ല. ഇതോടെ സുധാകരൻ സംസ്ഥാന കോൺഗ്രസ്സിൽ ഏതുഗ്രൂപ്പിലാണെന്ന് വ്യക്തമല്ലാത്ത സ്ഥിതിയായി. വിശാല ഐ ഗ്രൂപ്പിലാണെന്ന് പറയുമ്പോഴും ഐ ഗ്രൂപ്പിലെ ഒരു നേതാവും സുധാകരനെ അടുപ്പിച്ചില്ല.
വെട്ടൊന്ന് തുണ്ടം രണ്ടെന്ന ശൈലിയായിരുന്നു പലർക്കും സുധാകരനെ അനഭിമതനാക്കിയത്. എന്നാൽ, കോൺഗ്രസിന് സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ആവശ്യമായി വന്നിരിക്കുന്നു. ഒടുവിൽ പ്രവർത്തകരുടെ ശബ്ദം ഹൈക്കമാൻഡും കേട്ടു. ഇനി അതിന്റെ മാറ്റം കോൺഗ്രസിലുണ്ടാകുമോ എന്നുകൂടി അറിഞ്ഞാൽ മതി. അതിനായാണ് ഇനി കേരളത്തിന്റെ കാത്തിരിപ്പ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്