Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്യൻ നിലവാരവും പദ്ധതി അത്യാവശ്യവുമെന്ന് കണ്ണൂരിൽ പറഞ്ഞ യെച്ചൂരി; ഡൽഹിയിൽ എത്തിയപ്പോൾ ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്ന പരിഹാസവും; മരുമകൻ റിയാസിന് വേണ്ടി പോലും കടുംപിടിത്തം പിടിക്കാത്ത പിണറായിയെ യെച്ചൂരി ചതിച്ചുവോ?

യൂറോപ്യൻ നിലവാരവും പദ്ധതി അത്യാവശ്യവുമെന്ന് കണ്ണൂരിൽ പറഞ്ഞ യെച്ചൂരി; ഡൽഹിയിൽ എത്തിയപ്പോൾ ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്ന പരിഹാസവും; മരുമകൻ റിയാസിന് വേണ്ടി പോലും കടുംപിടിത്തം പിടിക്കാത്ത പിണറായിയെ യെച്ചൂരി ചതിച്ചുവോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെ റെയിലിൽ സീതാറാം യെച്ചൂരിയുടെ മനസ്സ് അനുകൂലമാക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ഇഷ്ടങ്ങളും വേണ്ടെന്ന് വച്ചത്. ബംഗാളിലും ത്രിപുരയിലും സിപിഎം തകർന്നടിഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിൽ മാത്രമാണ് സിപിഎമ്മുള്ളത്. പാർട്ടി അംഗങ്ങൾ കൂടുതലും കേരളത്തിൽ. അതുകൊണ്ട് തന്നെ കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യൂറോയിലുമെല്ലാം കേരളത്തിന് മുൻതൂക്കം നേടാൻ കഴിയുമായിരുന്നു. പക്ഷേ അത് തൽകാലം വേണ്ടെന്ന് വയ്ക്കുകയായിരുന്നു കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ പിണറായി.

യെച്ചൂരിയെ വീണ്ടും ജനറൽ സെക്രട്ടറിയാക്കി. അണികളില്ലാത്ത ബംഗാളിന് പോളിറ്റ് ബ്യൂറോയിൽ മുൻതൂക്കവും കൊടുത്തു. മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിനെ കേന്ദ്ര കമ്മറ്റിയിലേക്ക് നിർദ്ദേശിച്ചുമില്ല. ഇങ്ങനെ എല്ലാം വിട്ടു വീഴ്ച ചെയ്തത് കെ റെയിലിൽ എല്ലാവരുടേയും പിന്തുണയ്ക്ക് വേണ്ടിയാണ്. കേരളത്തിൽ എല്ലാവരും കെ റെയിലിനെ അനുകൂലിച്ചു. പക്ഷേ ഡൽഹിയിൽ എത്തുമ്പോൾ നിറം മാറുകയാണ്. യെച്ചൂരി കെ റെയിലിനെ പിന്തുണയ്ക്കുന്നില്ലെന്ന് പറയാതെ പറഞ്ഞു. ഇത് പിണറായി വിജയനെ ചൊടിപ്പിച്ചിട്ടുണ്ട്.

സിൽവർ ലൈൻ പദ്ധതിക്ക് സിപിഎം പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയെന്ന വാദം തള്ളി സീതാറാം യെച്ചൂരി രംഗത്ത് വരികയാണ്. സിൽവർ ലൈൻ സമ്മേളനത്തിന്റെ അജണ്ടയുടെ ഭാഗമായിരുന്നില്ലെന്ന് യെച്ചൂരി പറയുന്നു. ഒരു വിഷയത്തിലും കേരളത്തിനും കേന്ദ്ര നേതൃത്വത്തിനും പ്രത്യേക ലൈനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. എല്ലാത്തിനും കാരണം മാധ്യമങ്ങളാണെന്നും കുറ്റപ്പെടുത്തി. എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്ന് കൂടി പറയുകയാണ് ഡൽഹിയിൽ എത്തിയ യെച്ചൂരി.

സിൽവർ ലൈൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പ്രൊജക്ടാണ്. കേന്ദ്ര-കേരള സർക്കാരുകൾ തമ്മിലാണ് ചർച്ചകൾ നടക്കുന്നത്. അത് പാർട്ടി കോൺഗ്രസിന്റെ അജണ്ടയായിരുന്നില്ല. പദ്ധതിക്ക് പച്ചക്കൊടി കാട്ടിയോ എന്ന ചോദ്യത്തിന് ട്രെയിൻ വരാതെ പച്ചക്കൊടി കാട്ടാനാവില്ലല്ലോ എന്നായിരുന്നു യെച്ചൂരിയുടെ മറുപടി. അതിൽ യെച്ചൂരി നിറച്ചത് പരിഹാസമാണ്. കെ റെയിലിന് അനുമതി പോലും കിട്ടില്ലെന്ന് പറയാതെ പറയുകയാണ് യെച്ചൂരി. കെ റെയിലിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. കേന്ദ്രം നിലവിൽ പദ്ധതിയെ എതിർക്കുകയാണെന്നതാണ് വസ്തുത. ഇതാണ് യെച്ചൂരിയുടെ വാക്കുകളിലും ഒളിഞ്ഞിരിക്കുന്നത്.

ഇത് മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പറയുന്നതിന് തുല്യമാണ്. സിപിഎം ജനറൽ സെക്രട്ടറിയാകും വരെ പിണറായിയെ പുകഴ്‌ത്തി നടന്ന യെച്ചൂരി കാലു മാറുന്നുവെന്ന സംശയം കേരള ഘടകത്തിനുണ്ട്. ഇതിനെ ഗൗരവത്തോടെ തന്നെ പിണറായി കാണും. അടുത്ത പോളിറ്റ് ബ്യൂറോയിൽ നിലപാട് വിശദീകരിക്കാനും സാധ്യതയുണ്ട്. കേന്ദ്ര സെക്രട്ടറിയേറ്റ് രൂപീകരണത്തിൽ അടക്കം ഇനി പിണറായി നിർണ്ണായക റോൾ വഹിക്കും. അതിവിശ്വസ്തരെ തന്നെ കേന്ദ്ര സെക്രട്ടറിയേറ്റിൽ എത്തിക്കും.

കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലായെന്നും കെ.റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന് അത്യാവശ്യമാണെന്നും യെച്ചൂരി കണ്ണൂരിൽ പറഞ്ഞിരുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ഇത്തരം പദ്ധതികളാണ് കേരളത്തെ ഈ നിലയിൽ എത്തിച്ചത്. ബുള്ളറ്റ് ട്രെയിനിനെതിരേയുള്ള സിപിഎം സമരം മതിയായ നഷ്പരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതുകൊണ്ടാണ്. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു. കെ റെയിലിനെ അനുകൂലിക്കുകയായിരുന്നു കണ്ണൂരിൽ യെച്ചൂരി നടത്തിയത്. ഇതാണ് ഡൽഹിയിൽ എത്തുമ്പോൾ പരിഹാസമാകുന്നത്.

പാർട്ടി കോൺഗ്രസിന്റെ സ്വാഗത പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർലൈൻ പദ്ധതി ചൂണ്ടിക്കാട്ടിയിരുന്നു. ഏതുവിധേനയും കേന്ദ്രാനുമതി നേടിയെടുത്ത് പദ്ധതി നടപ്പാക്കാൻ ആവതു ശ്രമിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി. പാർട്ടികോൺഗ്രസ് ചർച്ചയിൽ സിൽവർലൈൻ സംബന്ധിച്ച് ഇതര സംസ്ഥാന പ്രതിനിധികൾ ആശങ്ക പങ്കുവെച്ചിരുന്നു. ഇതേ നിലപാടിലേക്ക് യെച്ചൂരിയും എത്തുന്നുവെന്ന വിലയിരുത്തലാണ് ഡൽഹി പ്രസ്താവന ചർച്ചയാക്കുന്നത്. 

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ നാളെ പോർട്ടലിൽ അപ് ഡേഷൻ ഉണ്ടായിരിക്കുന്നതല്ലഎഡിറ്റർ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP