Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത

ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ കോൺഗ്രസ് താൽപ്പര്യം പല ഘട്ടത്തിലും മറ നീക്കി പുറത്തു വരികയും ചെയ്തു. ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതും ഇതേ രാഷ്ട്രീയ ബുദ്ധിയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ വീണ്ടും കോൺഗ്രസ് മാണിയെ യുഡിഎഫിൽ എത്തിച്ചു. മുസ്ലിം ലീഗായിരുന്നു ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ഇതിന്റെ ഗുണം ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കോൺഗ്രസിന്റെ മുന്നണിക്ക് കിട്ടി. പിന്നാലെ മാണി യാത്രയായി. ഇതോടെ ജോസ് കെ മാണിയെ ഇല്ലായ്മ ചെയ്ത് കോട്ടയത്തെ കേരളാ കോൺഗ്രസ് മുൻതൂക്കം തകർക്കാനുള്ള ഗൂഢാലോചനകൾ യുഡിഎഫിൽ ഒരുങ്ങി. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ ചർച്ചകളിൽ നിറഞ്ഞത്. കോട്ടയത്തെ എ ഗ്രൂപ്പുകാർ ഒടുവിൽ ആഗ്രഹം നടപ്പാക്കി. ജോസ് കെ മാണിയെ അവർ മുന്നണിയിൽ നിന്നും പുറത്താക്കി.

എന്തു വന്നാലും കടുത്ത നിലപാടെന്ന തീരുമാനമാണ് ജോസ് കെ മാണി ആദ്യം മുതലേ എടുത്തത്. പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ പാർട്ടിയാക്കുകയാണ് കോൺഗ്രസ്. കെ എം മാണിയുണ്ടാക്കി കരാർ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോൺഗ്രസ് പാർട്ടിക്കാണ് സീറ്റ് നൽകിയത്. അതിൽ തർക്കമുള്ളതിനാൽ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം കോൺഗ്രസ് അംഗീകരിക്കുന്നില്ല. പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് പിജെ ജോസഫായിരുന്നു. എന്നിട്ടും ജോസഫിനെതിരെ യുഡിഎഫ് നടപടി എടുത്തില്ല.

പാലായിൽ ചിഹ്നം പോലും ജോസഫ് നൽകിയില്ല. ഇതാണ് പാലായിലെ തോൽവിക്ക് കാരണം. ഇതിന് പിന്നിലും കോൺഗ്രസിന്റെ താൽപ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ കാര്യത്തിൽ വീട്ടു വീഴ്ചയില്ലെന്ന് ജോസ് കെ മാണി ഉറച്ച നിലപാട് എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സീറ്റുകളിൽ ജയിക്കാനുള്ള പ്രാദേശിക കരുത്ത് കേരളാ കോൺഗ്രസിനുണ്ട്. മാണി വികാരത്തിന് അതിന് കഴിയുമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. യുഡിഎഫിൽ നിന്നാലും പാലം വലിച്ച് തോൽപ്പിക്കും. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ജോസ് കെ മാണി കടക്കുന്നത്. പാലായിൽ ജോസഫ് വിലപേശൽ നടത്തി. വിമത സ്ഥാനാർത്ഥിയെ നിർത്തി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.

അങ്ങനെ വിമത പ്രവർത്തനം നടത്തിയ ജോസഫിന് വേണ്ടി ഇപ്പോൾ കോൺഗ്രസ് നിലപാട് എടുക്കുന്നു. പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷവുമായി സഹകരിച്ച് കരുത്ത് കാട്ടുകായണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിന് ശേഷം കൃത്യമായ വിലപേശലോടെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് ലക്ഷ്യം. കേരളാ കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ സംഘടനാ തലത്തിലെ കരുത്തിനെ കുറിച്ച് സിപിഎം വിലയിരുത്തൽ നടത്തിയിരുന്നു

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്ന തർക്കം നടക്കുകയാണ്. ഇത് ജോസ് കെ മാണിക്ക് അനുകൂലമാകുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ തദ്ദേശ അംഗങ്ങളിലെ അംഗ ബലത്തിൽ ജോസ് കെ മാണിക്കുള്ള എണ്ണത്തിന്റെ കണക്കു പോലും കോൺഗ്രസ് എടുക്കുന്നില്ല. 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇതിൽ 260 പേരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചിയിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. എന്നാൽ കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് പാലയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാൻ മോഹമുണ്ട്. ഈ സീറ്റുകൾ കിട്ടണമെങ്കിൽ ജോസ് കെ മാണിയെ പുറത്താക്കണം. ഇതിന് വേണ്ടിയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റിൽ കടുംപിടിത്തം നടത്തിയതും ജോസ് കെ മാണിയെ പുറത്താക്കിയതും.

മാണിയുടെ യഥാർത്ഥ പിന്തുടർച്ചയുള്ള ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ ഒഴിവാക്കിയത് കോട്ടയത്തെ നിയമസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ മാണിയുടെ വികാരം അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തിരിച്ചറിയുന്നു. ജോസ് കെ മാണിക്കൊപ്പമുള്ളവരെ പ്രലോഭിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.

ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിയുടെ സംഘടനാ ശക്തി പരിശോധിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ്പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിനു രണ്ടും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP