Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണി സി കാപ്പന്റെ മുന്നണിമാറ്റം കൂറുമാറ്റം തന്നെ! എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണി; കോൺഗ്രസിൽ ചേരാത്തത് ഘടകകക്ഷിയായി സ്ഥാനങ്ങൾ മോഹിച്ച്; ജോസിന്റെ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ വിജയസാധ്യത ഒരു ശതമാനം പോലുമില്ല

മാണി സി കാപ്പന്റെ മുന്നണിമാറ്റം കൂറുമാറ്റം തന്നെ! എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണി; കോൺഗ്രസിൽ ചേരാത്തത് ഘടകകക്ഷിയായി സ്ഥാനങ്ങൾ മോഹിച്ച്; ജോസിന്റെ മുന്നണി മാറ്റത്തോടെ യുഡിഎഫിന്റെ വിജയസാധ്യത ഒരു ശതമാനം പോലുമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേർന്ന മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവെക്കാൻ ഇനിയും തയ്യാറായിട്ടില്ല. താൻ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഇടതു മുന്നണിയിലേക്ക് പോയപ്പോൾ റോഷി അഗസ്റ്റിനും തോമസ് ചാഴികാടനുമൊന്നും രാജിവെച്ചില്ലെന്ന കാര്യമായിരുന്നു. എന്നാൽ, കാപ്പൻ ചൂണ്ടിക്കാട്ടിയതു പോലെ അത്രയ്ക്ക് സിംപിൾ അല്ല ഇക്കാരമ്യമെന്നാണ് വ്യക്തമാകുന്നത്.

നിയമം അനുശാസിക്കുന്ന വിധത്തിലുള്ള കൂറുമാറ്റം എല്ലാ അർത്ഥത്തിലും കാപ്പന്റെ കാര്യത്തിൽ ബാധകമാണ്. കാരണം എൻസിപി എന്ന പാർട്ടി ഇതുവരെ മുന്നണി മാറാൻ തീരുമാനിച്ചിട്ടില്ല. മാത്രവുമല്ല, മറ്റൊരു എംഎൽഎയായ ശശീന്ദ്രനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ചു വിജയിച്ച ജനപ്രതിധികളും ഔദ്യോഗിക പക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കാപ്പനാണ് പാർട്ടിയെ ഉപേക്ഷിച്ച് യുഡിഎഫിൽ പോയത്. ഇതോടെ എംഎൽഎ സ്ഥാനം രാജിവെക്കാതെ പുതിയ പാർട്ടി ഉണ്ടാക്കിയാൽ കാപ്പനെ കാത്തിരിക്കുന്നത് അയോഗ്യതാ ഭീഷണിയാണ്.

അതേസമയം എൻസിപിയെ മുഴുവനായി അടർത്തിയെടുക്കാൻ സാധിക്കാത്തതിൽ കോൺഗ്രസിലും അമർഷമുണ്ട്. കാപ്പൻ വന്നതു കൊണ്ട് യുഡിഎഫിന് പാലയിലെ വിജയസാധ്യത വർധിച്ചെന്ന് പറയാൻ പോലും സാധിക്കില്ലെന്നാണ് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ളവർ കണക്കു കൂട്ടിയത്. കാപ്പൻ കോൺഗ്രസിൽ ചേരട്ടെ എന്നതായിരുന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയുടെയും ആഗ്രഹം. കോൺഗ്രസുകാരനാണ് കാപ്പന്റെ പിതാവ് ചെറിയാൻ കാപ്പൻ. സ്വാതന്ത്ര്യ സമര സേനാനിയാണ് അദ്ദേഹം. അങ്ങനെയുള്ളപ്പോൾ കാപ്പൻ എൻസിപി വിട്ടു വരുമ്പോൾ പുതിയ പാർട്ടിയുണ്ടാക്കാതെ കോൺഗ്രസിൽ ചേരണം എന്നതായിരുന്നു മുല്ലപ്പള്ളി അടക്കം ആലോചിച്ചത്.

എന്നാൽ, പുതിയ പാർട്ടി ഉണ്ടാക്കി കാപ്പിൻ വന്നാൽ അത് യുഡിഎഫിന് അധികാരത്തിൽ അധികബാധ്യതയാകും എന്നത് ഉറപ്പാണ്. പാലയിൽ കാപ്പൻ ജയിക്കുമെന്ന വിശ്വാസം കോൺഗ്രസ് നേതാക്കൾക്കു പോലുമില്ല. യുഡിഎഫ് അധികാരത്തിലെത്തിയാൽ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളാകും അതുകൊണ്ട് തന്നെ കാപ്പൻ ആഗ്രഹിക്കുന്നത്. പാല മണ്ഡലത്തിൽ ഒന്നാമത്തെ കക്ഷി ജോസ് കെ മാണിയും രണ്ടാമത്തെ കക്ഷി സിപിഎമ്മുമാണ്. മുൻപും തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വോട്ടുകൾ കാപ്പന് തന്നെയാണ് ലഭിച്ചിരുന്നതും. പാലായിൽ യുഡിഎഫും എൽഡിഎഫും ആയിരുന്നില്ല. മറിച്ച് മാണിയും മാണി വിരുദ്ധരുമായിരുന്നു മത്സരം.

നാളിതുവരെ മാണി സി കാപ്പനെ പിന്തുണച്ചിരുന്ന എൽഡിഎഫിന്റെ 35,000 രാഷ്ട്രീയ വോട്ടുകൾ യുഡിഎഫിന്റെ പാലായിലെ തോൽവി ഉറപ്പാക്കുന്നതാണ്. ഇപ്പോൾ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ തോൽവി സുനിശ്ചിതമെന്ന് കണക്കെടുപ്പ് നടത്തിയ കോൺഗ്രസ് പാലാ മണ്ഡലം മാണി സി കാപ്പന്റെ മേൽ കെട്ടിവെച്ചുവെന്നും വിലയിരുത്തുന്നുണ്ട്. എൻസിപി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ഒറ്റക്കെട്ട്. കാപ്പൻ മാത്രം മറുഭാഗത്താകുമ്പോൾ അത് കൂറുമാറ്റമാകുമെന്നും ഉറപ്പാണ്.

മാണി സി കാപ്പന്റെ എം എൽ എ സ്ഥാനം നിയമക്കുരുക്കിലേയ്ക്ക്. കേരളാ കോൺഗ്രസ് (എം) എംഎൽഎമാർ യുഡിഎഫ് വിട്ട് എൽഡിഎഫിൽ പോയപ്പോൾ എം എൽ എ സ്ഥാനം രാജി വച്ചില്ല എന്ന ന്യായം മാണി സി കാപ്പന്റെ കാര്യത്തിൽ പ്രസക്തമല്ല. എന്നും മാണി ഗ്രൂപ്പ് ഒരു രാഷ്ട്രീയ പാർട്ടി ആയിട്ടാണ് മുന്നണി മാറിയതെന്നും, അതിന് പാർട്ടിയുടെ ഭൂരിപക്ഷത്തിന്റെ അംഗീകരാത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഒരു സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടിയാണ് മുന്നണി മാറിയത്.

എന്നാൽ മാണി സി കാപ്പന്റെ കൂടെ കൂറു മാറിയത് മാണി സി കാപ്പൻ മാത്രമാണ്. ഒരൊറ്റ തദ്ദേശ സ്വയം ഭരണ ജനപ്രതിനിധി പോലും മുന്നണി മാറിയില്ല. 2020 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ എൻസിപിക്ക് 48 ജനപ്രതിനിധികളാണുള്ളത്. പഞ്ചായത്തിൽ 25, ബ്ലോക്കിൽ 15, ജില്ലാ പഞ്ചായത്തിൽ 3, മുനിസിപ്പാലിറ്റിയിൽ 4, കോർപ്പറേഷനിൽ 1 അങ്ങനെ 48 പേർ. അതിൽ ഒരു ജനപ്രതിനിധി പോലും മാണി സി കാപ്പന്റെ കൂടെ മുന്നണി മാറിയിട്ടില്ല. അതുകൊണ്ട് തന്നെ മാണി സി കാപ്പന്റെ മുന്നണിമാറ്റം കാലുമാറ്റം എന്ന കൂറുമാറ്റം തന്നെയാകും.

സത്യത്തിൽ കേരളാകോൺഗ്രസ് (എം) യുഡിഎഫിൽ നിന്ന് എൽഡിഎഫിലേയ്ക്ക് മുന്നണി മാറിയതോടെ യുഡിഎഫിന് ഒരു ശതമാനം പോലും വിജയസാധ്യതയില്ലാത്ത മണ്ഡലമാണ് പാലി എന്ന് പഴയ ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുഫലങ്ങൾ തെളിയിക്കുന്നത്. കഴിഞ്ഞ തവണ മാണി സി കാപ്പന് കിട്ടിയ 54,137 വോട്ടിൽ നിന്നും എൽഡിഎഫിന്റെ പൊളിറ്റിക്സ് വോട്ടുകളായ 35,000 എണ്ണം കുറഞ്ഞാൽ മാണി സി കാപ്പന് പിന്നെയുള്ളത് 19137 വോട്ടുകൾ മാത്രമാണ്. അതിൽ 15000 എങ്കിലും അന്നു യുഡിഎഫിൽ നിന്നു കൊണ്ട് എൽഡിഎഫിന് കുത്തിയ കോൺഗ്രസുകാരുടെയാണ്. നേരത്തെ സൂചിപ്പിച്ചതുപൊലെ പാലാ നിയോജകമണ്ഡലത്തിൽ കോൺഗ്രസിനുള്ള 20000 വോട്ട് മാത്രമാണ് മാണി സി കാപ്പന്റെ വോട്ട് അടിത്തറ.

2020 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ എൽഡിഎഫ് 57357 വോട്ടു നേടിയപ്പോൾ യുഡിഎഫിന് ലഭിച്ചത് 47994 വോട്ടുകളും ബിജെപിക്ക് 19231 വോട്ടുകളുമായിരുന്നു. എൽഡിഎഫിന് നിയോജകമണ്ഡലത്തിൽ ഭൂരിപക്ഷം 9363 നിലവിലുണ്ട്. 2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് 24821 വോട്ടായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയത് 18044 വോട്ടായി ചുരുങ്ങിയതു വോട്ടു കച്ചവടം കൊണ്ടായിരുന്നു.

അതേസമം 2006 ൽ കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചത് താനാണെന്ന കാപ്പന്റെ വാദത്തിലും കഴമ്പില്ല. പാലാ മണ്ഡലം പുനർക്രമീകരണം വന്നതാണ് അന്ന് മാണിക്ക് തിരിച്ചടിയായത്. പാലാ നിയോജകമണ്ഡലത്തിൽ നിന്നും കേരളാ കോൺഗ്രസ് ശക്തികേന്ദ്രങ്ങളായ മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, ഉഴവൂർ, വെളിയന്തൂർ എന്നിവ കടുത്തുരുത്തിയിലേക്ക് പോകുകയായിരുന്നു. പകരം പിസി ജോർജ്ജിന് സ്വാധീനമുള്ള പൂഞ്ഞാർ മണ്ഡലത്തിലെ പഞ്ചായത്തുകളാണ് വന്നത്. മേലുകാവ്, തലപ്പലം, തലനാട്, മുന്നിലാവ്, കടനാട്, ഭരണങ്ങാനം തുടങ്ങിയ പഞ്ചായത്തുകളാണ് ഇവ. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഏലിക്കളവും എത്തി.

അതേസമയം മാണി സി കാപ്പനേക്കാൾ ജനകീയനായ അദ്ദേഹത്തിന്റെ സഹോദരനും കിഴതടിയൂർ ബാങ്ക് പ്രസിഡന്റുമായ ജോർജ് സി കാപ്പൻ കെ എം മാണിയോട് തോറ്റത് 17289 വോട്ടിനായിരുന്നു. അതുകൊണ്ട് കാപ്പന് ഇപ്പോൾ തീരെ സാധ്യതയില്ലെന്നതാണ് വസ്തുത.

കെ എം മാണിയും എതിരാളികളും:

വർഷം, പോൾ %m എതിർ സ്ഥാനാർത്ഥി പാർട്ടി ഭൂരിപക്ഷം

1965 50153 81 പി സി തോമസ് സിപിഐ സ്വ. 9585
1967 49028 82 പി സി തോമസ് സിപിഐ സ്വ. 2711
1970 26469 80 എം എം ജേക്കബ കോൺഗ്രസ് 364
1977 64992 83 എൻ സി ജേക്കബ് സ്വ. 14857
1980 73495 82 എം എം ജേക്കബ് കോ. 4566
1982 67216 75 ജെ എ ചാക്കോ എൽഡിഎഫ് സ്വ. 12610
1987 84595 82 കെ എസ് സെബാസ്റ്റ്യൻ ഐസിഎസ് 10545
1991 92051 74 ജോർജ് സി കാപ്പൻ എൽഡിഎഫ് സ്വ. 17289
1996 85992 68 സി കെ ജീവൻ എൽഡിഎഫ് സ്വ. 23790
2001 83375 64 ഉഴവൂർ വിജയൻ എൻസിപി /എൽഡിഎഫ് 22301

DEU MITATION Commision in 2002

2006 മാണി സി കാപ്പൻ എൻസിപി 7753
2011 124669 മാണി സി കാപ്പൻ എൻസിപി 5259
2016 മാണി സി കാപ്പൻ 4703
2019 മാണി സി കാപ്പൻ 2943

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP