Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോൺഗ്രസുകാർ അറിയാതെ പോയ സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ച് 2014ൽ അധികാരത്തിലെത്തിയ മോദിയെ താഴെ ഇറക്കാൻ ഇക്കുറി കോൺഗ്രസും അഭയം തേടുന്നത് സോഷ്യൽ മീഡിയയെ തന്നെ; സൈബർ വാർ റൂമുകൾ തുറന്ന് മിന്നലാക്രമണം ശക്തമാക്കി കോൺഗ്രസും ബിജെപിയും; പ്രചരണങ്ങളിൽ മുമ്പിൽ ചെറു വീഡിയോകൾ; മോദി ഭടന്മാരെ തോൽപ്പിക്കാൻ കോൺഗ്രസ് കളത്തിൽ ഇറങ്ങിയത് ശശി തരൂർ അടങ്ങിയ സംഘത്തെ; ഹാഷ് ടാഗും സൈബർ കൂട്ടായ്മകളും സൈബർ ക്വട്ടേഷൻ സംഘങ്ങളും വരെ ഇത്തവണ അതിനിർണ്ണായകം

കോൺഗ്രസുകാർ അറിയാതെ പോയ സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ച് 2014ൽ അധികാരത്തിലെത്തിയ മോദിയെ താഴെ ഇറക്കാൻ ഇക്കുറി കോൺഗ്രസും അഭയം തേടുന്നത് സോഷ്യൽ മീഡിയയെ തന്നെ; സൈബർ വാർ റൂമുകൾ തുറന്ന് മിന്നലാക്രമണം ശക്തമാക്കി കോൺഗ്രസും ബിജെപിയും; പ്രചരണങ്ങളിൽ മുമ്പിൽ ചെറു വീഡിയോകൾ; മോദി ഭടന്മാരെ തോൽപ്പിക്കാൻ കോൺഗ്രസ് കളത്തിൽ ഇറങ്ങിയത് ശശി തരൂർ അടങ്ങിയ സംഘത്തെ; ഹാഷ് ടാഗും സൈബർ കൂട്ടായ്മകളും സൈബർ ക്വട്ടേഷൻ സംഘങ്ങളും വരെ ഇത്തവണ അതിനിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2014ൽ മോദിയെ അധികാരത്തിൽ എത്തിച്ചത് സോഷ്യൽ മീഡിയയായിരുന്നു. മോദിയുടെ ഗുജറാത്ത് മോഡലിനെ രാജ്യമാകെ ചർച്ചയാക്കി നേടിക്കൊടുത്ത വിജയം. സോഷ്യൽ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് തരംഗം ഇന്ത്യയിൽ സൃഷ്ടിക്കാനാകുമെന്ന് ആദ്യമായി മോദി തെളിയിച്ചു. അഞ്ച് കൊല്ലത്തിന് ശേഷം വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുപ്പ് എത്തുമ്പോൾ ജനവധി അനുകൂലമാക്കാൻ കോൺഗ്രസും ഇതേ തന്ത്രവുമായെത്തുന്നു. അതുകൊണ്ട് തന്നെ ഇനിയുള്ള ദിവസങ്ങളിൽ വിജയിയെ നിശ്ചയിക്കുക സോഷ്യൽ മീഡിയ തന്നെയാകും. മോദിയോ രാഹുൽ ഗാന്ധിയോ ? അതോ ഇന്ത്യൻ പ്രധാനമന്ത്രിയാവുക മറ്റാരെങ്കിലുമോ? സോഷ്യൽ മീഡിയ വിപ്ലവത്തിലൂടെ തെരഞ്ഞെടുപ്പിനെ ഒരോ പാർട്ടിയും ധർമ്മ യുദ്ധമാക്കുന്നു. ഇതിലെ വിജയമാകും കാര്യങ്ങൾ നിശ്ചയിക്കുക. 2019ലേത് മഹായുദ്ധമെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് പദ്ധതികൾ തയ്യാറാക്കുന്നത്. സൈബർ വാർ റൂമുകൾ തുറന്നു തിരഞ്ഞെടുപ്പുയുദ്ധത്തിന് ആയുധങ്ങൾ മൂർച്ച വരുത്തുകയാണ് എല്ലാ പാർട്ടികളിലെയും അണികൾ.

2019ലെ മഹായുദ്ധത്തിന് 'മോദി വാരിയേഴ്‌സ്' എന്ന ടീമിനെയാണ് ബിജെപി രംഗത്തിറക്കുന്നത്. 2014ലെ പൊതുതിരഞ്ഞെടുപ്പിലാണു സമൂഹമാധ്യമങ്ങൾ വ്യാപകമായി ഉപയോഗിച്ചത്. നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിൽ എത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളുടെ പങ്ക് നിർണായകമായി. ഫേസ്‌ബുക്, ട്വിറ്റർ, വാട്‌സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിൽ വൻസ്വാധീനമുള്ള ലോകനേതാവ് എന്ന നിലയിലേക്കു മോദി വളർന്നു. ഇങ്ങനെയാണ് ആഗോള നേതാവായി മോദി മാറിയതും. ഇതെല്ലാം മനസ്സിലായതോടെ സോഷ്യൽ മീഡിയയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ശ്രദ്ധപതിക്കാൻ തുടങ്ങി. ഇതിന്റെ പ്രതിഫലനമായിരുന്നു മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചത്തിസ് ഗഡിലേയും കോൺഗ്രസിന്റെ വിജയം. തൃണമൂൽ, ബിഎസ്‌പി, എസ്‌പി, ടിആർഎസ്, ഇടതുപാർട്ടികളും സോഷ്യൽ മീഡിയയിൽ സജീവം. 'ലൈക്ക്' ഒന്നിന് ആയിരം വോട്ട് എന്ന മോദിയുടെ 'എഫ്ബി തന്ത്രം' പയറ്റുകയാണ് ഇത്തവണ എതിരാളികളും.

2014ൽ കോൺഗ്രസുകാർ അറിയാതെ പോയ സോഷ്യൽ മീഡിയ സ്വാധീനം ഉപയോഗിച്ച് അധികാരത്തിലെത്തിയ മോദിയെ താഴെ ഇറക്കാൻ ഇക്കുറി കോൺഗ്രസും അഭയം തേടുന്നത് സോഷ്യൽ മീഡിയയെ തന്നെയാണെന്നതാണ് വസ്തുത. സൈബർ വാർ റൂമുകൾ തുറന്ന് മിന്നലാക്രമണം ശക്തമാക്കി കോൺഗ്രസും ബിജെപിയും സോഷ്യൽ മീഡിയയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു. ഏത് വിഷയത്തിലും അതിവേഗ പ്രതികരണവും നിലപാട് വിശദീകരണവും എത്തിക്കുകയാണ് ഇരുവരും. വോട്ട് ചോദിച്ചും പ്രചരണം സജീവമാക്കും. ഫെയ്‌സ് ബുക്കും ട്വിറ്ററും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും യൂടൂബും ഒരോ പോലെ ഉപയോഗിച്ച് പോരാട്ടം കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും. ചെറു പാർട്ടികളും ഈ തന്ത്രം പയറ്റി വോട്ട് നേടാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിനിർണ്ണായകമാവുക സോഷ്യൽ മീഡിയയിലെ തന്ത്രപരമായ നീക്കങ്ങളാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

സമൂഹമാധ്യമങ്ങളിലും സൈബറിടത്തിലും മോദിക്കുള്ള മുൻതൂക്കം ബിജെപിക്ക് ഇത്തവണയും പ്രതീക്ഷയാണ്. ഒരുവട്ടംകൂടി മോദി, എന്റെ ആദ്യവോട്ട് മോദിക്ക്, പ്രധാനമന്ത്രിയായി മോദി തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയാണു സമൂഹമാധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുന്നത്. മോദി സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ വിവരിച്ചു ജനുവരി 18ന് 'അഞ്ചുവർഷം ചലഞ്ച്' എന്നൊരു ഹാഷ്ടാഗ് ക്യാംപെയ്‌നും തുടങ്ങി. മോദിയുടെ സൈബർ പ്രചാരകർ ബിജെപിക്കാരല്ലെന്നതാണ് വസ്തുത. മോദിയിൽ ആകൃഷ്ടരായ ചെറുപ്പക്കാരുടെ സംഘമാണിത്. ഇന്ത്യയിൽനിന്നുള്ളവർ മാത്രമല്ല, വിദേശ രാജ്യങ്ങളിലുള്ളവരും ക്യാംപെയ്‌ന്റെ ഭാഗമാണ്. ജോലിയിൽനിന്ന് അവധിയെടുത്തോ ജോലിസമയം കഴിഞ്ഞോ ആണ് ഇവർ പ്രചാരണം നടത്തുന്നത്. ഇതിനെ ഏകോപിപ്പിക്കാൻ പാർട്ടി പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഇതിനായി വാർ റൂം ഡൽഹിയിൽ സജീവം. കേരളത്തിൽ പോലും ഈ വാർ റൂമിന്റെ വേരുകളുണ്ട്. സോഷ്യൽ മീഡിയയിലൂടെ പാർട്ടി പ്രചരണം നടത്തും. ഇതോടൊപ്പം സംഭവിക്കുന്ന പിഴവുകളും കണ്ടെത്തി നേതൃത്വത്തെ അറിയിക്കും. നിരന്തരം സോഷ്യൽ മീഡിയയെ നിരീക്ഷിച്ചാണ് ഇത്തരത്തിലെ ഇടപെടലുകൾ സാധ്യമാക്കുന്നത്. അത്യാധുനിക സോഫ്റ്റ് വെയറുകൾ തന്നെ ഇതിനായി സജ്ജം.

അഞ്ചു വർഷത്തിനിടെ സൈബർ ലോകം മാറി മറിഞ്ഞു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നു. 2014ൽ 77 കോടി മൊബൈൽ കണക്ഷനുകളാണു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ നവംബറിലെ കണക്കുപ്രകാരം ഇത് 102 കോടി പിന്നിട്ടു. ഇന്റർനെറ്റ് ഉപയോഗിക്കുന്നവരും കൂടി. 2014ൽ 15 കോടി പേർക്കേ നെറ്റ് ലഭ്യമായിരുന്നുള്ളൂ. 2019 ആയപ്പോൾ ഇന്റർനെറ്റ് ഉപയോക്താക്കൾ 56 കോടി പിന്നിട്ടു അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിനെ സോഷ്യൽ മീഡിയയിലൂടെ സ്വാധീനിക്കാമെന്ന് കോൺഗ്രസും തിരിച്ചറിഞ്ഞു. ശശി തരൂരിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളേയും ഇതിനായി കണ്ടെത്തി. പ്രൊഫഷണൽ കോൺഗ്രസ് എന്ന വിഭാഗത്തെ തന്നെ ശശി തരൂരിന്റെ നേതൃത്വത്തിൽ സജ്ജമാക്കിയതും സോഷ്യൽ മീഡിയയെ അനുകൂലമാക്കാനുള്ള രാഹുൽ തന്ത്രമായിരുന്നു. ഇതിന് ഗുജറാത്തിൽ നേതൃത്വം നൽകിയത് എകെ ആന്റണിയുടെ മകനായ അനിലായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും സജീവ ഇടപെടൽ നടത്തി. സച്ചിൻ പൈലറ്റും ജ്യോതിരാധിത്യ സിന്ധ്യയുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളുമായി. അതുകൊണ്ട് തന്നെ മോദിയുടെ സൈബർ പ്രചരണത്തെ നേരിടാനുള്ള കരുത്ത് കോൺഗ്രസിനുമുണ്ടെന്നാണ് വിലയിരുത്തൽ.

2014ൽ 160 ലോക്‌സഭാ സീറ്റുകളിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനമുണ്ടെന്നായിരുന്നു വിലയിരുത്തൽ. നെറ്റും ഫോണും സുലഭമായ ഇക്കാലത്ത് സമൂഹമാധ്യമങ്ങൾക്ക് 400 സീറ്റുകളിലെ വിജയസാധ്യതകൾ നിർണയിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ചിത്രങ്ങളും കുറിപ്പുകളും ഇൻഫോ കാർഡുകളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നതിനൊപ്പം ഹാഷ്ടാഗുകൾ കൂടി ചേർത്ത ഓരോ പാർട്ടിയും പ്രചരണം കൊഴുപ്പിക്കുന്നു. ഹാഷ് ടാഗും സൈബർ കൂട്ടായ്മകളും സൈബർ ക്വട്ടേഷൻ സംഘങ്ങളും വരെ അതിനിർണ്ണായകമാണ്.ഫെയ്‌സ് ബുക്കും ട്വിറ്ററും വാട്‌സാപ്പും ഇൻസ്റ്റാഗ്രാമും യൂടൂബും ഒരോ പോലെ ഉപയോഗിച്ച് പോരാട്ടം കടുപ്പിക്കുകയാണ് ബിജെപിയും കോൺഗ്രസും അടക്കമുള്ള പാർട്ടികൾ. ഇക്കുറി പ്രചരണങ്ങളിൽ മുമ്പിൽ ചെറു വീഡിയോകളാകുമെന്നാണ് വിലയിരുത്തൽ. മോദി ഭടന്മാരെ തോൽപ്പിക്കാൻ കോൺഗ്രസ് കളത്തിൽ ഇറങ്ങിയശശി തരൂറും സംഘവും ഇതും തിരിച്ചറിയുന്നു. ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിനിർണ്ണായകമാവുക സോഷ്യൽ മീഡിയയിലെ തന്ത്രപരമായ നീക്കങ്ങൾ തന്നെയെന്ന വിലയിരുത്തലിലാണ് ഈ വീഡിയോ നിർമ്മാണങ്ങൾ നടത്തുക. ജനങ്ങളിലേക്ക് വിഡിയോയിലൂടെ ഇറങ്ങി ചെല്ലാനാകുമെന്നാണ് പാർട്ടികളുടെ പ്രതീക്ഷ.

ആളുകൾ എറ്റെടുക്കുന്ന തരത്തിൽ കുറിക്കുകൊള്ളുന്ന കുറിയ വാചകങ്ങളാണു ഹാഷ്ടാഗുകളാകുന്നത്. ഹാഷ് ടാഗുകളാണ് ജനമനസ്സിലേക്ക് ഇറങ്ങി ചെല്ലാനുള്ള എറ്റവും നല്ല മാർഗ്ഗമായി വിലയിരുത്തുന്നത്. പ്രാദേശിക ഭാഷകൾക്കു പരിമിതിയുള്ളതിനാൽ എല്ലാവരിലേക്കും എത്താനായി ഇംഗ്ലിഷിലാണു കൂടുതൽ ഹാഷ്ടാഗുകളും തയാറാക്കുന്നത്. #5YearsChallenge, #ModiforPM, #ModiOnceMore, #MyFirstVotefor-Modi, #ModiForMiddleClass, #MiddleClassWithModi, #SupportNamo തുടങ്ങിയ ഹാഷ്ടാഗുകളാണ് മോദിക്കു വേണ്ടി പ്രചരിപ്പിക്കുന്നത്. #ModiforPM തുടങ്ങിയവ 2014 തൊട്ടേ പ്രചാരത്തിലുണ്ട്. 2014ൽ ബിജെപിക്കായി '272പ്ലസ്' എന്ന ക്യാംപെയ്‌നു ചുക്കാൻ പിടിച്ചതു ബംഗളൂരുവിലെ ഐടി പ്രഫഷനൽ വിജയ് ഛദ്ദയാണ്. 2019 ലക്ഷ്യമാക്കി 'ഒരുവട്ടംകൂടി മോദി' എന്ന ഹാഷ്ടാഗുമായി വിജയ്യുടെ നേതൃത്വത്തിലുള്ള പ്രഫഷനൽ സംഘം 2018 സെപ്റ്റംബറിൽ തന്നെ പ്രചാരണമാരംഭിച്ചു.

പുതുതലമുറ വോട്ടർമാരെ ഉന്നമിട്ട് 'എന്റെ ആദ്യവോട്ട് മോദിക്ക്' എന്ന പ്രചാരണത്തിന്റെ തലപ്പത്തു മഹാരാഷ്ട്രയിൽനിന്നുള്ള ഐടി പ്രഫഷനൽ അശുതോഷ് മുഗ്‌ലിക്കാറാണ്. 'മോദി മധ്യവർഗത്തിനൊപ്പം' എന്ന ക്യാംപെയ്‌നു പിന്നിൽ ശരണ്യ ഷെട്ടിയാണ്. ക്യാംപെയ്‌നുകളും ഹാഷ്ടാഗുകളും നേതാക്കൾ ഏറ്റെടുക്കുമ്പോഴാണു അത് കൂടുതൽ പേരിലെത്തുന്നത്. മുതിർന്ന പാർട്ടി നേതാക്കൾ റീട്വീറ്റ് ചെയ്യുമ്പോൾ പ്രചാരണം കൊഴുക്കും. എന്തായാലും 2014 പോലെ 2019ൽ കാര്യങ്ങൾ ബിജെപിക്ക് എളുപ്പമല്ല. കോൺഗ്രസും കൊണ്ടു പിടിച്ച് പ്രചരണത്തിലാണ്. പാർട്ടികളും ആശയങ്ങളും എന്നതിനേക്കാൾ നേതാക്കളെ പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യുന്ന ക്യാംപെയ്‌നുകളാണു കൊണ്ടാടപ്പെടുക. പ്രതിപക്ഷം മോദിയെയോ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയോ കടന്നാക്രമിക്കും. ഇതിലൂടെ ബിജെപിയുടെ വർഗ്ഗീയത തുറന്നു കാട്ടാനാകും ശ്രമം.

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയത്തോടെ രാഹുലിന്റെ രാഷ്ട്രീയ പ്രഭാവം വർധിച്ചു. പപ്പു എന്നുള്ള കളിയാക്കലുകളും വിലപ്പോവില്ല. അതിനാലാണു സർക്കാരിന്റെ വികസന പദ്ധതികളിലേക്കു ബിജെപി ശ്രദ്ധ തിരിക്കുന്നത്. മുൻ സർക്കാരുമായുള്ള താരതമ്യത്തിനും പ്രധാന്യം നൽകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP