Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെപി രാജേന്ദ്രൻ രംഗത്തുണ്ടെങ്കിലും തൃശൂരിൽ സി എൻ ജയദേവന് തന്നെ സാധ്യത; പന്ന്യനും കാനവും മത്സരിക്കില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ തേടി നെട്ടോട്ടം; ബിജെപിയാണോ ഇടതനാണോ എന്നുറപ്പില്ലാത്തതിനാൽ നമ്പി നാരായണന്റെ കാര്യത്തിൽ മടി; മാവേലിക്കരയിൽ പുന്നലയുടെ പേരു തന്നെ ഇപ്പോഴും സജീവ പരിഗണനയിൽ; വീരേന്ദ്രകുമാർ വന്നതോടെ വയനാട്ടിലും നേരിയ പ്രതീക്ഷ; സിപിഐയുടെ നാല് മണ്ഡലങ്ങളിലെ സ്ഥിതി ഇങ്ങനെ

കെപി രാജേന്ദ്രൻ രംഗത്തുണ്ടെങ്കിലും തൃശൂരിൽ സി എൻ ജയദേവന് തന്നെ സാധ്യത; പന്ന്യനും കാനവും മത്സരിക്കില്ലെന്ന് പറഞ്ഞതോടെ തിരുവനന്തപുരത്ത് മികച്ച സ്ഥാനാർത്ഥിയെ തേടി നെട്ടോട്ടം; ബിജെപിയാണോ ഇടതനാണോ എന്നുറപ്പില്ലാത്തതിനാൽ നമ്പി നാരായണന്റെ കാര്യത്തിൽ മടി; മാവേലിക്കരയിൽ പുന്നലയുടെ പേരു തന്നെ ഇപ്പോഴും സജീവ പരിഗണനയിൽ; വീരേന്ദ്രകുമാർ വന്നതോടെ വയനാട്ടിലും നേരിയ പ്രതീക്ഷ; സിപിഐയുടെ നാല് മണ്ഡലങ്ങളിലെ സ്ഥിതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറ്റിങ് സീറ്റിൽ സ്ഥാനാർത്ഥിയെ മാറ്റാതെ തൃശൂർ പിടിക്കാൻ സിപിഐ. എന്നാൽ ബാക്കിയെല്ലാ സീറ്റിലും സ്ഥാനാർത്ഥിയിൽ ഒരു ധാരണയുമില്ല. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും മത്സരിക്കുകയുമില്ല. ഇതോടെ മൂന്ന് സീറ്റുകളിൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഐ തല പുകയ്ക്കുകയാണ്. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് എന്നിവിടങ്ങളിലാണ് സിപിഐ. മത്സരിക്കാറ്. ഈ സീറ്റുകളിൽ മാറ്റമുണ്ടാകാനിടയില്ല. കഴിഞ്ഞതവണ തൃശ്ശൂരിൽമാത്രമാണ് സിപിഐ.ക്ക് ജയിക്കാനായത്.

തിരുവനന്തപുരം അഭിമാനപോരാട്ടമാണ്. യു.ഡി.എഫും ബിജെപി.യും ഒരുപോലെ എതിരാളികൾ. ഇവിടെ മികച്ച സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കാം. എന്നാൽ അത് കണ്ടെത്താനും കഴിയുന്നില്ല. എം.എൻ. ഗോവിന്ദൻനായരും പി.കെ.വി.യും പന്ന്യൻ രവീന്ദ്രനുമെല്ലാം ഇവിടെ വിജയിച്ചവരാണ്. പക്ഷേ, കഴിഞ്ഞതവണ പേയ്മെന്റ് സീറ്റ് വിവാദത്തിൽപ്പെട്ട് സ്ഥാനാർത്ഥിത്വംപോലും വിവാദത്തിലായി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇത് സിപിഐ.ക്ക് ചീത്തപ്പേരുണ്ടാക്കി. അതിനാൽ, ഇത്തവണ സ്വതന്ത്രനെ പരീക്ഷിക്കാൻ സാധ്യതയില്ല. നേതൃനിരയിൽനിന്ന് ഒരാളെത്തും. അതാരാകുമെന്നത് ഇപ്പോഴും അവ്യക്തം.

യു.ഡി.എഫിൽനിന്ന് ശശി തരൂർ തന്നെയായിരിക്കും. താരസാന്നിധ്യത്തിനാണ് ബിജെപി. ശ്രമിക്കുന്നത്. എൻ എസ് എസ് പിന്തുണയോടെയുള്ള സ്ഥാനാർത്ഥിയും വന്നേക്കും. ഇതിനിടെയിൽ പിടിച്ചു നിൽക്കാൻ നമ്പീ നാരായണന്റെ പേരാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ നമ്പി നാരായണന് താൽപ്പര്യം ബിജെപിയോടാണെന്നും വാദമുണ്ട്. അതുകൊണ്ട് തന്നെ നമ്പി നാരായണനോട് ചോദിക്കാൻ പോലും സിപിഐ മെനക്കെട്ടിട്ടില്ല. ഇങ്ങനെ വലിയ പ്രതിസന്ധിയിലാണ് തിരുവനന്തപുരത്ത് സിപിഐ. തിരുവനന്തപുരത്ത് കരുത്തരോട് എതിരിടാൻ പന്ന്യനെ ഇറക്കണമെന്നായിരുന്നു ഒരുവാദം. അതിനില്ലെന്ന് പന്ന്യൻ നിലപാടറിയിച്ചിട്ടുണ്ട്. കാനം രാജേന്ദ്രൻ മത്സരിക്കണമെന്ന ആവശ്യവുമുണ്ട്. പാർട്ടി സെക്രട്ടറി മത്സരത്തിനിറങ്ങേണ്ടെന്ന നിലപാടാണ് കാനത്തിന്.

മാവേലിക്കരയാണ് മറ്റൊരു മണ്ഡലം. നിയമസഭാതിരഞ്ഞെടുപ്പിന്റെ കക്ഷിനില അനുസരിച്ച് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടെന്നത് ആത്മവിശ്വാസം കൂട്ടുന്നു. ഇവിടെ ജയിക്കാമെന്ന് പ്രതീക്ഷ. എന്നാൽ കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നതുകൊണ്ടു തന്നെ നിയമസഭയിലെ കണക്കുകൾ വിലപോവില്ല. ശബരിമല വിഷയത്തിൽ സർക്കാരിനൊപ്പംനിന്ന കെ.പി.എം.എസിന് ഏറെ സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. അവിടെയും സിപിഐ. ആരെയിറക്കുമെന്ന് വ്യക്തമായിട്ടില്ല. കെ.പി.എം.എസിൽനിന്ന് പുന്നല ശ്രീകുമാറിനെ സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന സൂചനയുണ്ട്. എന്നാൽ, സാമുദായിക സംഘടനാനേതാവിനെ രംഗത്തിറക്കുന്നതിൽ നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

തൃശ്ശൂരിൽ ചിത്രം അല്പംകൂടി വ്യക്തമാണ്. സിറ്റിങ് എംപി. സി.എൻ. ജയദേവൻ ഒരു ടേം മാത്രമാണ് പൂർത്തിയാക്കിയത്. അതിനാൽ, ഒരവസരംകൂടി അദ്ദേഹത്തിന് നൽകിയേക്കും. അതില്ലെങ്കിൽ കെ.പി. രാജേന്ദ്രനെ മത്സരിപ്പിക്കാനാണ് സാധ്യത. മറ്റൊരു പേര് ഇതുവരെ ഉയർന്നിട്ടില്ല. വയനാട് യു.ഡി.എഫിന്റെ ഉറച്ചമണ്ഡലമെന്നാണ് അവർ അവകാശപ്പെടുന്നത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിലയനുസരിച്ച് 19,000 വോട്ടിന്റെ ലീഡ് മാത്രമാണ് യു.ഡി.എഫിനുള്ളത്. വീരേന്ദ്രകുമാറിന്റെ എൽ.ജെ.ഡി.യുടെ മുന്നണിമാറ്റത്തോടെ ഈ ലീഡ് യു.ഡി.എഫിന് ആത്മവിശ്വാസം കുറയ്ക്കുന്നുണ്ട്.

കഴിഞ്ഞതവണ സത്യൻ മൊകേരിയെയാണ് സിപിഐ. രംഗത്തിറക്കിയത്. പോരാട്ടം കനപ്പിക്കാൻ മൊകേരിക്കായെങ്കിലും മണ്ഡലം യു.ഡി.എഫിനൊപ്പമായിരുന്നു. ഒരുതവണ തോറ്റയാളെ വീണ്ടും പരീക്ഷിക്കണോയെന്ന കാര്യം സിപിഐ. നേതാക്കൾക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് പേര് മുൻനിർത്തിയുള്ള ചർച്ചയിലേക്ക് സിപിഐ. കടക്കുക. ഇതിനായി ജില്ലാ കമ്മിറ്റികളിൽനിന്ന് നിർദ്ദേശം സ്വീകരിക്കും. ഇങ്ങനെയുള്ള സാധ്യതാ പട്ടികയിൽനിന്നാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP