Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിംഗായത്തുകളുടെ കരുത്തിൽ കർഷക നക്ഷത്രമായി ഉദിച്ചുയർന്നത് 2004ൽ; കന്നഡികരുടെ മനസ്സറിഞ്ഞ് കളിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാരുണ്ടാക്കി; കന്നഡ നേതാവിനും പരിവാർ വിധിച്ചത് വാജ്‌പേയ്ക്കും അദ്വാനിക്കും നൽകിയ അതേ രാഷ്ട്രീയ വിരമിക്കൽ; ഫലം 2023ലെ തിരിച്ചടി; ബിജെപിയെ തളർത്തിയത് 'യദൂരിയപ്പാ' ഫാക്ടറോ?

ലിംഗായത്തുകളുടെ കരുത്തിൽ കർഷക നക്ഷത്രമായി ഉദിച്ചുയർന്നത് 2004ൽ; കന്നഡികരുടെ മനസ്സറിഞ്ഞ് കളിച്ച് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാരുണ്ടാക്കി; കന്നഡ നേതാവിനും പരിവാർ വിധിച്ചത് വാജ്‌പേയ്ക്കും അദ്വാനിക്കും നൽകിയ അതേ രാഷ്ട്രീയ വിരമിക്കൽ; ഫലം 2023ലെ തിരിച്ചടി; ബിജെപിയെ തളർത്തിയത് 'യദൂരിയപ്പാ' ഫാക്ടറോ?

മറുനാടൻ മലയാളി ബ്യൂറോ

ബംഗ്ലൂരു: ബി എസ് യുദൂരിയപ്പയെ മാറ്റി നിർത്തിയ ബിജെപി തന്ത്രം പിഴച്ചു. അങ്ങനെ ദക്ഷിണേന്ത്യയിൽ ബിജെപി സർക്കാരും ഇല്ലാതാകുകയാണ്. കർണ്ണാടകയിൽ പരിവാർ ഭരണമെത്തി രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു യദൂരിയപ്പ. യദൂരിയപ്പയെ മാറ്റി ബസവരാജ ബൊമ്മയെ മുഖ്യമന്ത്രിയാക്കിയ ബിജെപി തന്ത്രത്തിനേറ്റ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലെ ഫലം. കഴിഞ്ഞ വർഷം നവംബറിൽ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 108 അടി ഉയരമുള്ള നാദപ്രഭു കെംപെഗൗഡയുടെ പ്രതിമ (അഭിവൃദ്ധിയുടെ പ്രതിമ) പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തുകൊണ്ട് വൊക്കലിഗ ഹൃദയഭൂമി കീഴടക്കാനുള്ള തന്ത്രങ്ങൾക്ക് ബിജെപി തുടക്കം കുറിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ലിംഗായത്തുകൾ യദൂരിയപ്പ മാറി നിൽക്കുന്ന ബിജെപിയെ തുണയ്ക്കില്ലെന്ന തിരിച്ചറിവിലായിരുന്നു ഇത്. പക്ഷേ ഭയന്നത് തന്നെ സംഭവിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി ചെയർമാനായും കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെയെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സമിതി കൺവീനറായും ബിജെപി നിയമിച്ചതും പ്രതീക്ഷയോടെയാണ്. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നളിൻ കുമാർ കട്ടീലിനെയും തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയിൽ അംഗങ്ങളാക്കിയും പരീക്ഷണം നടത്തി. പ്രായാധിക്യത്തെ തുടർന്ന് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനെ തുടർന്നാണ് ബൊമ്മൈ മുഖ്യമന്ത്രി ആകുന്നത്. ഇതോടെ ബിജെപിയിൽ നിരവധി പ്രശ്നവും തുടങ്ങി. നേതാവില്ലാത്ത അവസ്ഥ. ഇതിനൊപ്പം വൊക്കലിംഗക്കാരും ലിംഗായത്തുകളും പാർട്ടിയെ കൈയൊഴിഞ്ഞു. ഇതെല്ലാം ബിജെപി തോൽവിക്ക് കാരണമായി.

ബിജെപിക്ക് വൻ പ്രതിസന്ധിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ ചർച്ചയായിരുന്നു മുൻ മുഖ്യമന്ത്രിയും പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളുമായ ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ടിരുന്നു. ബിജെപിയുടെ രണ്ടാം ഘട്ട പട്ടികയിലും ഷെട്ടാറിനെ ഉൾപ്പെടുത്തിയിരുന്നില്ല. സീറ്റ് ലഭിക്കാനിടയില്ലെന്ന് തിരിച്ചറിഞ്ഞാണ് പാർട്ടി വിടാനുള്ള തീരുമാനം ഷെട്ടാർ പ്രഖ്യാപിച്ചത്. ഭാരിച്ച ഹൃദയത്തോടെയാണ് പാർട്ടി വിടുന്നതെന്ന് ഷെട്ടാർ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെ വളർത്തിയതും കെട്ടിപ്പടുത്തതും താനാണ്. എന്നാൽ ചില നേതാക്കൾ രാജിവെക്കാനുള്ള സാഹചര്യം സൃഷ്ടിച്ചുവെന്നും ഷെട്ടാർ വ്യക്തമാക്കിയിരുന്നു.

ആറ് തവണ എംഎൽഎ, പ്രതിപക്ഷ നേതാവ്, സ്പീക്കർ, മുഖ്യമന്ത്രി എന്നീ നിലകളിൽ സംസ്ഥാനത്ത് സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ഷെട്ടാർ. മുൻ ഉപമുഖ്യമന്ത്രി സാവഡി രാജിവെച്ച് കോൺഗ്രസിൽ ചേക്കേറിയതിന് പിന്നാലെ ഷെട്ടാർ കൂടി പാർട്ടി വിട്ടത് ബിജെപിക്ക് കനത്ത തിരിച്ചടിയാ.ി. കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താൻ മറുകണ്ടം ചാടിയെത്തിയ മഹേഷ് കുമ്മത്തള്ളിയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് സാവഡി പാർട്ടി വിട്ടത്. അങ്ങനെ പ്രധാന നേതാക്കളെല്ലാം ബിജെപിയെ കൈവിട്ടു.

കർണാടക നിയമസഭയുടെ ചരിത്രം പരിശോധിച്ചാൽ 94ൽ ജനദാദൾ 115 സീറ്റു നേടി ദേവഗൗഡയും പിന്നീട് ജെ.എച്ച് പാട്ടേലും മുഖ്യമന്ത്രിയായി. 178 സീറ്റിൽ നിന്നും കോൺഗസ് കേവലം 34 സീറ്റിലേക്ക് കൂപ്പു കുത്തിയ തെരെഞ്ഞെടുപ്പായിരുന്നു അത്. കേവലം നാലു സീറ്റു മാത്രമായിരുന്ന ബിജെപിക്ക് മൊത്തം 40 സീറ്റ് കിട്ടി സംസ്ഥാനത്ത് നിർണായകമായതും അതേ വർഷം തന്നെ. കർണാടകയിലെ കോൺഗ്രസ് തീർന്നു എന്ന് ജനം പരിതപിച്ച വർഷം. മുൻ പ്രധാന മന്ത്രി ദേവഗൗഡക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പകരക്കാരനായാണ് ജെ.എച്ച് പാട്ടേൽ മുഖ്യമന്ത്രിയായത്.

കർണാടകയിലെ ജനം 44 ൽ തളച്ചിട്ടിരുന്ന കോൺഗ്രസ് 99ലെത്തിയപ്പോൾ 132 സീറ്റിലേക്ക് കുതിച്ചു. ബിജെപിയെ നാലു സീറ്റുമാത്രം അധികരിച്ച് 44ൽ തളച്ചിട്ടു. ജനതാദൾ പിളർന്നും, തല്ലിപ്പിരിഞ്ഞും, 14ഉം പത്തുമായി ചിന്നിച്ചിതറി. എന്നാൽ 2004ൽ സ്ഥിതി വീണ്ടും കലങ്ങി മറിയുകയായിരുന്നു. ബിജെപിയുടെ യുഗപ്പിറവിയായിരുന്നു പിന്നീട് കർണാടകയിൽ കാണാനായത്. കർഷകരുടെ നേതാവായി ഒരു വെള്ളി നക്ഷത്രം പോലെ യദൂരിയപ്പ ഉദിച്ചുയർന്നു. 44ൽ നിന്നും കുതിച്ച് 79 സീറ്റ് കരസ്ഥമാക്കി അവർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ് 65ൽ കൂപ്പു കുത്തി. അപ്പോഴേക്കും ശക്തി പ്രാപിച്ചിരുന്ന ജനദാൾ എസ് തങ്ങൾക്ക് കിട്ടിയ 58 സീറ്റ് ചേർത്ത് കൂട്ടു മുന്നണിയുണ്ടാക്കി.

ദേവഗൗഡയുടെ മകൻ കുമാരസ്വാമി മുഖ്യമന്ത്രിയായി. കുമാരസ്വാമി കർണാടക വിധാൻ സൗദിന് കളങ്കമേൽപ്പിക്കുന്നതായിരുന്നു പിന്നീട് ജനം കണ്ടത്. അഴിമതിക്കാരുടെ കൂത്തരങ്ങായ ഭരണസഭയ്ക്കിടയിലൂടെ രണ്ടു തവണ മാറിയും മറഞ്ഞും യദിയൂരപ്പ മുഖ്യമന്ത്രിയായി. അടുത്ത ഊഴം വന്നപ്പോൾ 2008ൽ ബിജെ.പി ഒറ്റക്കക്ഷിയായി അധികാരം പിടിച്ചെടുത്തു. കാസർകോടുകാരൻ കൂടിയായ സദാനന്ദ ഗൗഡയും പിന്നീട് ജഗദീഷ് ഷെട്ടറും മുഖ്യമന്ത്രിയായി. ബിജെപിയുടെ 110 സീറ്റിനെതിരെ അന്ന് കോൺഗ്രസിന് 80സീറ്റിലെത്താനേ കഴിഞ്ഞുള്ളു. ഇതിന് ശേഷം ബിജെപിയുടെ നില പരുങ്ങലിലായി. യദൂരിയപ്പ പുതിയ പാർട്ടിയുണ്ടാക്കി. ബിജെപി തകർന്നു. വീണ്ടും യദൂരിയപ്പയെ മുന്നിൽ നിർത്തി ബിജെപി പോരിനിറങ്ങി. അങ്ങനെ കഴിഞ്ഞ തവണ വീണ്ടും വലിയ കക്ഷിയായി. രാഷ്ട്രീയ മലക്കം മറിച്ചിലൂടെ അധികാരം നേടി. അപ്പോൾ വീണ്ടും യദൂരിയപ്പ ബിജെപിക്ക് ഭാരമായി. അങ്ങനെ പ്രായത്തിന്റെ പേരിൽ പിന്നീലേക്ക് പോയി. ആ മാറ്റമാണ് ബിജെപിക്ക് ഇപ്പോൾ തിരിച്ചടിയാകുന്നത്. യുദൂരിയപ്പയെ മാറ്റിയതോടെ കർണ്ണാകയിൽ ബിജെപിക്ക് നഷ്ടമായത് നാഥനെയാണ്. പെിന്തുണ പോലും ബിജെപിക്ക് ഇപ്പോൾ നേടാനായില്ല.

മുഖ്യമന്ത്രിപദത്തിൽനിന്ന് യദൂരിയപ്പ സ്വയം ഇറങ്ങിപ്പോയതല്ല. ബിജെപി കേന്ദ്ര നേതൃത്വവും ആർഎസ്എസും ഇടപെട്ട് അദ്ദേഹത്തെ രാജിവയ്പിക്കുകയായിരുന്നു. മക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികളുടെ അന്വേഷണം ചൂണ്ടിക്കാട്ടി ഭീഷണികൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ മറ്റൊരു വഴിയുമില്ലാതായി. അങ്ങനെ, കർണാടക മുഖ്യമന്ത്രിപദവിയിൽനിന്ന് നാലാം തവണയും കാലാവധി പൂർത്തിയാക്കാതെ യദൂരിയപ്പ രാജിവച്ചൊഴിഞ്ഞു. ദക്ഷിണേന്ത്യയിൽ ബിജെപി നേതൃത്വത്തിൽ ആദ്യ സർക്കാരുണ്ടാക്കിയ നേതാവിനെ ബിജെപി ഒതുക്കി.

പാർട്ടിയിലെ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്കൊക്കെ സംഭവിച്ച ഗതിയാണ് ഇപ്പോൾയദൂരിയപ്പക്കും സംഭവിച്ചതെന്ന് കരുതുന്ന നല്ലൊരു വിഭാഗമുണ്ട്. പ്രായത്തിന്റെ പേര് പറഞ്ഞാണ് അദ്വാനിയെയും ജോഷിയെയുമൊക്കെ ഒതുക്കിയത്. യെദ്യൂരപ്പയ്ക്കും പ്രായം 78 ആയപ്പോൾ മാറ്റി. ബിജെപിയിലെയും ആർഎസ്എസിലെയും ഒരു വിഭാഗത്തിന്റെ സമ്മർദത്തിനു വഴങ്ങി യെദ്ദൂൂരപ്പയെ നീക്കുമ്പോൾ പ്രായവും ഒരു കാരണമായി കേന്ദ്രനേതൃത്വം പറയുന്നുണ്ട്. നാലു ദശാബ്ദം നീണ്ട, യദൂരിയപ്പയുടെ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചത് തന്നെയാണ് ഇപ്പോൾ ബിജെപിക്ക് തിരിച്ചടിയാകുന്നതും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം പ്രധാനികളാരും യദൂരിയപ്പയെ പിന്തുണച്ചില്ല. യദ്യൂരപ്പ ഭരണം തുടങ്ങിയതുമുതൽ ആർഎസ്എസിലൊരു വിഭാഗം മുഖ്യമന്ത്രിക്കെതിരെ നീക്കം തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ബിജെപി നേതാക്കളിലൊരു വിഭാഗവും യദൂരിയപ്പയ്ക്കെതിരെ രംഗത്തിറങ്ങി. ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ ദേശീയ നേതൃത്വത്തിലെ പ്രമുഖനായ ബിഎൽ സന്തോഷിന്റെ ശത്രുതയായിരുന്നു എല്ലാത്തിനും കാരണം. ഇതിനെല്ലാം പ്രതിഫലമായി കർണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിനെ മുൻ നിർത്തി യദൂരിയപ്പ കളിക്കുമോ എന്ന ആശങ്ക ചിലർക്കുണ്ടായിരുന്നു. ഇതാണ് ഇപ്പോൾ സംഭവിച്ചതും.

2007-ലാണ് യദൂരിയപ്പ ആദ്യം മുഖ്യമന്ത്രിയായത്. അന്ന് ഒരാഴ്ച മാത്രമായിരുന്നു മുഖ്യമന്ത്രിപദത്തിലിരുന്നത്. എച്ച് ഡി കുമാരസ്വാമിയുമായി ചേർന്ന് കോൺഗ്രസ്- -ജെഡിഎസ് സർക്കാരിനെ താഴെയിറക്കിയാണ് 2007ൽ യദൂരിയപ്പ അധികാരത്തിലേറിയത്. ഏഴു ദിവസത്തിനുശേഷം കുമാരസ്വാമി പിന്തുണ പിൻവലിച്ചതോടെ രാജിവച്ചു. 2008ൽ വീണ്ടും മുഖ്യമന്ത്രിയായി. അന്നും ബിജെപിക്ക് കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഇതിനിടെ പല കോൺഗ്രസ് നേതാക്കളെയും ബിജെപിയിലെത്തിച്ചു. 2011ൽ ഖനന അഴിമതിക്കേസിൽ ജയിലിലായി. പിന്നെ ബിജെപി വിട്ട് കർണാടക ജനതാപക്ഷ പാർട്ടിയുണ്ടാക്കുകയും ലോക് സഭാംഗമാകുകയുമൊക്കെ ഉണ്ടായെങ്കിലും വീണ്ടും ബിജെപിയിലെത്തി. അതും ബിജെപിക്ക് ഗുണമായി. പക്ഷേ ഇത്തവണ യെദൂരിയപ്പയെ പ്രായത്തിന്റെ പേരിൽ ബിജെപി മൂലയ്ക്കിരുത്തി. ഇത് ബിജെപിക്ക് തിരിച്ചടിയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP