Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബര വീടും ഇന്നോവ ക്രിസ്റ്റയും സ്വന്തമാക്കിയത് എങ്ങനെ? കുഴൽപ്പണം കടത്തുന്നെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തുചെയ്യും! യൂടൂബിൽ കാശ് വാരാൻ വേണ്ടിയാണ് പലരും എന്നെ താറടിച്ച് കാണിക്കുന്നത്; എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പ് നടത്തുന്നതും അറിയുന്നുണ്ട്; ജസ്ല മാടശേരിയെ മോശക്കാരിയാക്കിയെന്ന് പറയുന്നത് സത്യവിരുദ്ധം: ഷൂട്ട്@സൈറ്റിൽ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ

ആഡംബര വീടും ഇന്നോവ ക്രിസ്റ്റയും സ്വന്തമാക്കിയത് എങ്ങനെ? കുഴൽപ്പണം കടത്തുന്നെന്ന് പറഞ്ഞാൽ ചിരിക്കാതെ എന്തുചെയ്യും! യൂടൂബിൽ കാശ് വാരാൻ വേണ്ടിയാണ് പലരും എന്നെ താറടിച്ച് കാണിക്കുന്നത്; എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പ് നടത്തുന്നതും അറിയുന്നുണ്ട്; ജസ്ല മാടശേരിയെ മോശക്കാരിയാക്കിയെന്ന് പറയുന്നത് സത്യവിരുദ്ധം: ഷൂട്ട്@സൈറ്റിൽ മറുപടിയുമായി ഫിറോസ് കുന്നുംപറമ്പിൽ

മറുനാടൻ ഡെസ്‌ക്‌

സോഷ്യൽ മീഡിയയിൽ ഏതാനും ആഴ്‌ച്ചകളായി സജീവ ചർച്ചാവിഷയമായി നിൽക്കുന്നത് ഫിറോസ് കുന്നുംപറമ്പിൽ എന്ന ചാരിറ്റിക്കാരനാണ്. ഫിറോസ് കുന്നുംപറമ്പിൽ മഞ്ചേശ്വരത്ത് മുസ്ലിംലീഗിന് വേണ്ടി വോട്ടു പിടിക്കാൻ പോയതോടെയാണ് അദ്ദേഹത്തിനെതിരെ വിമർശനം കടുത്തത്. ഇതിനെ എതിർത്ത് ജസ്ല മാടശ്ശേരി എന്ന പെൺകുട്ടി രംഗത്തുവന്നതും ഇതിന് ഫിറോസ് നൽകിയ മറുപടിയും കൂടിയായപ്പോൾ വിവാദം കൊഴുത്തു. സ്ത്രീത്വത്തെ ഫിറോസ് അപമാനിച്ചു എന്ന വിധത്തിലായിരുന്നു ഈ വിഷയം ചർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ ഫിറോസ് മാപ്പു പറഞ്ഞെങ്കിലും ഫിറോസിനെ സൈബർ ലോകത്ത് ആക്രമിക്കുന്നവരുടെ എണ്ണം കൂടി.

സോഷ്യൽ മീഡിയയിൽ താൻ നിറഞ്ഞ് നിൽക്കുന്നതാണ് പലർക്കും അസൂയ നിറയാൻ കാരണമെന്ന് പറയുന്നു ഫിറോസ് കുന്നുംപറമ്പിൽ. പല ആളുകളും യുടൂബ് വരുമാനത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെ ഉപയോഗിച്ചത്. തന്നെക്കുറിച്ച് ഒന്നും അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ പറയുന്നത്. എന്നാൽ ഈ വിവാദം ഉണ്ടാക്കിയവർ തന്നെ ഇപ്പോ പറഞ്ഞ് വിവാദമാക്കിയതൊക്കെ തിരിച്ചു പറയുന്നുണ്ട്. പിന്നെ എൻഫോഴ്‌സമെന്റ് അന്വേഷണത്തെപ്പറ്റി എനിക്കറിയില്ലെന്നും, താൻ ചെയ്യുന്ന ചാരിറ്റിക്കെല്ലാം കണക്കുകൾ ഉണ്ടെന്നും ഫിറോസ് പറഞ്ഞു. തനിക്ക് ആഡംബര വീടുണ്ടെന്നും 30 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റ് വാങ്ങിയെന്നുമെന്നുമുള്ള ആരോപണങ്ങളെ കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. മറുനാടൻ ടിവിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖ പരിപാടിയിലാണ് ഫിറോസ് തന്റെ ചാരിറ്റിയെ കുറിച്ചും ജീവിതത്തെ കുറിച്ചും മനസു തുറന്നത്. അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ഇന്നോവ കാർ ഉണ്ട് ആഡംബര കാറുണ്ട്! എങ്ങനെയാണ് ചെലവ് വഹിക്കുന്നത്

ഇപ്പോൾ എനിക്ക് വലിയ കുഴപ്പമില്ല. അതായത് ഓരോ കടകളുടെ ഉദ്ഘാടനങ്ങൾ ഓരോ സംഘടനകളുടെ പരിപാടിക്കും വിളിക്കും. അപ്പോൾ ഞാൻ കാശ് ഒന്നും ചോദിച്ച് വാങ്ങാറില്ല. അവരോട് ഞാൻ പറയും നിങ്ങൾ സന്തോഷത്തോടെ തരുന്നത് എന്തായാലും വാങ്ങും. ഉദ്ഘാടനങ്ങൾ ചെയ്തു കിട്ടുന്ന കാശ് കൂടെ വരുന്ന സാധാരണക്കാരായ ആൾക്കാർ നൽകും, എന്റെ ആവശ്യങ്ങൾ കഴിഞ്ഞ്. അതിപ്പോ സാധാരണ ലഭിക്കുന്ന കാശും ഞാൻ ചാരിറ്റിക്കായി ഉപയോഗിക്കാറുണ്ട്. അതിപ്പോ പരിപാടിക്ക് ഇടയിൽ ആരെങ്കിലും വന്ന് സഹായം ചോദിച്ചാൽ ആ കിട്ടുന്ന തുക വീഡിയോ ചെയ്യാൻ സാഹചര്യം ഇല്ലെങ്കിൽ രോഗിക്ക് നൽകും. പിന്നെ എനിക്ക് ആൾക്കാർ കാശുകൾ അറിഞ്ഞ് തരാറുണ്ട്.

ആഡംബര വീടും ഇന്നോവ ക്രിസ്റ്റോയും

അതിന്റെ കാര്യം ഞാൻ വ്യക്തമാക്കാം. എന്നെ മോശമാക്കി ചിത്രീകരിക്കാൻ ഉള്ള ബോധമായ തീരുമാനം ഉണ്ടായതാണ്. രണ്ടു വീഡിയോകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ വിവാദമായിരുന്നു. എനിക്ക് ഒരു സെക്കന്റ് ഹാന്റ് ഇന്നോവ ഉണ്ടായിരുന്നു കൂട്ടുകാർ വാങ്ങി തന്നതായിരുന്നു അത്. ഇടയ്ക്ക് വച്ചു അതിന് ചില പ്രശ്‌നങ്ങൾ വന്നപ്പോൾ മാറ്റാൻ തീരുമാനിച്ചു. അങ്ങനെയാണ് പുതിയ ക്രിസ്റ്റോ പഴയ കാർ കൊടുത്ത് മാറ്റി വാങ്ങുന്നത്. അത് ഏകദേശം 30ലക്ഷത്തോളം രൂപ വിലയുള്ള വാഹനമാണ്. അത് ലോൺ ഇട്ടാണ് വാങ്ങിച്ചിരിക്കുന്നത്. എനിക്കിപ്പോൾ വരുമാനം ഉള്ളപ്പോൾ ഞാനാണ് അത് അടയ്ക്കുന്നത്. എന്നാൽ ഇത് നിലയ്ക്കുന്ന ഒരു കാലഘട്ടം ഉണ്ടായാൽ എന്റെ സുഹൃത്തുക്കളെ മാത്രമെ ഇതിനായി ആശ്രയിക്കു.

പിന്നെ വീടിന്റെ കാര്യം അതിന്റെ ഏകദേശം എസ്റ്റിമേറ്റ് 35ലക്ഷത്തിന് അകത്താണ്. ഈ പറയുന്നപ്പോലെ 60 ലക്ഷത്തിന്റെ വീടൊന്നുമല്ല ഞാൻ വയ്ക്കുന്നത്. വീടിന്റെ അടിസ്ഥാനം വെറും 850 സ്‌ക്വയർഫീറ്റാണ് മെയിൻ വാർപ്പുവരെ പലരുടെയും സ്‌പോൺസർ ഷിപ്പിലാണ് നടന്നത്. അതു കഴിഞ്ഞ് കാശില്ലാതെ നിൽക്കുമ്പോഴാണ് സൗദിയിൽ ഉള്ള ബക്കാല എന്ന സംഘടന സഹായവുമായി എത്തുന്നത്. അത് ഞാൻ ഒരു പരിപാടിക്കായി പോയപ്പോഴാണ് എന്റെ കാര്യങ്ങളും ആവശ്യവും അറിഞ്ഞ് അവർ സഹായിക്കുന്നത്. അത് പ്രവാസികളുടെ ഒരു സംഘടനയാണ്.

ബുദ്ധിജീവികളും നന്മമരവും വിമർശനവും

ഒന്നാമത്തെ കാര്യം അസൂയയാണ്. കാരണം നമ്മൾ ഇങ്ങനെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇതിന്റെ പിന്നിൽ ഓൺലൈൻ മീഡിയയാണ്. പല ആളുകളും യുടൂബ് വരുമാനത്തിന് വേണ്ടിയാണ് ഈ വിവാദങ്ങളെ ഉപയോഗിച്ചത്. എന്നെക്കുറിച്ച് ഒന്നും അറിയാത്ത കാര്യങ്ങളാണ് ഇതൊക്കെ പറയുന്നത്. എന്നാൽ ഈ വിവാദം ഉണ്ടാക്കിയവർ തന്നെ ഇപ്പോ പറഞ്ഞ് വിവാദമാക്കിയതൊക്കെ തിരിച്ചു പറയുന്നുണ്ട്. പിന്നെ എൻഫോഴ്‌സമെന്റ് അന്വേഷണത്തെപ്പറ്റി എനിക്കറിയില്ല. എന്നെ ആരും വിളിച്ചിട്ടില്ല. പിന്നെ അവർ അന്വേഷിക്കട്ടെ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിലല്ലെ കുഴപ്പമുള്ളു. ഞാൻ ചെയ്യുന്ന ചാരിറ്റിക്കെല്ലാം കണക്കുകൾ ഉണ്ട്.

എന്താണ് ലൈവ് കൊടുക്കുന്നതിനുള്ള മാനദണ്ഡം

ഒരുപാട് അപേക്ഷകൾ വരും. ഏകദേശം 50ഓ 60ഓ അപേക്ഷകൾ ഉണ്ടാവും. അതിൽ ഒന്നോ രണ്ടോ അപേക്ഷകൾ മാത്രമെ നമുക്ക് പരിഹരിക്കാനാകു.അത്രയ്ക്കും അർഹതപ്പെട്ടവർക്ക് മാത്രമെ ഞങ്ങൾ ചെയ്യാറുള്ളു. അതിന് നമ്മുളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിറയെ ആൾക്കാർ ഉണ്ട് അവരാരായിരിക്കും ഇപ്പോൾ ഈ കാര്യങ്ങൾ അന്വേഷിക്കുന്നത്. പിന്നെ എന്റെ ഫാൻസുകാരെക്കുറിച്ച് പറഞ്ഞാൻ ഞാൻ അതിനൊന്നും നേതൃത്വം നൽകുന്നില്ല. പിന്നെ എന്റെ പ്രവർത്തികളെ സ്നേഹിക്കുന്ന ഒരുപാട് എനിക്ക് ചുറ്റും അവരെ ഞാൻ എന്റെ ഫാൻസായിട്ടല്ല ഞാൻ കാണുന്നത്. പിന്നെ എന്റെ പേര് വച്ചു കൊണ്ടുതന്നെ പല പേജുകളും തുടങ്ങി പലരുടെയും അക്കൗണ്ട് നമ്പർ വച്ച് ഓരോ ഉടായിപ്പും നടത്തുന്നുണ്ട്. ഇതൊക്കെ ഞാൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പിന്നെ എന്നെ സ്നേഹിക്കുന്ന ആളുകളെ ഞാൻ ഒരിക്കലും അവിശ്വസിക്കില്ല. കാരണം അവർ മനസിൽ നന്മ ചെയ്യുന്നവരാണ്.

കുഴൽപ്പണം കടത്തുന്നുണ്ടോ?

എന്റെ മൊബൈൽ നമ്പർ പോസ്റ്റ് പെയ്ഡ് ആണ്, അങ്ങനെ കള്ളപ്പണക്കാർ വിളിക്കുമെങ്കിൽ ഇതിൽ ആയിരിക്കുമല്ലോ. അങ്ങനെ സർക്കാരിന് ആ ലിസ്റ്റ് എടുത്ത് നോക്കിയാൽ പോരെ. അങ്ങനെ അന്വേഷണം നടത്തുന്നെങ്കിൽ എന്റെ കോൾലിസ്റ്റ് സർക്കാർ അന്വേഷിക്കുന്നുണ്ടാവും. രോഗികളുമായി പരസ്പരധാരണ ഉണ്ടാക്കുമെന്ന ആരോപണം വെറും പ്രഹസനം മാത്രമാണ്. ഇതൊക്കെ വിവരം ഇല്ലാത്ത ആൾക്കാർ പറഞ്ഞുണ്ടാക്കുന്നതാണ്.

ഭാഷയിലും പ്രതികരണത്തിലും മാറ്റം

ഞാൻ ഒരു സംഭവം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് അഹങ്കാരം എന്നല്ല അത് ഒരു മനുഷ്യന്റെ മാനസിക അവസ്ഥയാണ്. രണ്ടുവർഷത്തോളം എനിക്ക് എതിരെ വന്ന ആരോപണങ്ങളിൽ ഞാൻ മിണ്ടിയിരുന്നില്ല. പിന്നീട് ഇത് ചീത്ത വിളിയിലേക്ക് കടന്നതോടെയാണ് ഞാൻ പൊട്ടിത്തെറിച്ചു പോയത്. ഞാൻ കെഎസ് യുവിലൂടെ വളർന്നു വന്ന ആളാണ്. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായി പിന്നീട് യൂത്ത് ലീഗിൽ ആലത്തൂർ ജില്ലയുടെ പ്രസിഡന്റായിരുന്നു. പിന്നെ ചാരിറ്റിയിലേക്ക് കടന്നതോടെ രാഷ്ട്രീയ പ്രവർത്തനം മാറ്റിവച്ചത്. ചാരിറ്റി പ്രവർത്തനം ഒരുപക്ഷേ നിർത്തിയിട്ട് രാഷ്ട്രീയ പ്രവർത്തകനാണെങ്കിൽ ചിലപ്പോ ലീഗുകാരനാകും.

ജസ്ലല വിവാദം

ഞാൻ അവരെ വേശ്യയെന്ന് വിളിച്ചിയിട്ടില്ല. എന്നെക്കുറിച്ച് മോശമായ പ്രചരണം നടത്തിയ ഒരാളുണ്ട്. ഞാൻ ജസ്ലയെ അല്ല പറഞ്ഞത്. ഞാൻ ഉദ്ദേശിച്ച ആൾ ഞാൻ പോസ്റ്റ് ചെയ്തതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു മുങ്ങി. പിന്നാലെ അത് ജസ്ലയെ ആണെന്ന് വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ഞാൻ ആ വാക്ക് പറയേണ്ടിയിരുന്നില്ല എന്ന് അതു കഴിഞ്ഞതിന് ശേഷം തോന്നിയിരുന്നു. അതിൽ ഞാൻ മാപ്പും പറഞ്ഞിട്ടുണ്ട്, ഈ വിവാദങ്ങൾ ഉണ്ടായതിന് ശേഷമാണ് ഞാൻ ജസ്ലയെക്കുറിച്ച് കൂടുതൽ അറിയുന്നതും കേൾക്കുന്നതും. അവരെ ഞാൻ ഇതിന് മുന്നേ അവരെ കണ്ടിട്ടുപ്പോലുമില്ല. ഇതിനെപ്പറ്റിയുള്ള കേസിന്റെ കാര്യമൊന്നും തനിക്കറിയില്ല. എന്നെ ആരും ഇതിന്റെ പേരിൽ വിളിച്ചിട്ടില്ല.

പാരമ്പര്യമായി എന്റേത് കമ്മ്യൂണിസ്റ്റ് കുടുംബമാണ്. അതുകൊണ്ടാണ് പിണറായിയോടും കമ്മ്യൂണിസത്തോടും എനിക്ക് എതിർപ്പില്ലാത്ത. എന്റെ വല്യുപ്പ മുൻപ് ബീഡി തെറുപ്പ് തൊഴിലാളികളുടെയോക്കെ നേതാവായിരുന്നു. വീട്ടിൽ കമ്മ്യൂണിസ്റ്റല്ലാതെ മറ്റൊരു പാർട്ടിയെക്കുറിച്ചും മിണ്ടാൻ പറ്റത്ത സാഹചര്യമുണ്ടായിരുന്നു. പിന്നെ ഞാൻ എങ്ങനെയോ തട്ടിത്തെറിച്ച് ലീഗിൽ എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP