Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാം എന്നത് മറ്റുമതങ്ങളെ പോലെ വെറും ഒരു മതമല്ല; അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്; സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടല്ല; ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാഅത്തെ ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ; ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണം; ഹമീദ് ചേന്ദമംഗല്ലൂരുമായുള്ള അഭിമുഖം രണ്ടാം ഭാഗം

ഇസ്ലാം എന്നത് മറ്റുമതങ്ങളെ പോലെ വെറും ഒരു മതമല്ല; അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്; സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടല്ല; ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാഅത്തെ ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ;  ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണം; ഹമീദ് ചേന്ദമംഗല്ലൂരുമായുള്ള അഭിമുഖം രണ്ടാം ഭാഗം

ആർ പീയൂഷ്

കോഴിക്കോട്: ഭീകരതക്ക് മതം ഇല്ല എന്ന് കേരളത്തിലെ വിവിധ മുസലീം സംഘടകൾ പറയുമ്പോൾ മതം തന്നെയാണ് ഭീകരത എന്ന ഉറച്ച നിലപാടിലാണ് പ്രശ്സത എഴുത്തുകാരും സ്വതന്ത്ര ചിന്തകനുമായ ഹമീദ് ചേന്ദമംഗല്ലൂർ. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. അതിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്.സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ട. ഇത്തരം ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട സംഘടനകളാണ് ജമാ അത്ത് ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്നവർ. ശുദ്ധ ഇസ്ലാമിലേക്ക് തിരിച്ചു പോകണെമെന്ന സലഫികളുടെ പ്രത്യയശാസ്ത്രം തന്നെയാണ് കേരളത്തിലും ഐഎസ് സാന്നിധ്യത്തിന് കാരണമെന്നും ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നു.

  • ഐഎസ് ഭീകരത കേരളത്തിൽ പിടിമുറുക്കുന്നതിനെ കുറിച്ച്?

ഐഎസിന് ഒരു പ്രത്യയ ശാസ്ത്രമുണ്ട്. ആ പ്രത്യയശാസ്ത്രം എന്നു പറയുന്നത് ഇസ്ലാമിസവുമായി ബന്ധപ്പെട്ട പ്രത്യയ ശാസ്ത്രമാണ്. സലഫിസമെന്ന് പറഞ്ഞാലും ഇസ്ലാമിസം എന്ന് പറഞ്ഞാലും രണ്ടും രണ്ടല്ല. ഒസാമാ ബിൻലാദൻ, സലഫി അല്ലെങ്കിൽ സലഫിസത്തിന്റെ ആ പ്രത്യയ ശാസ്ത്രത്തെ സ്വാധീനിക്കപ്പെട്ടതാണ്. അതു തന്നെയാണ് ഇസ്ലാമിസവും. ഇസ്ലാം എന്നത് മറ്റുമതങ്ങലെ പോലെ വെറും ഒരു മതമല്ല. ആ മതം രാഷ്ട്രീയം കൂടി ഉൾക്കൊള്ളുന്ന മതമാണ്. ഇസ്ലാം മതത്തിന് അതിന്റെതായ ഒരു രാഷ്ട്രീയമുണ്ട്. ഹിന്ദു മതത്തിന് അതിന്റെതായ രാഷ്ട്രീയമില്ലായിരിക്കാം ക്രിസ്തുമതത്തിന് ഇല്ലായിരിക്കാം. എന്നാൽ അങ്ങനെയല്ല ഇസ്ലാം. ഇസ്ലാമിന് അതിന്റെതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം അനുസരിച്ചുള്ള ഭരണ സംവിധാനം അറബ് രാജ്യങ്ങളിൽ അല്ലെങ്കിൽ ഈ ഭൂമിയിൽ നടപ്പാക്കുക എന്നത് മുസ്ലീങ്ങളുടെ മതപരമായ കടമയാണ് എന്ന് പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാമിസവും സലഫിസവും. ആ ചിന്താധാരയാൽ സ്വാധീനിക്കപ്പെട്ട ആളുകൾ നേരത്തെ നമ്മുടെ നാട്ടിൽ ഉണ്ട്. അതിൽപെട്ട ആൾക്കാരാണ് ജമാ അത്ത് ഇസ്ലാമി, സിമി, പോപ്പുലർഫ്രണ്ട് എന്നൊക്കെ പറയുന്ന ആൾക്കാർ.

ഇസ്ലാമിസ്റ്റിൽ തന്നെ രണ്ട് തരക്കാരുണ്ട്. ഒരു വിഭാഗം ഇൻസ്റ്റിറ്റിയൂഷണൽ ഇസ്ലാമിസത്തിന്റെ വക്താക്കളാണ്. ഇൻസ്റ്റിറ്റിയൂഷണൽ ഇസ്ലാമിസം എന്ന് പറഞ്ഞാൽ ഭരണ സംവിധാനങ്ങളിലേക്ക്, സർക്കാരിന്റെ ജോലികളിലേക്ക്, ആർമിയിലേക്ക്, പൊലീസിലേക്ക്, മറ്റു ബ്യൂറോക്രസിയിലേക്ക്, അതുപോലെ സമൂഹത്തിന്റെ വ്യത്യസ്ഥ മേഖലകലിലേക്ക് അനുക്രമം കടന്ന് ചെന്ന് അങ്ങോട്ട് ചേക്കേറി ക്രമേണ ഒരു ഇസ്ലാമിസ്റ്റ് ഭരണ സംവിധാനത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. എന്നാൽ പതുക്കെ പതുക്കെ പോരാ പെട്ടെന്ന് വേണം എന്ന് കരുതുന്ന ആൾക്കാരുണ്ട്. അതാണ് ജിഹാദിസ്റ്റ് ഇസ്ലാമിസത്തിന്റെ ആൾക്കാർ.

ബിൻലാദനെ പോലുള്ള ആൾക്കാർ, അബൂബക്കർ ബാഗ്ദാദിയെപോലുള്ളവർ ഇവരൊക്കെ ജിഹാദിസ്റ്റ് ഇസ്ലാമിസത്തിന്റെ ആളുകളാണ്. ജിഹാദെന്ന് പറഞ്ഞാൽ യുദ്ധം. മതത്തിന് വേണ്ടിയുള്ള യുദ്ധം, ഇസ്ലാമിന് വേണ്ടിയുള്ള യുദ്ധം. ആ യുദ്ധത്തിലൂടെ ശത്രുക്കളെ ഇല്ലാതാക്കി തോൽപ്പിച്ച് ഇസ്ലാമിന്റെ ഭാഗമാക്കി സ്ഥാപിക്കുക എന്ന് വിശ്വസിക്കുന്നവരാണ്. അങ്ങനെയുള്ള ആൾക്കാരാണ് മറ്റുള്ളവർക്കൊക്കെ അപരത്വം കൽപ്പിക്കുന്നത്. പാശ്ചാത്യരോട്, അല്ലെങ്കിൽ പാശ്ചാത്യരായ ക്രിസ്ത്യാനികളോട്, ക്രിസ്തു മതത്തോട്, പിന്ദു മതത്തോട് അല്ലെങ്കിൽ ഹിന്ദുക്കളോട് യുദ്ധംചെയ്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്യണം എന്ന് ആശയം മുന്നോട്ട് വയ്ക്കുന്നവരാണ്. അങ്ങനെ ഇവർ അപരന്മാരെ സൃഷ്ടിക്കുന്നു. സാധാരണ തിരിച്ചവർ പറയും മുസ്ലിം അപരന്മാരെ ചെയ്യുകയാണ് മറ്റവർ ചെയ്യുന്നത്.

എന്നാൽ അതിനേക്കാൾ ശക്തമായി അമുസ്ലിം അപരന്മാർ ഇസ്ലാമുകളെ സൃഷ്ടിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ്. ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ എട്ടു സ്ഥലത്ത് ചാവേർ സ്‌ഫോടനങ്ങൾ നടന്നു. ഈ ചാവേർ ആക്രമണം നടത്തിയത് ശ്രീലങ്കയിൽ പ്രവർത്തിക്കുന്ന നാഷണൽ തൗഹീദ് ജമാത്തിന്റെ ആൾക്കാരകാമെന്നാണ് പത്രങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതിന്റെ നേതാവിന്റെ പേര് സെഹറാൻ ഹാഷിം. ഇയാൾക്ക് ഐഎസുമായിട്ട് ബന്ധമുണ്ടായിരുന്നു. സിറിയയിലും ഇറാക്കിലുമൊക്കെ പോയി ഐഎസുമായി ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു എന്ന വിരം പുറത്ത് വന്നിരുന്നു.

അങ്ങനെയുള്ള ചില സംഘടനകളും നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കയിൽ പ്രവർത്തിച്ചപോലെ കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. ശ്രീലങ്കയിൽ നാഷണൽ തൗഹീദ് ജമാത്തിന്റെ സഹകരണത്തോടെയാണ് ഐഎസ് ഈസ്റ്റർ ദിനത്തിൽ ഇങ്ങനെയൊരു സ്‌ഫോടനം നടത്തിയത്. എന്തുകൊണ്ടാണ് അവർ ഈസ്റ്റർ ദിനത്തിൽ തന്നെ ല്‌ഫോടനം നടത്തിയത്? ശ്രീലങ്കയെ സംബന്ധിച്ചിടത്തോലം അവിടുത്തെ ജനസംഖ്യയിൽ ഏഴു ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ ഉള്ളത്. ക്രിസ്ത്യാനികൾ അത്ര വലിയ ഒരു ശക്തിയല്ല. എന്നിട്ടും അവിടെ അവർ അങ്ങനെയൊരു സ്‌ഫോടനം നടത്തിയിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നത് എന്താണ്.ഐ.എസ് അതിന്റെ പ്രഭവ സ്ഥാനമായ ഇറാക്കിലും സിറിയയിലും ഏതാണ്ട് പരാജയപ്പെട്ടിട്ടുണ്ട്. അവിടുന്ന് അവർ നിശേഷം തുടച്ചുമാറ്റപ്പെടുന്ന ഒരു സ്ഥിതിവിശേഷത്തിലാണ് അവർ ഇപ്പോൾ ഉള്ളത്. സിറിയയിലും ഇറാക്കിലും അവരുടെ എല്ലാ കേന്ദ്രങ്ങളും നഷ്ട്‌പ്പെട്ടു. അപ്പോൾ അവർ ഇപ്പോൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണ ഏഷ്യൻ രാഷ്ട്രങ്ങളിലാണ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബഗ്ലാദേശ് മാത്രമല്ല ഇന്ത്യ, ശ്രീലങ്ക പോലുള്ള രാഷ്ട്രങ്ങളിൽ കൂടി അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈസ്റ്റർ ദിനത്തിൽ പറയുന്ന എട്ടു സ്ഥലങ്ങളിൽ ചാവേർ സ്‌ഫോടനം നടത്തിയപ്പോൾ അവർ നൽകിയ സന്ദേശം പാശ്ചാത്യരായ ക്രിസ്ത്യാനികളെ നശിപ്പിക്കും എന്നതാണ്. ഇത്തരത്തിലുള്ള സംഘടനകൾ കേരളത്തിലും ഉണ്ട്. ഇതേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന സംഘടനകളാണ് കേരളത്തിലും ഐ.എസ് സാന്നിധ്യത്തിന് കാരണം. 1986 ലാണ് ആണ് സിമി എന്ന സംഘടന 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ചുവരുകളിൽ എഴുതി വച്ചത്. എന്നുവച്ചാൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കണം എന്നാണ് അവർ ഉദ്ദേശിച്ചത്. അപ്പോൾ അന്നു മുതലേ ഇത്തരം ആശയങ്ങൾ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ട്. നാൽപത് വർഷത്തിനടുത്ത് തന്നെ നിലനിൽക്കുന്ന ആശയം തന്നെയാണ് ഇത്. ഇസ്ലാമിക ഭരണത്തിനായി യുദ്ധംചെയ്ത് മരണം വരിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന അന്ധമായ വിശ്വാസവും ആണ് ഇത്തരം ആശയങ്ങളുമായി നടക്കുന്നവർ തീവ്രവാദ പ്രവർത്തനങ്ങളുമായി നടക്കുന്നത്.

  • തീവ്രവാദ പ്രവർത്തനങ്ങൾക്കായി ആളുകളെ കൊണ്ടുപോകുന്നത് ആടുമെയ്‌ക്കാനാണ് എന്ന് പറഞ്ഞാണ്. അതിനെപറ്റി?

പതിനായിരം നൂറ്റാണ്ട് മുൻപ് ജീവിച്ച മുഹമ്മദ് നബിയുടെ അറേബ്യയിൽ ആടുമെയ്‌ക്കലും അതുപോലെയുള്ള കാര്യങ്ങളുമൊക്കെയാണല്ലോ ഉണ്ടായിരുന്നത്. അപ്പോൾ അന്നത്തെ ആ ഗോത്ര ജീവിതത്തിലേക്ക് തിരിച്ചുപോവുക എന്നതാണ് ഇവർ അർത്ഥമാക്കുന്നത്. എന്നാൽ ഈ ഗോത്ര ജീവിതത്തിലേക്ക് തിരിച്ചുപോകാൻ അവർ ഉപയോഗിക്കുന്നത് ഈ ആധുനിക ശാസ്ത്രം കണ്ടു പിടിച്ച വിമാനങ്ങലെയാണ്. വിമാനത്തിലാണ് അല്ലാതെ ആടിന്റെ പുറത്തോ, കഴുതയുടെ പുറത്തോ, കുതിരപ്പുറത്തോ അല്ല അവർ സഞ്ചരിക്കുന്നത്. അല്ലെങ്കിൽ കടലിലൂടെ പഴയകാലത്തുണ്ടായിരുന്ന കപ്പൽ പോലുള്ള യാത്രാ സംവിധാനങ്ങൾ ഉപയോഗിച്ചല്ല അവർ ഈ പറയുന്ന ഇറാക്കിലേക്കോ, സിറിയയിലേക്കോ അല്ലെങ്കിൽ അറേബ്യയിലേക്കോ ഒന്നും പോകുന്നത്. അപ്പോൾ ആധുനിക ശാസ്ത്രത്തിന്റെ എല്ലാത്തരം നേട്ടങ്ങളും ഉപയോഗപ്പെടുത്തികൊണ്ട് തങ്ങൾ ആടിനെ മെയ്‌ക്കാൻ പോവുകയാണ് എന്ന് പറയുന്നത് അസംബന്ധമല്ലേ?

  • സലഫിസം കേരളത്തിൽ വളർന്നു വരുന്നു അതിനെപറ്റി ഒന്നു വിവരിക്കാമോ..?

പതിനെട്ടാം നൂറ്റാണ്ടിൽ അറേബ്യയിൽ ആണ് സലഫിസം രൂപം കൊള്ളുന്നത്. ആവരുടെ ആശയംഎന്താണെന്ന് വച്ചാൽ ഇസ്ലാമിന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു പല മതങ്ങളുടെയും സ്വാധീനം ഇസ്ലാമിൽ കയറി വന്നിരിക്കുന്നു. ആ മതങ്ങളുടെ സ്വാധീനം കൊണ്ട് ഇസ്ലാം കളങ്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇസ്ലാമിനെ അതിന്റെ പ്രാർത്ഥന വിശദ്ധിയിലേക്ക് കൊണ്ടുപോകണം. സലഫികളുടെ അല്ലെങ്കിൽ വഹാബികളുടെ ഏറ്റവും വലിയ നേതാവായി കാണുന്ന പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ഇബ്‌നു അബ്ദുൾ വഹാബ് അക്കാലത്ത് അദ്ദേഹത്തിന്റെ സ്വാധീനമേഖലയിലുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം മുസ്ലിം ശവകുടീരങ്ങൾ വരെ തല്ലിചതകർത്തു. അതൊക്കെ ഇസ്ലാമിന് വിരുദ്ധമാണ് എന്നു പറഞ്ഞായിരുന്നു. പ്രവാചകന്റെ കാലത്തുണ്ടായിരുന്ന ശവകുടീരങ്ങൾ വരെ ഇതിൽ ഉൽപ്പെട്ടിട്ടുണ്ടായിരുന്നു. ഇതൊക്കെ അനിസ്ലാമികമാണ് ഇസ്ലാമികവുമായി യോജിചിച്ചതല്ല അതുകൊണ്ട് ഇതൊക്കെ അശുദ്ധമായ ഇസ്ലാമിന്റെ ഭാഗമാണ് ശുദ്ധമായ ഇസ്ലാമിന്റെ വിശുദ്ധിയിലേക്ക് തിരിച്ചുപോകണം എന്നു പറഞ്ഞ് പഴയകാലത്തുണ്ടായിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും തല്ലിതകർത്തു. ഇസ്ലാമിന്റെ പരിശുദ്ധിയിലേക്ക പോവുക എന്ന് പറഞ്ഞാൽ എന്താണ്? മറ്റ് സംസ്‌ക്കാരങ്ങളുടെ സ്വാധീനത്തിൽ നിന്നും പൂർണ്ണമായിട്ടും മുസ്ലീങ്ങളെ മുക്തരാക്കുക എന്നതായിരുന്നു.

മതപരമായ വിശുദ്ധി എന്ന് പറയുന്നത് ഫാസിസത്തിന്റെ ആദ്യത്തെ ചവിട്ടുപടിയാണ്. ഇസ്ലാമിക വിശുദ്ധിയിലേക്ക് തിരിച്ചു പോകണം എന്നു പറയുമ്പോൾ ഇസ്ലാമിക അശുദ്ധി എന്ന് അവർ കണക്കാക്കുന്നതെല്ലാം തകർക്കണം എന്നാണ്. അതാണ് സലഫിസം തുടങ്ങി വച്ചത്. ഇവിടെയും ഈ ആൾക്കാരൊക്കെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. കേരളത്തിലെ 99.9 ശതമാനം മുസ്ലീങ്ങളും കേരളത്തിലെ ഹിന്ദുക്കളിൽ നിന്നും മതം മാറി വന്നവരുടെ സന്തതിപരമ്പരകളാണ്. അതുപോലെ തന്നെ ക്രിസ്ത്യാനികളും. അല്ലാതെ അറേബ്യയിൽ നിന്നു വന്നവരല്ല ഇവിടുത്തെ മുസ്ലിംങ്ങൾ. അറേബ്യയിൽ നിന്നും കച്ചവടക്കാർ ഏഴാംനൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും ഒൻപതാം നൂറ്റാണ്ടിലും കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലകളിൽ വന്നിട്ടുണ്ട്. പക്ഷേ അവിടെ നിന്നും വന്ന അറബികൾ പുരുഷന്മാർ മാത്രമാണ്.

സ്ത്രീകൾ അവരുടെ കൂടെ വന്നിട്ടില്ല. ഈ അറബി പുരുഷന്മാർ കേരളത്തിൽ വന്ന് ഇവിടുത്തെ വ്യത്യസ്ഥ ജാതിയിൽപെട്ട ഹിന്ദുക്കളായ സ്ത്രീകളെയാണ് കല്ല്യാണം കഴിക്കുന്നത്. അങ്ങനെ ഒരു മിശ്ര ജനസംഖ്യയുണ്ടായി. പിന്നെ ഇവിടെ ഹിന്ദുക്കൾക്കിടയിലുണ്ടായിരുന്ന അയിത്തം പോലെയുള്ള അനാചാരങ്ങൾ കാരണം ഒരുപാടാൾക്കാർ, പ്രത്യേകിച്ച് കീഴ് ജാതിയിൽപ്പെട്ട ആൾക്കാർ ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും പോയി. അവരാണ് ഇപ്പോൾ ദളിത് ക്രിസ്ത്യൻസ് എന്നറിയപ്പെടുന്നത്. അങ്ങനെ ഇസ്ലാമിലേക്കൊക്കെ പോയവർ മഹാഭൂരിപക്ഷവും ഹിന്ദുക്കൾക്കിടയിലെ കീഴ് ജാതിയിൽപെട്ടവരാണ്. പക്ഷേ പല മുസ്ലീങ്ങളും പറയും ഞങ്ങളുടെ പൂർവ്വികന്മാർ ഒന്നുകിൽ നമ്പൂതിരിമാർ ആയിരുന്നെന്നും അല്ലെങ്കിൽ നായന്മാർ ആയിരുന്നെന്നും പറയും.

മഹാകവി ഇക്‌ബാൽ പോലും പറഞ്ഞിരുന്നത് എന്റെ പൂർവ്വികർ ബ്രാഹ്മണരായിരുന്നു എന്നാണ്. മുഹമ്മദ് അലി ജിന്ന പറഞ്ഞതെന്താണെന്നറിയാമോ? പൂർവ്വികർ ബ്രാഹ്മണരായിരുന്നു എന്നാണ്. അത് ശരിയായിരിക്കാം ഒന്നു രണ്ട് കേസുകളിലൊക്കെ അങ്ങനെ ഉണ്ടാവാം. ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ ഇന്ത്യയൊട്ടുക്ക് നോക്കുമ്പോൾ ഇവിടുത്തെ മുസ്ലീമുകൾ ഹിന്ദുക്കൾക്കിടയിലെ വ്യത്യസ്ഥ ജാതിയിൽപെട്ടവരിൽ നിന്നും മതംമാറി വന്നവരാണ്. അപ്പോൾ അവരുടെ സംസ്‌ക്കാരം തീർച്ചയായിട്ടും ഇവിടെയുണ്ടാകുമല്ലോ. ഇവിടുത്തെ സുന്നി സംഘടനകൾ ഇപ്പോഴും നടത്തുന്ന നേർച്ച, നബിദിനാഘോഷം തുടങ്ങിയ ആചാരങ്ങൾ ഇവിടുത്തെ തനത് തദ്ദേശീയ സംസ്‌ക്കാരത്തിൽ നിന്നും കടംകൊണ്ടതാണ്.അത് പാടില്ല എന്ന് പറയുന്നവരാണ് സലഫികളും ജമാ അത്ത് ഇസ്ലാമിക്കാരും.

ഇതൊന്നും പാടില്ല, കബറിടത്തിൽ പോയി പ്രാർത്ഥിക്കാൻ പാടില്ല, ആണ്ട് നേർച്ചപോലെയുള്ള ആചാരം നടത്താൻ പാടില്ല എന്ന് പറയുന്ന ആൾക്കാരാണ്. അതൊക്കെ ശുദ്ധ ഇസ്ലാമിന് എതിരാണ്. അതുകൊണ്ട് അതിൽ നിന്നും ഹിന്ദു സംസ്‌ക്കാരത്തിൽ നിന്നും മുക്തമാകണം എന്നാണ് ഈ പറയുന്നതിനൊക്കെ അർത്ഥം. ഇത്തരം ചിന്താഗതിയുള്ളവർ പറയുന്നത് തങ്ങൾ പുരോഗമന പ്രസ്ഥാനക്കാരാണ് എന്നാണ്. എന്നാൽ അവർ പുരോഗമന പ്രസ്ഥാനക്കാരല്ല അവർ തിരിച്ചു പോക്ക് ആവശ്യപ്പെടുന്നവരാണ്. പ്യൂരിറ്റി ഓഫ് ഇസ്ലാം എന്നു പറഞ്ഞാൽ ഏഴാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകണെമെന്നാണ് അർത്ഥം. നടക്കാത്ത കാര്യമാണത്. പക്ഷേ നടക്കാത്ത കാര്യം ഇപ്പോഴും പറഞ്ഞുകൊണ്ടേ ഇരിക്കുന്നു.- ഹമീദ് ചേന്ദമംഗല്ലൂർ വ്യക്തമാക്കി

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP